മികച്ച മൽസരങ്ങളും കളിയനുഭവങ്ങളും താരോദയവും സംഘാടക മികവും 2022 ഖത്തർ ലോകകപ്പിനെ വ്യത്യസ്ത ടൂർണമെന്റാക്കി മാറ്റിയ ഘടകങ്ങളാണ്. എന്നാൽ ഒരു പിടി ലോക റെക്കോർഡുകൾക്കും ഖത്തർ സാക്ഷ്യം വഹിച്ചു. 2022 ലോകകപ്പിൽ പിറന്ന റെക്കോർഡുകൾ മറ്റേതൊരു ഫുട്ബോൾ മേളകളിൽ ജന്മമെടുത്ത റെക്കോർഡുകളെയും വെല്ലും എന്ന കാര്യത്തിൽ രണ്ടു പക്ഷമില്ല. കിക്കോഫ് മുതൽ ഫൈനൽവരെ റെക്കോർഡുകളുടെ പെരുമഴയാണ് നിർത്താതെ പെയ്തത്. വേദിയുടെ വ്യത്യസ്തതയിലും ഗോളടി മികവിലും കളിക്കാർ സ്വന്തമാക്കിയ നേട്ടങ്ങളിലും എന്തിന് മഞ്ഞ കാർഡിന്റെ കാര്യത്തിൽപ്പോലും 2022 ഖത്തർ ലോകകപ്പ് സൃഷ്ടിച്ച റെക്കോർഡുകൾക്ക് പത്തര മാറ്റിന്റെ തിളക്കമുണ്ടായിരുന്നു. ഖത്തർ സാക്ഷ്യം വഹിച്ച റെക്കോർഡുകൾ ഇനി ഫുട്ബോളിന്റെ കണക്കുപുസ്തകങ്ങളിൽ സ്ഥാനമുറപ്പിക്കും. ഖത്തർ സമ്മാനിച്ച ലോകകപ്പ് റെക്കോർഡുകളിലൂടെ..

മികച്ച മൽസരങ്ങളും കളിയനുഭവങ്ങളും താരോദയവും സംഘാടക മികവും 2022 ഖത്തർ ലോകകപ്പിനെ വ്യത്യസ്ത ടൂർണമെന്റാക്കി മാറ്റിയ ഘടകങ്ങളാണ്. എന്നാൽ ഒരു പിടി ലോക റെക്കോർഡുകൾക്കും ഖത്തർ സാക്ഷ്യം വഹിച്ചു. 2022 ലോകകപ്പിൽ പിറന്ന റെക്കോർഡുകൾ മറ്റേതൊരു ഫുട്ബോൾ മേളകളിൽ ജന്മമെടുത്ത റെക്കോർഡുകളെയും വെല്ലും എന്ന കാര്യത്തിൽ രണ്ടു പക്ഷമില്ല. കിക്കോഫ് മുതൽ ഫൈനൽവരെ റെക്കോർഡുകളുടെ പെരുമഴയാണ് നിർത്താതെ പെയ്തത്. വേദിയുടെ വ്യത്യസ്തതയിലും ഗോളടി മികവിലും കളിക്കാർ സ്വന്തമാക്കിയ നേട്ടങ്ങളിലും എന്തിന് മഞ്ഞ കാർഡിന്റെ കാര്യത്തിൽപ്പോലും 2022 ഖത്തർ ലോകകപ്പ് സൃഷ്ടിച്ച റെക്കോർഡുകൾക്ക് പത്തര മാറ്റിന്റെ തിളക്കമുണ്ടായിരുന്നു. ഖത്തർ സാക്ഷ്യം വഹിച്ച റെക്കോർഡുകൾ ഇനി ഫുട്ബോളിന്റെ കണക്കുപുസ്തകങ്ങളിൽ സ്ഥാനമുറപ്പിക്കും. ഖത്തർ സമ്മാനിച്ച ലോകകപ്പ് റെക്കോർഡുകളിലൂടെ..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മികച്ച മൽസരങ്ങളും കളിയനുഭവങ്ങളും താരോദയവും സംഘാടക മികവും 2022 ഖത്തർ ലോകകപ്പിനെ വ്യത്യസ്ത ടൂർണമെന്റാക്കി മാറ്റിയ ഘടകങ്ങളാണ്. എന്നാൽ ഒരു പിടി ലോക റെക്കോർഡുകൾക്കും ഖത്തർ സാക്ഷ്യം വഹിച്ചു. 2022 ലോകകപ്പിൽ പിറന്ന റെക്കോർഡുകൾ മറ്റേതൊരു ഫുട്ബോൾ മേളകളിൽ ജന്മമെടുത്ത റെക്കോർഡുകളെയും വെല്ലും എന്ന കാര്യത്തിൽ രണ്ടു പക്ഷമില്ല. കിക്കോഫ് മുതൽ ഫൈനൽവരെ റെക്കോർഡുകളുടെ പെരുമഴയാണ് നിർത്താതെ പെയ്തത്. വേദിയുടെ വ്യത്യസ്തതയിലും ഗോളടി മികവിലും കളിക്കാർ സ്വന്തമാക്കിയ നേട്ടങ്ങളിലും എന്തിന് മഞ്ഞ കാർഡിന്റെ കാര്യത്തിൽപ്പോലും 2022 ഖത്തർ ലോകകപ്പ് സൃഷ്ടിച്ച റെക്കോർഡുകൾക്ക് പത്തര മാറ്റിന്റെ തിളക്കമുണ്ടായിരുന്നു. ഖത്തർ സാക്ഷ്യം വഹിച്ച റെക്കോർഡുകൾ ഇനി ഫുട്ബോളിന്റെ കണക്കുപുസ്തകങ്ങളിൽ സ്ഥാനമുറപ്പിക്കും. ഖത്തർ സമ്മാനിച്ച ലോകകപ്പ് റെക്കോർഡുകളിലൂടെ..

