കാൽപന്തിലെ കവിതയോ കഥയോ കഥാപ്രസംഗമോ കൈവശമില്ലായിരിക്കും; പക്ഷേ കളിക്കളത്തിലെ പ്രായോഗിക കണക്കുകൂട്ടലുകളുടെ തമ്പുരാക്കന്‍മാരായാണ് ഫ്രാന്‍സ് എത്തുന്നത്. ടീമിലെ ഏതെങ്കിലും ഒരു മായാജാലക്കാരനേയോ മാന്ത്രികനേയോ വിശ്വസിച്ച് മൈതാനത്തിറങ്ങുന്നവരല്ല ഫ്രാന്‍സ്. ഓരോ കളിയിലും അവര്‍ അക്കാര്യം ഉറപ്പിച്ചു പറയുകയും ചെയ്തു. ഫിഫ ലോകകപ്പ് യുദ്ധത്തില്‍ പല കുതിരകളെ ഒത്തിണക്കത്തോടെ ചേര്‍ത്തുനിര്‍ത്തി പടയ്ക്കു പുറപ്പെട്ട..

കാൽപന്തിലെ കവിതയോ കഥയോ കഥാപ്രസംഗമോ കൈവശമില്ലായിരിക്കും; പക്ഷേ കളിക്കളത്തിലെ പ്രായോഗിക കണക്കുകൂട്ടലുകളുടെ തമ്പുരാക്കന്‍മാരായാണ് ഫ്രാന്‍സ് എത്തുന്നത്. ടീമിലെ ഏതെങ്കിലും ഒരു മായാജാലക്കാരനേയോ മാന്ത്രികനേയോ വിശ്വസിച്ച് മൈതാനത്തിറങ്ങുന്നവരല്ല ഫ്രാന്‍സ്. ഓരോ കളിയിലും അവര്‍ അക്കാര്യം ഉറപ്പിച്ചു പറയുകയും ചെയ്തു. ഫിഫ ലോകകപ്പ് യുദ്ധത്തില്‍ പല കുതിരകളെ ഒത്തിണക്കത്തോടെ ചേര്‍ത്തുനിര്‍ത്തി പടയ്ക്കു പുറപ്പെട്ട..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാൽപന്തിലെ കവിതയോ കഥയോ കഥാപ്രസംഗമോ കൈവശമില്ലായിരിക്കും; പക്ഷേ കളിക്കളത്തിലെ പ്രായോഗിക കണക്കുകൂട്ടലുകളുടെ തമ്പുരാക്കന്‍മാരായാണ് ഫ്രാന്‍സ് എത്തുന്നത്. ടീമിലെ ഏതെങ്കിലും ഒരു മായാജാലക്കാരനേയോ മാന്ത്രികനേയോ വിശ്വസിച്ച് മൈതാനത്തിറങ്ങുന്നവരല്ല ഫ്രാന്‍സ്. ഓരോ കളിയിലും അവര്‍ അക്കാര്യം ഉറപ്പിച്ചു പറയുകയും ചെയ്തു. ഫിഫ ലോകകപ്പ് യുദ്ധത്തില്‍ പല കുതിരകളെ ഒത്തിണക്കത്തോടെ ചേര്‍ത്തുനിര്‍ത്തി പടയ്ക്കു പുറപ്പെട്ട..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാൽപന്തിലെ കവിതയോ കഥയോ കഥാപ്രസംഗമോ കൈവശമില്ലായിരിക്കും; പക്ഷേ കളിക്കളത്തിലെ പ്രായോഗിക കണക്കുകൂട്ടലുകളുടെ തമ്പുരാക്കന്‍മാരായാണ് ഫ്രാന്‍സ് എത്തുന്നത്. ടീമിലെ ഏതെങ്കിലും ഒരു മായാജാലക്കാരനേയോ മാന്ത്രികനേയോ വിശ്വസിച്ച് മൈതാനത്തിറങ്ങുന്നവരല്ല ഫ്രാന്‍സ്. ഓരോ കളിയിലും അവര്‍ അക്കാര്യം ഉറപ്പിച്ചു പറയുകയും ചെയ്തു. ഫിഫ ലോകകപ്പ് യുദ്ധത്തില്‍ പല കുതിരകളെ ഒത്തിണക്കത്തോടെ ചേര്‍ത്തുനിര്‍ത്തി പടയ്ക്കു പുറപ്പെട്ട തേരാളിയുടെ സ്ഥാനമാണ് ദിദിയെ ദെഷാമിന്. 10 വര്‍ഷമായി അദ്ദേഹം ഫ്രഞ്ച് ടീമിന്റെ ചുക്കാന്‍ പിടിക്കുന്നു. മൈതാനത്തിലെ ഓരോ ചലനങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ച് ഗൃഹപാഠം നടത്തുന്ന പ്രായോഗിക നീക്കങ്ങളുടെ ഉടയോന്‍. വലിയ കൊട്ടിഘോഷങ്ങളോടെയും ആരവത്തോടെയും എത്തിയ പല ടീമുകളും പാതിവഴിയില്‍ സ്വപ്നം ഉപേക്ഷിച്ചുപോയപ്പോള്‍ ഓരോ മത്സരത്തില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടാണ് ഫ്രാന്‍സിന്റെ മുന്നേറ്റം. അവര്‍ക്കിനി മുന്നിലുള്ളത്, ഫുട്‌ബോള്‍ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ഒരു സംഘത്തെ കീഴടക്കുക എന്ന ലക്ഷ്യം മാത്രമാണ്. അടുപ്പിച്ച് രണ്ട് തവണ ലോകകിരീടം എന്ന സ്വപ്ന സാക്ഷാത്കാരത്തിന് ദെഷാം എന്ന പരിശീലകന് സാധിക്കുമോ എന്ന അറിയാന്‍ മണിക്കൂറുകള്‍ മാത്രമേ ഇനി ബാക്കിയുള്ളു.

