ബ്യൂണസ് ഐറിസ് ∙ മൂന്നര പതിറ്റാണ്ടു പിന്നിട്ട കാത്തിരിപ്പിനു വിരാമമിട്ട് ഖത്തറിൽനിന്ന് ലോകകിരീടവുമായി തിരിച്ചെത്തിയ ലയണൽ മെസ്സിക്കും സംഘത്തിനും ആവേശകരമായ സ്വീകരണമൊരുക്കി അർജന്റീനയിലെ ആരാധകർ. ചൊവ്വാഴ്ച പുലർച്ചെയാണ് ലയണൽ മെസ്സിയും സംഘവും ലോക കിരീടവുമായി അർജന്റീനയിൽ തിരിച്ചെത്തിയത്. ആയിരക്കണക്കിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്യൂണസ് ഐറിസ് ∙ മൂന്നര പതിറ്റാണ്ടു പിന്നിട്ട കാത്തിരിപ്പിനു വിരാമമിട്ട് ഖത്തറിൽനിന്ന് ലോകകിരീടവുമായി തിരിച്ചെത്തിയ ലയണൽ മെസ്സിക്കും സംഘത്തിനും ആവേശകരമായ സ്വീകരണമൊരുക്കി അർജന്റീനയിലെ ആരാധകർ. ചൊവ്വാഴ്ച പുലർച്ചെയാണ് ലയണൽ മെസ്സിയും സംഘവും ലോക കിരീടവുമായി അർജന്റീനയിൽ തിരിച്ചെത്തിയത്. ആയിരക്കണക്കിന് ആളുകളാണ് ടീമിനെ സ്വീകരിക്കാൻ തലസ്ഥാന നഗരമായ ബ്യൂണസ് ഐറിസിൽ ഒത്തുചേർന്നത്.

ഖത്തറിൽ ഞായറാഴ്ച നടന്ന കലാശപ്പോരാട്ടത്തിൽ ടീം വിജയം നേടിയതു മുതൽ ഉത്സവാന്തരീക്ഷത്തിലായിരുന്ന തലസ്ഥാന നഗരത്തിൽ, ടീമംഗങ്ങൾ വന്നിറങ്ങിയതോടെ ആവേശം അണപൊട്ടി. വിമാനത്താവളത്തിൽനിന്ന് പുറത്തെത്തിയതിനു പിന്നാലെ സ്വർണ മെഡൽ കഴുത്തിലണിഞ്ഞും ലോകകപ്പ് കയ്യിലേന്തിയും തുറന്ന ബസിൽ സഞ്ചരിച്ച താരങ്ങൾ, ആരാധകരുടെ സ്നേഹാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി. പിന്നീട് ടീമംഗങ്ങൾ തുറന്ന ബസിൽത്തന്നെ തലസ്ഥാന നഗരമായ ബ്യൂണസ് ഐറിസ് ചുറ്റി.

ലോകകപ്പുമായി നാട്ടിലെത്തിയ ലയണൽ മെസ്സിയും സംഘവും തുറന്ന ബസിൽ (അർജന്റീന ഫുട്ബോൾ ട്വീറ്റ് ചെയ്ത ചിത്രം)
ADVERTISEMENT

ലോകകപ്പ് ഫൈനലിൽ തോറ്റെങ്കിലും ആവേശപ്പോരാട്ടം കാഴ്ചവച്ച ഫ്രഞ്ച് ടീമും, തുടർച്ചയായ രണ്ടാം ലോകകപ്പിലും സെമിയിൽ കടന്ന ക്രൊയേഷ്യൻ ടീമും ഖത്തറിൽനിന്ന് നാട്ടിൽ തിരിച്ചെത്തി. ഇവർക്കും നാട്ടിൽ ആവേശോജ്വലമായ സ്വീകരണമാണ് ലഭിച്ചത്.