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മികച്ച  മൽസരങ്ങളും കളിയനുഭവങ്ങളും താരോദയവും സംഘാടക മികവും  2022 ഖത്തർ ലോകകപ്പിനെ വ്യത്യസ്ത ടൂർണമെന്റാക്കി മാറ്റിയ ഘടകങ്ങളാണ്. എന്നാൽ ഒരു പിടി ലോക റെക്കോർഡുകൾക്കും ഖത്തർ സാക്ഷ്യം വഹിച്ചു. 2022 ലോകകപ്പിൽ പിറന്ന റെക്കോർഡുകൾ മറ്റേതൊരു ഫുട്ബോൾ മേളകളിൽ ജന്മമെടുത്ത റെക്കോർഡുകളെയും വെല്ലും എന്ന കാര്യത്തിൽ രണ്ടു പക്ഷമില്ല. കിക്കോഫ് മുതൽ ഫൈനൽവരെ റെക്കോർഡുകളുടെ പെരുമഴയാണ് നിർത്താതെ പെയ്തത്. വേദിയുടെ വ്യത്യസ്തതയിലും ഗോളടി മികവിലും കളിക്കാർ സ്വന്തമാക്കിയ നേട്ടങ്ങളിലും എന്തിന് മഞ്ഞ കാർഡിന്റെ കാര്യത്തിൽപ്പോലും 2022 ഖത്തർ ലോകകപ്പ് സൃഷ്ടിച്ച റെക്കോർഡുകൾക്ക് പത്തര മാറ്റിന്റെ തിളക്കമുണ്ടായിരുന്നു. ഖത്തർ സാക്ഷ്യം വഹിച്ച റെക്കോർഡുകൾ ഇനി ഫുട്ബോളിന്റെ കണക്കുപുസ്തകങ്ങളിൽ സ്ഥാനമുറപ്പിക്കും. ഖത്തർ സമ്മാനിച്ച ലോകകപ്പ് റെക്കോർഡുകളിലൂടെ...... 