∙ ‘അര’ജന്റീനയല്ല ‘ഫുള്‍’ജന്റീന

ADVERTISEMENT

അര്‍ജന്റീനയുടെ എല്ലാ താരങ്ങളും മികച്ച ഫോമിലാണ്. കളിച്ചും കളിപ്പിച്ചും കളത്തില്‍ നിറഞ്ഞ് ഇടയ്ക്കിടെ മിശിഹായുടെ തലത്തിലേക്കുയര്‍ന്ന് രക്ഷകനാകുന്ന മെസ്സി. സൗദ അറേബ്യയോട് തോറ്റു എന്നതൊഴിച്ചാല്‍ പല വമ്പന്‍ടീമുകളേയും മലര്‍ത്തിയടിച്ചാണ് അര്‍ജന്റീനയുടെ വരവ്. ഫുള്‍ ഫോമിലായ അര്‍ജന്റീനയെ തളയ്ക്കുക എന്നത് ഒട്ടും എളുപ്പമായിരിക്കില്ല. ഇതുവരെ നേരിട്ട ടീമുകളെപ്പോലെയല്ല അര്‍ജന്റീനയെന്നും ദെഷാമിനറിയാം. അതിനാല്‍ അടവുകള്‍ മാറ്റേണ്ടതുണ്ട്. പരുക്ക് പറ്റി കളത്തിന് പുറത്തിരിക്കുകയായിരുന്ന കരിം ബെന്‍സേമയെന്ന ക്ലിനിക്കൽ ഫിനിഷറുടെ സേവനം പോലും ഫ്രാൻസ് തേടിയേക്കുമെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്. അതായത് ദെഷാം ഇക്കുറി രണ്ടും കല്‍പ്പിച്ചാണ്.  

കരീം ബെൻസേമ.

ഭാഗ്യം ഇത്തവണ അര്‍ജന്റീയുടെ കൂടെയാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. കാരണം പല കളികളിലും തലനാരിഴയ്ക്കാണ് അവര്‍ രക്ഷപ്പെട്ട് വന്നത്. പലപ്പോഴും ഭാഗ്യം അര്‍ജന്റീനയ്‌ക്കൊപ്പം കളത്തിലിറങ്ങിക്കളിച്ചു. എന്നാല്‍ ഫ്രാന്‍സ് അങ്ങനെയല്ല. ഭാഗ്യപരീക്ഷണത്തിലൂടെയുള്ള ജയം അവര്‍ക്ക് കുറവാണ്. പൊരുതി തന്നെ വെട്ടിപ്പിടിച്ചതാണ് എല്ലാ വിജയങ്ങളും. ക്വാർട്ടറിൽ ഇംഗ്ലണ്ടിനെയും സെമിയിൽ മൊറോക്കോയെയും കീഴടക്കാൻ ഫ്രഞ്ച് പട നന്നായി വിയർത്തു. ആ ആത്മവിശ്വാസമാണ് അര്‍ജന്റീനയ്‌ക്കെതിരെ ദെഷമിന്റെ കരുത്ത്. 2018ല്‍ കപ്പുയര്‍ത്തിയ ഫ്രാന്‍സ് ഖത്തറില്‍ ഞായറാഴ്ച കലാശപ്പോരിനിറങ്ങുമ്പോഴും വെള്ള വരയ്ക്കിപ്പുറം തന്ത്രങ്ങളും കണക്കുക്കൂട്ടലുകളുമായി ദെഷാമുണ്ട്.