ലോകകിരീടവുമായി നാട്ടിൽ തിരിച്ചെത്തിയ ലയണൽ മെസ്സിയും സംഘവും വിമാനത്തിൽനിന്ന് പുറത്തേക്കു വരുന്നു (ചിത്രം: Luis ROBAYO / AFP)
ലയണൽ മെസ്സിയും ലയണൽ സ്കലോനിയും വിമാനത്തിൽനിന്ന് പുറത്തേക്കു വരുന്നു (ഫിഫ ട്വീറ്റ് ചെയ്ത ചിത്രം)
ആരാധകരുടെ ആവേശ സ്വീകരണമേറ്റു വാങ്ങി അർജന്റീന താരങ്ങൾ നാട്ടിൽ തിരിച്ചെത്തിയപ്പോൾ (അർജന്റീന ഫുട്ബോൾ ട്വീറ്റ് ചെയ്ത ചിത്രം)
ലോകകപ്പ് വിജയിച്ച് നാട്ടിൽ തിരിച്ചെത്തിയ അർജന്റീന ടീമംഗങ്ങൾളെ തുറന്ന ബസിൽ ആനയിക്കുന്നതിന്റെ ആകാശദൃശ്യം (ചിത്രം: Tomas CUESTA / AFP)
ലോകകപ്പ് വിജയിച്ച് നാട്ടിൽ തിരിച്ചെത്തിയ അർജന്റീന ടീമംഗങ്ങൾളെ തുറന്ന ബസിൽ ആനയിക്കുന്നതിന്റെ ആകാശദൃശ്യം (ചിത്രം: Tomas CUESTA / AFP)
ലയണൽ മെസ്സിയും സംഘവും ലോക കിരീടവുമായി തുറന്ന ബസിൽ (അർജന്റീന ഫുട്ബോൾ ട്വീറ്റ് ചെയ്ത ചിത്രം)
അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് ലോക കിരീടവുമായി തുറന്ന ബസിൽ (അർജന്റീന ഫുട്ബോൾ ട്വീറ്റ് ചെയ്ത ചിത്രം)
ലയണൽ മെസ്സിയും സംഘവും ലോക കിരീടവുമായി തുറന്ന ബസിൽ (അർജന്റീന ഫുട്ബോൾ ട്വീറ്റ് ചെയ്ത ചിത്രം)
പാരിസിൽ തിരിച്ചെത്തിയ കിലിയൻ എംബപെയും പരിശീലകൻ ദിദിയെ ദെഷാമും ആരാധകരെ അഭിവാദ്യം ചെയ്യുന്നു (ഫിഫ ട്വീറ്റ് ചെയ്ത ചിത്രം)
ഫ്രഞ്ച് ടീമിനെ സ്വീകരിക്കാൻ തിങ്ങിക്കൂടിയ ജനം (ഫിഫ ട്വീറ്റ് ചെയ്ത ചിത്രം)
ഫ്രഞ്ച് ടീമിനെ സ്വീകരിക്കാൻ തിങ്ങിക്കൂടിയ ജനം (ഫിഫ ട്വീറ്റ് ചെയ്ത ചിത്രം)
പാരിസിൽ ആരാധകരെ അഭിവാദ്യം ചെയ്യുന്ന ഫ്രഞ്ച് താരങ്ങളായ ഒളിവർ ജിറൂദും അന്റോയ്ൻ ഗ്രീസ്മനും (ഫിഫ ട്വീറ്റ് ചെയ്ത ചിത്രം)
നാട്ടിൽ തിരിച്ചെത്തിയ ക്രൊയേഷ്യൻ ടീമിനെ സ്വീകരിക്കാൻ തിങ്ങിക്കൂടിയ ആരാധകർ (ഫിഫ ട്വീറ്റ് ചെയ്ത ചിത്രം)
നാട്ടിൽ തിരിച്ചെത്തിയ ക്രൊയേഷ്യൻ താരം ലൂക്കാ മോഡ്രിച്ച് ആരാധകരെ അഭിവാദ്യം ചെയ്യുന്നു (ഫിഫ ട്വീറ്റ് ചെയ്ത ചിത്രം)
ക്രൊയേഷ്യൻ താരങ്ങൾ നാട്ടിൽ തിരിച്ചെത്തിയപ്പോൾ (ഫിഫ ട്വീറ്റ് ചെയ്ത ചിത്രം)
നാട്ടിൽ തിരിച്ചെത്തിയ ക്രൊയേഷ്യൻ താരങ്ങൾക്ക് ആരാധകരുടെ സ്വീകരണം (ഫിഫ ട്വീറ്റ് ചെയ്ത ചിത്രം)

English Summary: Argentina's World Cup winners arrive home to hero's welcome