∙ ഖത്തർ: വ്യത്യസ്തമായ വേദി

ADVERTISEMENT

ലോകകപ്പിന് വേദിയൊരുക്കിയ കാര്യത്തിൽ ഖത്തർ ആദ്യം തന്നെ റെക്കോർഡ് പുസ്തകത്തിൽ കയറിക്കൂടിയിരുന്നു. ഒരു അറബ് രാജ്യത്ത് നടക്കുന്ന ആദ്യ ലോകകപ്പ് എന്ന പ്രത്യേക ഖത്തറിന് സ്വന്തമായി. ഏഷ്യ മുൻപും ലോകകപ്പിന് ആതിഥ്യം വഹിച്ചിട്ടുണ്ടെങ്കിലും (2002) അന്ന് ടൂർണമെന്റ് നടന്നത് രണ്ട് രാജ്യങ്ങളിലായിട്ടാണ്: ജപ്പാനും ദക്ഷിണ കൊറിയയും. അങ്ങനെ നോക്കിയാൽ ഒരൊറ്റ രാജ്യത്തായി ഏഷ്യയിൽ നടന്ന ആദ്യ ലോകകപ്പ് എന്ന റെക്കോർഡും ഖത്തർ സ്വന്താക്കിയിട്ടുണ്ട്. ഒരു രാജ്യത്ത് നടന്ന ലോകകപ്പിൽ ഏറ്റവും ദൂരം കൂടിയ രണ്ട് സ്റ്റേഡിയങ്ങൾ തമ്മിലുള്ള (അൽ ബൈത്ത്, അൽ ജനൂബ്) നീളം വെറും 55 കി. മീ. മാത്രം. സഞ്ചരിക്കാൻ ആവശ്യമായ സമയം വെറും ഒരു മണിക്കൂറിൽ താഴെയും. ഈ ഒരു അപൂർവ റെക്കോർഡ് ഖത്തറിന് മാത്രം അവകാശപ്പെട്ടതാണ്. 

ലുസെയ്ൽ സ്റ്റേഡിയം.

ആതിഥേയരായ ഖത്തറിന്റെ ആദ്യ ലോകകപ്പ് എന്ന പെരുമയാണ് സ്വന്തം മണ്ണ് ഒരുക്കിയത്. ഇതോടെ ലോകകപ്പിൽ പങ്കെടുത്ത ടീമുകളുടെ എണ്ണം 80 എന്ന സംഖ്യയിലെത്തി. 

നിർമിതബുദ്ധിയെ കൂട്ടുപിടിച്ച് ഓഫ്സൈഡ് ആയോ എന്ന് കണ്ടെത്താൻ സെമി ഓട്ടമേറ്റഡ് ഓഫ്സൈഡ് ടെക്നോളജി (എസ്എഒടി) നിലവിൽവന്ന ആദ്യ ലോകകപ്പ് എന്ന ഖ്യാതിയും ഖത്തർ 2022ന് അവകാശപ്പെട്ടതാണ്.  കളിക്കളത്തിൽ സ്ഥാപിക്കുന്ന 12 ക്യാമറകൾ ഉപയോഗിച്ച് കളിക്കാരുടെയും പന്തിന്റെയും ചലനം മനസ്സിലാക്കുന്ന സംവിധാനമാണിത്. 

32 ടീമുകളുമായി ഇനി ലോകകപ്പ് ഉണ്ടാകില്ല. യുഎസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥ്യമരുളുന്ന 2026 ലോകകപ്പ് വേദികളിൽ കാണുക 48 ടീമുകളെയാവും. 32 ടീമുകൾ മൽസരിച്ച അവസാന ലോകകപ്പ് എന്ന പ്രത്യേകതയും ഖത്തറിന് അവകാശപ്പെടാം.  

ADVERTISEMENT

∙ തോൽവിയേറ്റ് ആതിഥേയർ, ചരിത്രത്തിൽ ആദ്യം

ഉദ്ഘാടന മത്സരത്തിൽ ഖത്തറിനെതിരായ ഗോൾനേട്ടം ആഘോഷിക്കുന്ന ഇക്വഡോർ താരങ്ങൾ.

ഉദ്ഘാടന മൽസരത്തിൽ തന്നെ റെക്കോർഡ് പിറന്നു എന്നു പറയാം. ആതിഥേയരായ ഖത്തറും ഇക്വഡോറും ഏറ്റുമുട്ടിയപ്പോൾ 0–2ന് ആതിഥേയർക്ക് തോൽവി.  ലോകകപ്പിലെ ഉദ്‌ഘാടന മൽസരത്തിൽ അതുവരെ ആതിഥേയർ തോറ്റ ചരിത്രമുണ്ടായിരുന്നില്ല. ലോകകപ്പിലെ ഉദ്‌ഘാനമൽസരങ്ങളിൽ ആകെ 10 തവണ ആതിഥേയർ കളിച്ചു. ഇതിൽ ഏഴു തവണയും ആതിഥേയർ ജയിച്ചു. മൂന്നു തവണ മൽസരം സമനിലയിൽ പിരിഞ്ഞു.  ലോകകപ്പിന്റെ ചരിത്രത്തിൽ ഉദ്ഘാടന മൽസരത്തിൽ ആതിഥേയർ പരാജിതരായത് ആദ്യം. ഈ നാണക്കേടും റെക്കോർഡ് പുസ്തകത്തിൽ എഴുതി ചേർക്കപ്പെട്ടു. ലോകകപ്പിൽ കളിച്ച എല്ലാ മൽസരങ്ങളിലും തോൽവി ഏറ്റുവാങ്ങിയ ആദ്യ ആതിഥേയരും ഖത്തർ തന്നെ. 