∙ വിളക്കിച്ചേര്‍ത്ത കണ്ണികള്‍

കഴിഞ്ഞ തവണ ചാംപ്യന്‍മാരായെങ്കിലും ഇത്തവണ ഫ്രാന്‍സിന് അതിന് സാധിക്കില്ല എന്ന തന്നെയായിരുന്നു പലരുടേയും നിരീക്ഷണം. പോൾ പോഗ്ബ, എൻഗോലോ കാന്റെ, ബെൻസേമ അടക്കമുള്ള മുൻനിര താരങ്ങളുടെ പരുക്കു സമ്മാനിച്ച പ്രതിസന്ധി വേറെ.  ബ്രസീല്‍, അര്‍ജന്റീന, സ്‌പെയിന്‍, ക്രൊയേഷ്യ തുടങ്ങിയ ആരാധകക്കൂട്ടമുള്ള വന്‍ ടീമുകള്‍ക്ക് മുന്നില്‍ കാലിടറുമെന്ന് കണക്കുകൂട്ടിയെങ്കില്‍ തെറ്റി. 

പോൾ പോഗ്ബ.
ADVERTISEMENT

ഫ്രാന്‍സിന്റെ ആശങ്കകളെല്ലാം കളത്തിലിറങ്ങിയപ്പോള്‍ ഇല്ലാതെയായി. ഫുട്‌ബോളില്‍ ഉദിച്ചുയരുന്ന നക്ഷത്രം കിലിയന്‍ എംബപ്പെയെ മുന്നില്‍ നിര്‍ത്തിയും അന്റോയ്ൻ ഗ്രീസ്മാന്റെ സാമർഥ്യത്തെ മൈതാനത്തു പൂർണമായി വിനിയോഗിച്ചും ഫ്രാൻസിനെ വീണ്ടും ഒത്തിണക്കമുള്ള ഒന്നാംകിട സംഘമാക്കി ദെഷാം. ഓരോ കളിക്കാരേയും വിളക്കിച്ചേര്‍ത്തുവച്ചിരിക്കുന്നതുപോലെ കൂട്ടിയിണക്കി.മുപ്പത്തിയാറുകാരനായ സ്ട്രൈക്കർ ഒളിവർ ജിറൂദ് മുതൽ ഇരുപതുകാരനായ ഔറേലിയൻ ചൗമേനി വരെ അണിനിരക്കുന്ന പ്രായവും പരിചയസമ്പത്തും സമം ചേർന്ന ടീമായിരുന്നു ഖത്തറിലെ ദെഷാമിന്റെ വിജയഫോർമുല. 

മുന്‍ ടൂര്‍ണമെന്റുകളില്‍ ഫ്രഞ്ച് മുന്നേറ്റത്തിന്റെ കുന്തമുനയായിരുന്നെങ്കിലും ക്ലബ് ഫുട്‌ബോളില്‍ തിളക്കം നഷ്ടപ്പെട്ട ഗ്രീസ്മാനില്‍ ആര്‍ക്കും പ്രതീക്ഷയില്ലായിരുന്നു. എന്നാല്‍ അതേ ഗ്രീസ്മാനെ രാകിമിനുക്കിയ പുത്തന്‍ ആയുധമാക്കി ഖത്തറില്‍ ഫ്രാന്‍സിന്റെ പ്ലേമേക്കറാക്കി പ്രതിഷ്ഠിച്ചു. കളം നിറഞ്ഞ് കളിച്ച ഗ്രീസ്മാന്‍ പലപ്പോഴും കളിയുടെ ഗതി നിയന്ത്രിച്ചു. ഫ്രാന്‍സിന്റെ മിക്ക വിജയങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത് ഗ്രീസ്മാനാണ്.

