ലോകകപ്പ് ഫൈനലിന് ലുസെയ്ൽ സ്റ്റേഡയത്തിൽ വിസിൽ മുഴങ്ങുമ്പോൾ ഫുട്ബോൾ ലോകം കാത്തിരിക്കുന്നത്

ലോകകപ്പ് ഫൈനലിന് ലുസെയ്ൽ സ്റ്റേഡയത്തിൽ വിസിൽ മുഴങ്ങുമ്പോൾ ഫുട്ബോൾ ലോകം കാത്തിരിക്കുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകകപ്പ് ഫൈനലിന് ലുസെയ്ൽ സ്റ്റേഡയത്തിൽ വിസിൽ മുഴങ്ങുമ്പോൾ ഫുട്ബോൾ ലോകം കാത്തിരിക്കുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകകപ്പ് ഫൈനലിന് ലുസെയ്ൽ സ്റ്റേഡയത്തിൽ വിസിൽ മുഴങ്ങുമ്പോൾ ഫുട്ബോൾ ലോകം കാത്തിരിക്കുന്നത് കിരീടത്തിന്റെ അവകാശി ആരാകും എന്നതുപോലെ ലോകകപ്പ് ഫൈനലുകളിലെ ഏതൊക്കെ റെക്കോർഡുകൾ മാറ്റി എഴുതപ്പെടും എന്നുകൂടിയാവും. ലോകകപ്പിലെ എല്ലാ റെക്കോർഡുകൾപോലെ തന്നെ ഫൈനലിലെ റെക്കോർഡുകൾക്കും ഫുട്ബോൾ ചരിത്രത്തിൽ സ്ഥാനമുണ്ട്. ഏറ്റവും അധികം ലോകകപ്പ് ഫൈനലുകൾ കളിച്ച താരം, ഫൈനലിൽ സെൽഫ് ഗോൾ വഴങ്ങിയ രാജ്യം, ഫൈനലുകളിൽമാത്രം ഏറ്റവും ഗോളടിച്ച താരം.. ഇങ്ങനെ നീണ്ടുപോകുന്നു റെക്കോർഡുകൾ. 

∙ ഫൈനലിലെ സീനിയേഴ്സ്

ADVERTISEMENT

ഏറ്റവും കൂടുതൽ ലോകകപ്പ് ഫൈനലുകൾ കളിച്ചതിനുള്ള ബഹുമതി ബ്രസീലിന്റെ കഫുവിന് അവകാശപ്പെട്ടതാണ്. 1994, 98, 2002 ലോകകപ്പ് ഫൈനലുകൾ കളിച്ച അദ്ദേഹം രണ്ടു തവണ ലോകകപ്പ് നേടിയ ടീമിൽ അംഗമായിരുന്നു (1994, 2002). തുടർച്ചയായ മൂന്ന് ഫൈനലുകൾ എന്ന പ്രത്യേകതയും ഈ ഡിഫൻഡറുടെ നേട്ടത്തിനുണ്ടായിരുന്നു. 2002ൽ ലോകകപ്പ് നേടുമ്പോൾ കഫുവായിരുന്നു അവരുടെ നായകനും. ഇതുകൂടാതെ 2006 ലോകകപ്പിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. 

കഫു.

മൂന്ന് കിരീടങ്ങൾ ചൂടിയ ടീമിൽ അംഗമായ പെലെയ്ക്ക് (1958, 62, 70) പക്ഷേ പരുക്കുമൂലം 1962ലെ ഫൈനലിൽ കളിക്കാനായില്ല. എന്നാൽ ഫൈനലിലെ മറ്റു പല റെക്കോർഡുകൾക്കും പെലെ അവകാശിയാണ്. ഫൈനൽ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം, ഫൈനലിൽ ഗോൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം (17 വയസ്, 249 ദിവസം) എന്നീ നേട്ടങ്ങൾ പെലെയുടെ പേരിലാണ്. 1958 ലോകകപ്പിലാണ് ഈ റെക്കോർഡുകൾ പിറന്നത്. അന്ന് സ്വീഡനെ, അവരുടെ മണ്ണിൽ 5–2ന് തോൽപിച്ച് ബ്രസീൽ ചരിത്രത്തിലാദ്യമായി കിരീടം ചൂടി. ആ കലാശപ്പോരാട്ടത്തിന് മറ്റൊരു പ്രത്യേകതകൂടിയുണ്ടായിരുന്നു. പ്രായമേറിയ താരത്തിന്റെ ഫൈനലിലെ ഗോളും ആ മൽസരത്തിൽ പിറന്നു. സ്വീഡന്റെ നിൽസ് ലിഡോമിന്റെ പേരിലാണ് ആ റെക്കോർഡ്. 4–ാം മിനിട്ടിൽ ബ്രസീലിനെതിരെ ഗോൾ നേടുമ്പോൾ അദ്ദേഹത്തിന് പ്രായം 35 വയസും 264 ദിവസവുമായിരുന്നു