∙ ഗോളടി മേളം

ഏറ്റവും കൂടുതൽ ഗോളുകൾ വലയിൽ വീണ ലോകകപ്പ് എന്ന റെക്കോർഡിനും  ഖത്തർ സാക്ഷ്യംവഹിച്ചു. ആകെ നടന്ന 64 മത്സരങ്ങളിലായി പിറന്നത് 172 ഗോളുകൾ. 1998, 2014 ലോകകപ്പുകളിലെ 171 ഗോൾ എന്ന റെക്കോർഡാണ് ഖത്തറിൽ തകർന്നത്.

ADVERTISEMENT

∙ കപ്പ് നേടിയില്ല, തുടർച്ചയായ 5–ാം ലോകകപ്പിലും ഗോൾ

ക്രിസ്റ്റ്യാനോ റൊണാൾഡോ.

പോർച്ചുഗലിനോ അവരുടെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കോ ക്വാർട്ടർ ഫൈനലിനപ്പുറം കടക്കാനായില്ല. എങ്കിലും റൊണാൾഡോ അപൂർവമായൊരു റെക്കോർഡ് സ്വന്തമാക്കിയാണ് ലോകകപ്പിനോട് വിടപറഞ്ഞത്. 5 ലോകകപ്പുകളിൽ ഗോൾ നേടുന്ന താരം എന്ന ബഹുമതി റൊണാൾഡോയുടെ പേരിൽ ചേർക്കപ്പെട്ടു. പ്രാഥമിക ഘട്ടത്തിൽ ഘാനയ്ക്കെതിരെ 65–ാം മിനിട്ടിൽ നേടിയ പെനൽറ്റിയാണ് റെക്കോർഡ് ഗോളിന് വഴിവച്ചത്. റൊണാൾഡോ ഈ ടൂർണമെന്റിൽ നേടിയ ഏക ഗോളും ഇതായിരുന്നു. 2006 മുതൽ തുടർച്ചയായി നടന്ന അഞ്ച് ലോകകപ്പിലും അദ്ദേഹം ഗോൾ നേടിയാണ് ചരിത്രത്തിന്റെ ഭാഗമായത്. 

∙ ‘അൺടച്ച്ഡ്’ റെക്കോർഡ്

ഒരു ലോകകപ്പ് മത്സരത്തിൽ 45 മിനിറ്റിലധികം കളിച്ചിട്ടും കുറവ് ബോൾ ടച്ചുകളുള്ള താരമായി മൊറോക്കോയുടെ യൂസഫ് അൻ നസീരി. ഫ്രാൻസുമായുള്ള സെമിഫൈനൽ മത്സരത്തിൽ 3 തവണ മാത്രമാണ് നസീരിക്ക് പന്തു തൊടാൻ കഴിഞ്ഞത്. 

∙ പെനൽറ്റി ഷൂട്ടൗട്ട് ടൂർണമെന്റ്

ലോകകപ്പ് ഫൈനലിനിടെ എമിലിയാനോ മാർട്ടിനെസിന്റെ സേവ്.