∙ ദെഷാം മോഡൽ

കളിക്കാരനായും പരിശീലകനായും ലോകകപ്പ് നേടിയ ദെഷാം കളിക്കാരുമായി പുലര്‍ത്തുന്ന ആത്മബന്ധം വളരെ വലുതാണ്. ഒരു ടീം എന്ന നിലയ്ക്ക് ഏറ്റവും അത്യാവശ്യം വേണ്ടതും അതുതന്നെയാണ്. പത്ത് വര്‍ഷത്തോളം ദേശീയ ടീം പരിശീലകനായി തുടരുന്ന അദ്ദേഹത്തിനു കീഴിൽ ഇതിനോടകം ഒരു ലോകകപ്പും നേഷന്‍സ് ലീഗ് കിരീടവും ഫ്രാൻസ് നേടി. ഒരു തവണ യൂറോ കപ്പ് ഫൈനലിലും ഫ്രാന്‍സിനെ എത്തിച്ചു. ഒരു ലോകകപ്പ് ടീമിന് എന്തൊക്കെ ആവശ്യമുണ്ടെന്ന് വ്യക്തമായ ബോധ്യമുണ്ട് ദെഷാമിന്. പത്തുവര്‍ഷത്തെ അനുഭവം തന്നെയാണത്. ഫ്രാന്‍സിനെ ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാക്കി ഉയര്‍ത്തിയെടുത്തതും ടീമിന്റെ നേട്ടങ്ങളും കോട്ടങ്ങളും വ്യക്തമായി പഠിച്ച് അവയെ മിനുക്കലുകള്‍ നടത്തിയുമായിരുന്നു ദെഷാമിന്റെ മുന്നേറ്റം.   

ADVERTISEMENT

∙ കാത്തിരിക്കുന്നു റെക്കോഡുകള്‍

ദിദിയെ ദെഷാം മത്സരത്തിനിടെ.

ഇത്തവണ ലോകകപ്പ് നേടിയാല്‍ ദെഷാമിനെയും സംഘത്തെയും കാത്തിരക്കുന്നത് നിരവധി റെക്കോഡുകളാണ്. തുടര്‍ച്ചയായി ലോകകപ്പ് ഫൈനലിനെത്തുന്ന 6–ാം രാജ്യമെന്ന ഖ്യാതിയുമായാണ് ഫ്രാന്‍സ് കലാശക്കൊട്ടിന് എത്തുന്നത്. പക്ഷേ ഇറ്റലിക്കും (1934,1938) ബ്രസീലിനും (1958,1962) ശേഷം ചരിത്രത്തില്‍ ആര്‍ക്കും തുടര്‍ച്ചയായി രണ്ട് തവണ ലോകകപ്പ് കിരീടം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. ആ പട്ടികയില്‍ ഫ്രാന്‍സ് പേര് എഴുതിച്ചേര്‍ക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ഫ്രഞ്ച് പട ചരിത്രം സൃഷ്ടിച്ചാല്‍ ദെഷാമിനും അത് പൊന്‍കിരീടമാകും. ഇറ്റലിയുടെ കോച്ച് ആയിരുന്ന വിറ്റോറിയോ പോസോ മാത്രമാണ് ഇതിന് മുന്‍പ് ഇരട്ട ലോകകപ്പ് നേടിയിട്ടുള്ളത്.

2018ലെ ലോകകപ്പ് നേട്ടവും ദെഷാമിന് റെക്കോഡായിരുന്നു. നായകന്‍ എന്ന നിലയിലും പരിശീലകന്‍ എന്ന നിലയിലും ഫുട്‌ബോള്‍ ലോകകപ്പ് സ്വന്തമാക്കിയ രണ്ടാമത്തെ പ്രതിഭ. 1998ല്‍ സ്വന്തം നാട്ടില്‍ ഫ്രാൻസിന്റെ ആദ്യ ലോകകിരീടം ഏറ്റുവാങ്ങിയത് ദെഷാമായിരുന്നു. സിനദിന്‍ സിദാനടക്കമുള്ള പടക്കുതിരകളെയാണ് അന്നു നയിച്ചത്. തുടര്‍ന്ന് രണ്ട് പതിറ്റാണ്ടിനിപ്പുറം 2018ല്‍ കോച്ച് എന്ന നിലയിൽ കപ്പ്  വീണ്ടും കൈപ്പിടിയിലൊതുക്കി.