64 വർഷം കഴിയുമ്പോഴും പെലെയും ലിഡോമും കുറിച്ച നേട്ടങ്ങൾക്ക് പുതിയ അവകാശി എത്തിയിട്ടില്ല. എന്നാൽ കലാശപ്പോരിനിറങ്ങിയ ഏറ്റവും പ്രായം കൂടിയ കളിക്കാരൻ എന്ന നേട്ടം ഇറ്റലിയുടെ ദിനോ സോഫിന്റെ പേരിലാണ്. 1982 ലോകകപ്പ് ഇറ്റലി നേടുമ്പോൾ സോഫിന്റെ പ്രായം 40 വയസും 133 ദിവസവുമായിരുന്നു. ഇറ്റലിയുടെ നായകനും ഗോൾ കീപ്പറും സോഫായിരുന്നു. അങ്ങനെ ലോകകപ്പ് ഏറ്റുവാങ്ങിയ ഏറ്റവും പ്രായമേറിയ നായകനും ഫൈനലിൽ ഗോൾ വലയം കാത്ത പ്രായമേറിയ ഗോൾ കീപ്പറും എന്നീ നേട്ടങ്ങളും സോഫ് സ്വന്തമാക്കി. നാലു പതിറ്റാണ്ടിനുശേഷവും ഈ റെക്കോർഡുകൾക്ക് മാറ്റമില്ല. 

∙ ഗോളടി വീരൻമാർ

പെലെ.
ADVERTISEMENT

ലോകകപ്പ് ഫൈനലിലെ ഒരു മൽസരത്തിൽനിന്നുമാത്രം ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് ഇംഗ്ലിഷ് താരം ജെഫ് ഹേഴ്സ്റ്റാണ്. 1966ൽ വെംബ്ലിയിൽ നടന്ന മൽസരത്തിൽ പശ്ചിമ ജർമനിക്കെതിരെ അദ്ദേഹം നേടിയത് മൂന്ന് ഗോളുകൾ. 18, 101, 120 മിനിട്ടുകളിലായിരുന്നു ഹേഴ്സ്റ്റിന്റെ വേട്ട. അന്ന് 4–2ന് വിജയിച്ച ഇംഗ്ലിഷ് പട അവരുടെ ഏക ലോകകപ്പിനും അവകാശികളായി. ഒന്നിലേറെ ഫൈനലുകൾ കൂട്ടിയാൽ മൂന്ന് ഗോളുകൾ നേടിയ വേറെയും താരങ്ങളുണ്ട്: വാവ (ബ്രസീൽ, 1958, 62), പെലെ (ബ്രസീൽ, 1958, 70), സിനദീൻ സിദാൻ (ഫ്രാൻസ്, 1998, 2006). 

കലാശപ്പോരാട്ടത്തിൽ വേഗതയേറിയ ഗോൾ നെതർലൻഡ്സിന്റെ യൊഹാൻ നീസ്കെൻസിന്റെ ബൂട്ടിൽനിന്ന് പിറന്നതാണ്. 1974ൽ പശ്ചിമ ജർമനിക്കെതിരെ അദ്ദേഹം 90–ാം സെക്കൻഡിൽ ഗോൾ നേടി ചരിത്രം കുറിച്ചു. എന്നാൽ പശ്ചിമ ജർമനി പോൾ ബ്രിട്ട്നർ, ഗെർഡ് മുള്ളർ എന്നിവരിലൂടെ തിരിച്ചടിച്ച് (2–1) കിരീടം ചൂടി. 