മത്സരങ്ങളുടെ വിധി നിർണയിക്കാൻ ഏറ്റവും കൂടുതൽ പെനൽറ്റി ഷൂട്ടൗട്ടുകൾ വേണ്ടിവന്ന ലോകകപ്പ് എന്ന റെക്കോർഡും ഖത്തറിന് സ്വന്തം. ഖത്തറിൽ ഫൈനലടക്കം 5  മൽസരങ്ങളുടെ ഫലം ‘പുറത്തുവന്നത്’ പെനൽറ്റി ഷൂട്ടൗട്ടിലൂടെയാണ്. ഇതിനുമുൻപ് രണ്ട് ഫൈനലുകൾമാത്രമാണ് പെനൽറ്റി ഷൂട്ടൗട്ടിലൂടെ കിരീടജേതാക്കളെ നിർണയിച്ചത്. നിശ്ചിത സമയത്തും അധിക സമയത്തും ഗോളൊന്നും പിറക്കാതെ പോയ ഫൈനലായിരുന്നു 1994ലേത്. അന്ന് ഇറ്റലിക്കെതിരെ ഗോളില്ലാ സമനില വഴങ്ങിയശേഷം പെനൽറ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു ബ്രസീലിന്റെ വിജയം (3–2). പെനൽറ്റി ഷൂട്ടൗട്ടിലൂടെ ജേതാക്കളെ നിശ്ചയിച്ച മറ്റൊരു ടൂർണമെന്റായിരുന്നു 2006 ലോകകപ്പ്. ഇറ്റലി– ഫ്രാൻസ് മൽസരം 1–1ന് പിരിഞ്ഞപ്പോൾ, പെനൽറ്റിയിലൂടെ 5–3ന് ഇറ്റലി ജേതാക്കളായി. 

∙ െമസ്സി റെക്കോർഡ്സ്

ഈ ലോകകപ്പിന്റെ താരവും ലോകകപ്പ് ഏറ്റുവാങ്ങിയ നായകനും എന്ന നേട്ടം മാത്രമല്ല അർജന്റീനയുടെ ഇതിഹാസം ലയണൽ മെസ്സിയെ തേടിയെത്തിയത്. ലോകകപ്പിൽ ഏറ്റവും കൂടുതൽ മൽസരങ്ങൾ കളിച്ച താരം എന്ന ‘വലിയ’ റെക്കോർ‍ഡ് മെസ്സി സ്വന്തമാക്കി. ഫ്രാൻസിനെതിരെ നടന്ന കലാശപ്പോരാട്ടം മെസ്സിയുടെ 26–ാം ലോകകപ്പ് മത്സരമായിരുന്നു. 2006 മുതൽ 2022 വരെ നടന്ന അഞ്ചു ടൂർണമെന്റുകളിൽ പങ്കെടുത്താണ് മെസ്സി ജർമനിയുടെ ലോതർ മത്തേയൂസിന്റെ (25 മൽസരങ്ങൾ) റെക്കോർഡ് തകർത്തത്.  

ഒരു ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലും പ്രീക്വാർട്ടറിലും ക്വാർട്ടർ ഫൈനലിലും സെമി ഫൈനലിലും ഫൈനലിലും ഗോൾ നേടുന്ന ആദ്യ താരം എന്ന പെരുമയും  മെസ്സി സ്വന്തം പേരിൽ കുറിച്ചു. ലോകകപ്പിൽ ഏറ്റവും കൂടുതൽ മിനിറ്റ് കളിച്ച താരം എന്ന റെക്കോർഡും മെസ്സിയുടെ പേരിൽ ഇക്കുറി ചേർക്കപ്പെട്ടു (2311 മിനിറ്റ്). 2217 മിനിറ്റ് കളിച്ച ഇറ്റലിയുടെ പാവ്‌ലോ മാൾഡീനിയെയാണ് മെസ്സി ഇക്കാര്യത്തിൽ പിന്നിലാക്കിയത്.

ലയണൽ മെസ്സി.