ലോക ഫുട്‌ബോള്‍ ചരിത്രത്തില്‍ ഈ ഇരട്ടനേട്ടം ആദ്യം കൈവരിച്ചത് ജര്‍മനിയുടെ ഇതിഹാസതാരം ഫ്രാന്‍സ് ബെക്കന്‍ബോവറാണ്. ക്യാപ്റ്റന്‍ എന്ന നിലയിലും കോച്ച് എന്ന നിലയിലും ഫുട്‌ബോള്‍ ലോകകപ്പ് സ്വന്തമാക്കിയ വ്യക്തിയാണു ജര്‍മന്‍കാരുടെ പ്രിയപ്പെട്ട 'കൈസര്‍'. ക്യാപ്റ്റന്‍ എന്ന നിലയിലും (1974) കോച്ച് എന്ന നിലയിലും (1990). 2006 ലോകകപ്പിന്റെ മുഖ്യ സംഘാടകനും ഈ മുന്‍ മിഡ് ഫീല്‍ഡറായിരുന്നു. ഇതുകൂടാതെ 1966, 70, 74 ലോകകപ്പുകളില്‍ കളിച്ചിട്ടുമുണ്ട്. 1998ലെ ലോകകപ്പിനു തൊട്ടുപിന്നാലെ നടന്ന 2000ലെ യൂറോ കപ്പിലും അദ്ദേഹം ഫ്രഞ്ച് പടയെ കിരീടം ചൂടിച്ചു. കളിക്കാരന്‍ എന്ന നിലയില്‍ 1993ലും 96ലും യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടം, 1996ല്‍ യൂറോ കപ്പ് മൂന്നാം സ്ഥാനം എന്നിവയാണു ദെഷാമിന്റെ മറ്റു പ്രധാന നേട്ടങ്ങള്‍. പരിശീലകന്‍ എന്ന നിലയിലും അദ്ദേഹത്തിന്റെ മികവിനു കുറവുണ്ടായില്ല. 2004ല്‍ മൊണാക്കോ എഫ്‌സിയെ ചാംപ്യന്‍സ് ലീഗ് രണ്ടാം സ്ഥാനത്തെത്തിച്ചു. 

സിനദിൻ സിദാൻ.

ഫുട്‌ബോള്‍ ലോകത്തു ഫ്രാന്‍സ് ഒന്നുമല്ലാതായിക്കൊണ്ടിരിക്കുമ്പോഴായിരുന്നു ദെഷാമിന്റെ വരവ്. മിഷേല്‍ പ്ലാറ്റിനി യുഗം അസ്തമിക്കുമ്പോഴാണു ദെഷാമിന്റെ ഉദയം. 1990, 94 ലോകകപ്പുകളില്‍ ഫ്രാന്‍സ് യോഗ്യത നേടാനാവാതെ നില്‍ക്കുമ്പോഴും 1992 യൂറോ കപ്പില്‍ പ്രാഥമിക റൗണ്ടില്‍ പുറത്തുപോയപ്പോഴും ദെഷാം ടീമിന്റെ ഭാഗമായിരുന്നു. 

പിന്നീടു ടീമാകെ ഉടച്ചുവാര്‍ക്കപ്പെട്ടു. പിന്നാലെ നായകസ്ഥാനം ദെഷാമിന്റെ ചുമലിലായി. 1996ല്‍ ആദ്യമായി നായകന്‍. സിദാനെപ്പോലുള്ള പ്രതിഭകള്‍ ടീമിന്റെ ഭാഗമായി. ഈ ടീം ഗോള്‍ഡന്‍ ജനറേഷന്‍ എന്ന പേരിലാണു പിന്നീട് അറിയപ്പെട്ടത്. വിരമിച്ചശേഷം പരിശീലകന്‍ എന്ന നിലയിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു. 2001ല്‍ മൊണാക്കോയുടെയും 2006-07ല്‍ യുവെന്റസിന്റെയും 2009-2012ല്‍ മാഴ്‌സെയുടെയും പരിശീലകനായി. 2012ലാണു ഫ്രഞ്ച് ദേശീയ ടീമിന്റെ പരിശീലകനായത്.

∙ അര്‍ജന്റീന ചെറിയ ടീമല്ല

ലയണൽ മെസ്സി.