ഫൈനലുകളിൽ കൂടുതൽ അസിസ്റ്റുകൾ എന്ന റെക്കോർഡും പെലെയ്ക്ക് സ്വന്തമാണ്. ആകെ മൂന്ന് അസിസ്റ്റുകൾ. 1958 (ഒന്ന്), 1970 (രണ്ട്) ഫൈനലുകളിൽനിന്നായി അദ്ദേഹത്തിന്റെ ‘സഹായമെത്തിയത്’ മൂന്ന് തവണയാണ്.

ഗെർഡ് മുള്ളറുടെ ഗോൾ ഷോട്ട്.

കളിക്കാർ മാത്രമല്ല, ടീമെന്ന നിലയിൽ കലാശപ്പോരാട്ടങ്ങളിൽ ബ്രസീൽ വേറെയും റെക്കോർഡുകൾ കുറിച്ചിട്ടുണ്ട്. ഒരൊറ്റ ഫൈനലിൽ കൂടുതൽ ഗോളുകൾ നേടിയ ടീം ബ്രസീലാണ്. 1958 ഫൈനലിൽ അവർ സ്വീഡനെതിരെ നേടിയത് 5 ഗോളുകളായിരുന്നു. ഫൈനലിൽ ഇരുടീമുകളും ചേർന്ന് കൂടുതൽ ഗോൾ എന്നതും ഈ മൽസരത്തിന് അവകാശപ്പെട്ടതാണ്. ആകെ 7 ഗോളുകൾ (ബ്രസീൽ– 5, സ്വീഡൻ– 2). ഫൈനലിലെ വലിയ മാർജിൻ പിറന്നതും ഈ മൽസരത്തിലാണ് (മൂന്ന് ഗോളുകൾ). ഇതുകൂടാതെ 1970 (ബ്രസീൽ– ഇറ്റലി: 4–1), 1998 (ഫ്രാൻസ് – ബ്രസീൽ, 3–0) മൽസരങ്ങളും മൂന്ന് ഗോളിന്റെ വ്യത്യാസത്തിലാണ് ജേതാക്കളെ നിശ്ചയിച്ചത്. 

ADVERTISEMENT

∙ ഷൂട്ടൗട്ടിലേക്കു നീണ്ട ഫൈനലുകൾ

രണ്ട് ഫൈനലുകൾമാത്രമാണ് പെനൽറ്റി ഷൂട്ടൗട്ടിലൂടെ കിരീടജേതാക്കളെ നിർണയിച്ചത്. നിശ്ചിത സമയത്തും അധിക സമയത്തും ഗോളൊന്നും പിറക്കാതെ പോയ ഫൈനലായിരുന്നു 1994ലേത്. അന്ന് ഇറ്റലിക്കെതിരെ ഗോളില്ലാ സമനില വഴങ്ങിയശേഷം പെനൽറ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു ബ്രസീലിന്റെ വിജയം (3–2). പെനൽറ്റി ഷൂട്ടൗട്ടിലൂടെ ജേതാക്കളെ നിശ്ചയിച്ച മറ്റൊരു ടൂർണമെന്റായിരുന്നു 2006 ലോകകപ്പ്. ഇറ്റലി– ഫ്രാൻസ് മൽസരം 1–1ന് പിരിഞ്ഞപ്പോൾ, പെനൽറ്റിയിലൂടെ 5–3ന് ഇറ്റലി ജേതാക്കളായി

ഖത്തർ ലോകകപ്പിനെത്തിയ നെതർലൻഡ്സ് ആരാധകർ.

ലോകകപ്പ് ഫൈനലില്‍ കടന്നത് ആകെ 13 രാജ്യങ്ങൾമാത്രമാണ്. കിരീടജേതാക്കളായ യുറഗ്വായ്, ഇറ്റലി, ജര്‍മനി, ബ്രസീൽ, ഇംഗ്ലണ്ട്, അർജന്റീന, ഫ്രാൻസ്, സ്പെയിൻ എന്നീ എട്ടു രാജ്യങ്ങളെക്കൂടാതെ രണ്ടാം സ്ഥാനത്തെത്തിയിട്ടുള്ള ഹോളണ്ട്, ഹംഗറി, ചെക്കോസ്ലാവാക്യ, സ്വീഡന്‍, ക്രൊയേഷ്യ. എന്നിവയാണ് ലോകകപ്പ് ഫൈനലില്‍ കടന്നിട്ടുള്ള ടീമുകൾ. ഫൈനലിൽ കടന്നെങ്കിലും ഒരിക്കൽപ്പോലും കപ്പ് സ്വന്തമാക്കാനാവാതെ പോയ നാണക്കേട് ഈ അ‍ഞ്ചു രാജ്യങ്ങളുടെ പേരിലുണ്ട്– ഹോളണ്ട്, (മൂന്നു തവണ), ഹംഗറി, ചെക്കസ്ലോവാക്യ (രണ്ടു തവണ വീതം), സ്വീഡൻ, ക്രൊയേഷ്യ (ഒരിക്കൽ) 