രണ്ട് തവണ  മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ ജേതാവും മെസ്സിയുടെ പേരിലായി. 2014 ലോകകപ്പിലും മെസ്സി ഗോൾഡൻ ബോൾ നേടിയിരുന്നു. ലോകകപ്പ് നേടുന്ന പ്രായം കൂടിയ അർജന്റീന നായകൻ എന്ന റെക്കോർഡും മെസ്സി എന്ന നായകൻ സ്വന്തമാക്കി. കൂടുതൽ അസിസ്റ്റുകൾ എന്ന റെക്കോർഡും ഇതിഹാസങ്ങളുടെ പേരിനൊപ്പം മെസ്സി എഴുതി ചേർത്തിട്ടുണ്ട്. എട്ട് അസിസ്റ്റുകൾ വീതം സ്വന്തമാക്കിയിട്ടുള്ള  പെലെ (1958–70), മറഡോണ (1982–94) എന്നിവർക്കൊപ്പമാണ് മെസ്സിയും എത്തിയത്. 5 ലോകകപ്പുകളിൽ അസിസ്റ്റ് നൽകുന്ന ആദ്യ താരവും മെസ്സിയാണ്. ഒരു ടൂർണമെന്റിൽ കൂടുതൽ പ്ലെയർ ഓഫ് ദ് മാച്ച് ബഹുമതി നേടിയതിനുള്ള റെക്കോർഡും മെസ്സി 2022ൽ കുറിച്ചു. ഖത്തറിൽ ഫൈനലിലടക്കം മെസ്സി ആകെ നേടിയത് 5 പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരങ്ങൾ. 2010ൽ നെതർലൻഡ്സിന്റെ വെസ്‌ലി സ്നൈഡർ നേടിയ 4 പുരസ്കാരങ്ങളാണ് മെസ്സി മറികടന്നത്. 

∙ എംബപെയ്ക്കും റെക്കോർഡ് 

ലോകകപ്പ് ഫൈനലുകളിൽനിന്നുമാത്രം ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡ് ഫ്രഞ്ച് താരം കിലിയൻ എംബപെ സ്വന്തമായി. 2018ൽ ക്രൊയേഷ്യയ്ക്കെതിരെ ഒരു ഗോൾ നേടിയ എംബപെ, 2022 ലോകകപ്പ് ഫൈനലിൽനിന്ന് സ്വന്തമാക്കിയത് ഹാട്രിക്ക് നേട്ടം. ഇതോടെ ഫൈനലുകളിൽനിന്നുമാത്രം  എംബപെ നേടിയത് 4 ഗോളുകൾ. വാവ (ബ്രസീൽ– 1958, 62), പെലെ (ബ്രസീൽ–1958, 70), ജെഫ് ഹേഴ്സ്റ്റ് (ഇംഗ്ലണ്ട്– 1966), സിനദീൻ സിദാൻ (ഫ്രാൻസ്– 1998, 2006) എന്നിവർ വിവിധ ഫൈനലുകളിൽനിന്നായി മൂന്ന് ഗോളുകൾ നേടിയിട്ടുണ്ട്. ലോകകപ്പ് ഫൈനലിലെ ഒരു മത്സരത്തിൽനിന്നു മാത്രം ഏറ്റവും കൂടുതൽ ഗോളുകൾ എന്ന ഇംഗ്ലിഷ് താരം ജെഫ് ഹേഴ്സ്റ്റിനൊപ്പവും എംബപെയും ഇക്കുറി എത്തി. 1966ൽ വെംബ്ലിയിൽ നടന്ന മൽസരത്തിൽ പശ്ചിമ ജർമനിക്കെതിരെ ഹേഴ്സ്റ്റിന്റെ 3 ഗോളിന് ഇതോടെ മറ്റൊരവകാശികൂടിയായി. ലോകകപ്പിലെ ഫൈനലിൽ ഹാട്രിക്ക് തികച്ചത് രണ്ടു പേർ മാത്രം: ഹേഴ്സ്റ്റും എംബപെയും. ഇതിൽ ടീമിന് തോൽവി നേരിട്ടിട്ടും ഹാട്രിക്ക് തികച്ച ഏക താരം എന്ന റെക്കോർഡാണ് എംബപെയുടെ പേരിലുള്ളത്. ഈ ലോകകപ്പിൽ ഹാട്രിക്ക് തികച്ചത് മറ്റൊരു കളിക്കാരൻമാത്രമാണ്. പോർച്ചുഗൽ– സ്വിറ്റ്സർലൻഡ് പ്രീക്വാർട്ടറിലാണ് ഗൊൺസാലോ റാമോസിന്റെ ഹാട്രിക്ക് പിറന്നത്. 

∙ കൂടുതൽ ടൂർണമെന്റുകൾ

കിലിയൻ എംബപെ.