നെതര്‍ലന്‍ഡ് കോച്ച് ലൂയി വാന്‍ ഗാളിനെപ്പോലെ അര്‍ജന്റീനയെ ഒരിക്കലും ഫ്രാന്‍സ് നിസ്സാരവത്കരിച്ചു കാണുന്നില്ല. ‘അര്‍ജന്റീന എങ്ങനെ കളിക്കുമെന്ന് ഞങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. മെസ്സിയുള്‍പ്പെടെ മികച്ച കളിക്കാര്‍ അവര്‍ക്കുണ്ട്. അവരെ നേരിടുക ബുദ്ധിമുട്ടാണ്. പക്ഷേ ഞങ്ങള്‍ തയാറാണ്–’ ഫ്രാന്‍സിന്റെ പ്ലേമേക്കര്‍ ഗ്രീസ്മാന്റെ വാക്കുകളാണിത്. അര്‍ജന്റീന എത്രത്തോളം ആക്രമകാരികളാണെന്ന് ദെഷാമിന്റെ കുട്ടികള്‍ക്ക് അറിയാം. അതുകൊണ്ട് തന്നെ അവര്‍ കരുതുക്കൂട്ടിയാണ്.

ഒരുവേള ദേശീയ ടീമിനോട് മുഖം തിരിച്ചു നിന്ന മെസ്സി എന്ന മാന്ത്രിക കളിക്കാരനെ ഊര്‍ജസ്വലനാക്കി ടീമിലേക്ക് തിരിച്ചെത്തിച്ചതിനു പിന്നില്‍ ലയണല്‍ സ്‌കലോണി എന്ന പരിശീലകനാണ്. സ്‌കലോണിയും മെസിയും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദം അതിന് നിമിത്തമായി.

അന്റോയ്ൻ ഗ്രീസ്മാൻ

ആ കൂടിച്ചേരലിലാണ് അവര്‍ കോപ അമേരിക്ക കപ്പ് നേടിയെടുത്തത്. ഇനി മുന്നിലുള്ളത് ലോകകപ്പാണ്. മെസി അറിയുന്ന മെസിയെ അറിയുന്ന കോച്ചാണ് സ്‌കലോണി. എതിരാളികള്‍ മെസ്സിയെ വട്ടമിടുമ്പോള്‍ ആ പഴുതില്‍ ഗോളടിക്കാന്‍ ചുറുചുറുക്കുള്ള ‘പിള്ളേരെ’ സ്‌കലോണി നിരത്തിനിര്‍ത്തിയിട്ടുമുണ്ട്. അതുകൊണ്ട് മുന്‍പ് കളിച്ച കളികളില്‍ പ്രയോഗിച്ച തന്ത്രങ്ങളൊന്നും മതിയാകില്ല ദെഷാമിനു സ്‌കലോണിയുടെ യുവ സംഘത്തെ ഒതുക്കാന്‍.

മെസ്സിയുടെ മൈതാനത്തെ ആറാട്ടിനു തടയിടാന്‍ എംബാപ്പെയെ തന്നെയാകും ദെഷാം മുന്നിൽനിർത്തുക. എംബപ്പെയ്ക്കൊപ്പം കരീം ബെന്‍സേമ കൂടി ഇറങ്ങിയാൽ ഇപ്പോളുള്ള ടീമിന്റെ ഒത്തിണക്കിന് കോട്ടം തട്ടുമോ എന്ന ആശങ്കയുമുണ്ട്. കോട്ടപോലെ ഒറ്റക്കെട്ടായി നില്‍ക്കുകയാണ് നിലവിലെ ഫ്രാന്‍സ് ടീം. അത് പൊളിക്കണമെങ്കില്‍ അര്‍ജന്റീനയ്ക്ക് നന്നായി വിയര്‍ക്കേണ്ടി വരും. കാലുകള്‍ തോക്കുകളും പന്ത് വെടിയുണ്ടയായും മാറുന്ന കാഴ്ചയായിരിക്കും അര്‍ജന്റീന-ഫ്രാന്‍സ് മത്സരത്തില്‍. ആരുടെ നെഞ്ചിലാണ് വെടി പൊട്ടുക എന്നു മാത്രമേ അറിയേണ്ടതുള്ളു.

 

English Summary: France- Argentina World Cup Final;  A Battle between Didier Deschamps and Lionel Messi