∙ ഫൈനലിൽ നേർക്കുനേർ

ഏറ്റവും കൂടുതൽ തവണ ഫൈനലിൽ പരസ്പരം ഏറ്റുമുട്ടിയത് അർജന്റീന, ജർമനി ടീമുകളാണ്. ആകെ മൂന്ന് തവണ ഇവർ നേർക്കുനേർ ഏറ്റുമുട്ടി (1986, 90, 2014). 1986ൽ മറഡോണയും കൂട്ടരും കപ്പ് ഉയർത്തിയപ്പോൾ 1990, 2014 കിരീടങ്ങൾ ജർമനി സ്വന്തമാക്കി. കൂടുതൽ തവണ ഫൈനലിൽ കടന്നത് ജർമനിയാണ്– ആകെ എട്ടു തവണ. നാലു തവണ കിരീടം സ്വന്തമാക്കിയപ്പോൾ നാലു തവണ രണ്ടാം സ്ഥാനത്തേക്ക് ജർമൻ പട പിന്തള്ളപ്പെട്ടു. കൂടുതൽ തവണ ഫൈനലിൽ തോൽവി നേരിട്ട ടീമും ജർമനിയാണ് (നാലു തവണ). തുടർച്ചയായി രണ്ട് തവണ ഫൈനലിൽ വിജയിച്ച് ജേതാക്കളായ രണ്ട് ടീമുകൾമാത്രം: ഇറ്റലിയും (1934, 38) ബ്രസീലും (1958, 62). കൂടുതൽ കാലങ്ങൾക്കുശേഷം ഫൈനലിൽ കടന്ന ടീം അർജന്റീനയാണ്. 1930ലെ അവരുടെ ഫൈനൽ പ്രവേശനത്തിനുശേഷം വീണ്ടും കലാശപ്പോരിനിറങ്ങിയത് 48 വർഷത്തെ ഇടവേളയ്ക്കുശേഷമാണ്, 1978ൽ. രണ്ടാം തവണ ഫൈനലിൽ കടന്നപ്പോൾ അവർ കിരീടം സ്വന്തമാക്കി. എന്നാൽ ഫൈനലിലെ ജയത്തിലൂടെ കിരീടം സ്വന്തമാക്കിയശേഷം വീണ്ടും ഒരിക്കൽകൂടി ജേതാക്കളായതിന് കൂടുതൽ ഇടവേള ഉണ്ടായത് ഇറ്റലിയുടെ കാര്യത്തിലാണ്. 1938ലെ കിരീടനേട്ടത്തിനുശേഷം അവർ ഫൈനലിൽ വിജയിക്കുന്നത് 1982ലാണ്. 44 വർഷത്തെ നീണ്ട കാലയളവ്. 

∙ ഏറ്റവും വലിയ തിരിച്ചുവരവ്

ഫൈനലിൽ ഏറ്റവും വലിയ തിരിച്ചുവരവ് കണ്ടതിനുള്ള ബഹുമതി പശ്ചി ജർമനിയുടെ പേരിലാണ്. 1954 ഫൈനിൽ ഹംഗറിക്കെതിരെ അവർ 0–2ന് പിന്നിലായിരുന്നു. എന്നാൽ 3–2ന് തിരിച്ചടിച്ച് അവർ കപ്പുയർത്തി ചരിത്രം കുറിച്ചു. ഫൈനൽ കഥകൾ പറയുമ്പോൾ, വ്യത്യസ്തമായൊരു റെക്കോർഡിന്റെ കഥയാണ് ലൂയിസ് മൊണ്ടിയുടെ കാര്യത്തിലുള്ളത്. വ്യത്യസ്ത ഫൈനലുകളിൽ വ്യത്യസ്ത ടീമുകളെ പ്രതിനിധീകരിച്ച താരമാണ് അദ്ദേഹം. 1930 ഫൈനലിൽ അർജന്റീയുടെ കളിക്കാരനായിരുന്നു അദ്ദേഹം. അന്ന് അർജന്റീന ഫൈനലിൽ തോൽവി ഏറ്റുവാങ്ങി. തൊട്ടടുത്ത ലോകകപ്പിൽ (1934) ഇറ്റലി ടീമിലെത്തി. അന്ന് കിരീടം ചൂടിയത് ഇറ്റലിയായിരുന്നു. 

2006ലെ ലോകകപ്പ് ഫൈനലിനിടെ മാർക്കോ മറ്റരാസിയെ തലകൊണ്ട് ഇടിച്ചിടുന്ന സിനദീൻ സിദാൻ.

കലാശപ്പോരാട്ടത്തിലെ ഏക സെൽഫ് ഗോൾ എന്ന നാണക്കേട് ക്രൊയേഷ്യയുടെ പേരിലാണ്. 2018 റഷ്യ ലോകകപ്പ് ഫൈനലിൽ ഏറ്റുമുട്ടിയത് ഫ്രാൻസും ക്രൊയേഷ്യയും. മരിയോ മൻസൂകിച്ചിന്റെ സെൽഫ് ഗോളിലൂടെ (18–ാം മിനിറ്റ്) ഫ്രാൻസ് മുന്നിലെത്തുകയായിരുന്നു. എന്നാൽ മൻസൂകിച്ച്, മൽസരത്തിന്റെ 69–ാം മിനിട്ടിൽ ഗോളടിച്ച് ആശ്വാസം കണ്ടെത്തിയെങ്കിലും ഫ്രാൻസ് 4–2ന് കിരീടം സ്വന്തമാക്കി. 

∙ കലാശപ്പോരാട്ടത്തിലെ വിവാദ ‘റെക്കോർഡ്’

ഫൈനൽ മൽസരങ്ങളിലെ ഏറ്റവും വലിയ വിവാദത്തിനും നാണക്കേടിനും ലോകകപ്പ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. 2006ലെ ലോകകപ്പ് ഫൈനലിൽ ഫ്രഞ്ച് നായകൻ സിനദിൻ സിദാൻ കളി തീരാൻ പത്തുമിനിട്ടുമാത്രം ബാക്കിനിൽക്കെ, ഇറ്റലിയുടെ സെൻട്രൽ ഡിഫൻഡർ മാർക്കോ മറ്റെരാസിയെ തലകൊണ്ട് വയറ്റിലിടിച്ചുവീഴ്ത്തിയത് സോക്കർ ചരിത്രത്തിലെതന്നെ കറുത്ത അധ്യായമാണ്. സിദാനെ പ്രകോപിപ്പിക്കാൻ താൻ എന്താണ് പറഞ്ഞതെന്ന് മറ്റെരാസി വെളിപ്പെടുത്തിയത് ഒരു വർഷത്തിനുശേഷമാണ്. ‘എനിക്ക് ആ അഭിസാരികയോടു താൽപര്യമാണ്, നിന്റെ സഹോദരി’ എന്നാണു താൻ പറഞ്ഞതെന്നു അദ്ദേഹം ടിവി അഭിമുഖത്തിൽ വെളിപ്പെടുത്തി. 

∙ പന്ത് രണ്ടു രാജ്യങ്ങളിൽനിന്ന്

1930ലെ പ്രഥമ ലോകകപ്പ് ഫൈനലിൽ ഉപയോഗിച്ച പന്തുകൾക്കും പ്രത്യേകതയുണ്ടായിരുന്നു. ആദ്യ പകുതിയിൽ ആർജന്റീനിയിൽനിന്നുളള പന്താണ് ഉപയോഗിച്ചതെങ്കിൽ അവസാന 45 മിനിറ്റിൽ ആതിഥേയർകൂടിയായ യുറഗ്വായ് നൽകിയ പന്താണ് ഉപയോഗിച്ചത്. പന്തിന്റെ പേരിൽ ആർക്കും പ്രത്യേകം ആനുകൂല്യം കിട്ടണ്ട എന്ന കാരണത്താലാണ് അത്തരമൊരു തീരുമാനം ഫിഫ എടുത്തത്

 

English Summary: FIFA World Cup Finals; Records and Achievements at a Glance