അഞ്ചു ലോകകപ്പുകളിൽ കളിച്ചവരുടെ പട്ടികയിലേക്ക് മൂന്നു താരങ്ങൾകൂടി ഇത്തവണ ചേർക്കപ്പെട്ടു. ഇതോടെ കൂടുതൽ ലോകകപ്പ് ടൂർണമെന്റുകളിൽ (5 വീതം) കളിച്ചവരുടെ എണ്ണം ആറായി. ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, മെക്സിക്കോയുടെ ആന്ദ്രെ ഗർഡാഡോ (2006, 10, 14, 18, 22) എന്നിവരാണ് ഈ 5 ക്ലബിലെ പുതിയ അംഗങ്ങൾ. നേരത്തെ മെക്സിക്കോയുടെ അന്റോണിയോ കർബജൽ, റാഫേൽ മർക്കസ്  ജർമനിയുടെ ലോതർ മത്തേവൂസ് എന്നിവർ 5 ലോകകപ്പുകളിൽ പന്ത് തട്ടിയവരാണ്. 

∙ അർജന്റീനയ്ക്ക് തിരിച്ചുവരവിന്റെ റെക്കോർഡ്

ടൂർണമെന്റിലെ ആദ്യ മൽസരത്തിലെ പരാജയത്തിനുശേഷം ലോകകപ്പ് സ്വന്തമാക്കുന്ന രണ്ടാമത്തെ ടീം എന്ന തിരിച്ചുവരവിന്റെ റെക്കോർഡും അർജന്റീനയുടെ പേരിലായി. ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ ആദ്യ മൽസരത്തിൽ അർജന്റീന സൗദി അറേബ്യയോട് നാണക്കെട്ടിരുന്നെങ്കിലും ഫൈനലിൽ കിരീടം  ചൂടി ആ നാണക്കേടിൽനിന്ന് തലയൂരി.  2010ൽ സ്പെയിൻ ഇതേ നേട്ടം സ്വന്തമാക്കിയിരുന്നു. അന്ന് പ്രാഥമിക ഘട്ടത്തിലെ തങ്ങളുടെ ആദ്യ മൽസരത്തിൽ സ്പെയിൻ സ്വിറ്റ്സർലൻഡിനോട് തോൽവി ഏറ്റുവാങ്ങിയിരുന്നു (0–1).

∙ ഇടവേളയുടെ റെക്കോർഡ്

ലോകകപ്പ് വിജയം ആഘോഷിക്കുന്ന അർജന്റീന ആരാധകർ (AFP).

ഒരു ലോകകപ്പിനുശേഷം വീണ്ടും മറ്റൊരു പതിപ്പിൽ പങ്കെടുക്കുന്ന കാര്യത്തിൽ വലിയ ഇടവേള വരുത്തിയ ടീം വെയിൽസ് ആണ്. 1958 ലോകകപ്പിനുശേഷം വെയിൽസ് വീണ്ടും ലോകകപ്പിൽ കളിക്കുന്നത് 2022ൽമാത്രം. 64 വർഷത്തിനുശേഷമുള്ള തിരിച്ചുവരവ്. 

∙ പ്രായം കൂടിയ നോക്കൗട്ട് ഗോൾ

ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരൻ എന്ന നേട്ടം പോർച്ചുഗലിന്റെ പെപെ സ്വന്തമാക്കി. പ്രീക്വാർട്ടറിൽ സ്വിറ്റ്സർലൻഡിനെതിരെ പെപെ ഗോൾ നേടുമ്പോൾ അദ്ദേഹത്തിന് പ്രായം 39 വയസും 283 ദിവസവും. റോജർ മില്ലെ (1994) കഴിഞ്ഞാൽ ലോകകപ്പിലെ പ്രായമേറിയ താരത്തിന്റെ ഗോൾ എന്ന പ്രത്യേകതയും പെപെ ഗോളിന് അവകാശപ്പെട്ടതാണ്

∙ മഞ്ഞ കാർഡ്– നാണക്കേടിന്റെ റെക്കോർഡ്

ലോകകപ്പിലെ ഗോൾ നേട്ടം ആഘോഷിക്കുന്ന പോർച്ചുഗൽ താരം പെപെ.

ലോകകപ്പിലെ ഒരൊറ്റ മൽസരത്തിൽ ഏറ്റവും കൂടുതൽ മഞ്ഞ കാർഡുകൾ എന്ന നാണക്കേടിന്റെ റെക്കോർഡിനും ഖത്തർ  സാക്ഷ്യം വഹിച്ചത്.  ലുസെയ്‌ൽ സ്റ്റേഡിയത്തിൽ നടന്ന അർജന്റീന– നെതർലൻഡ്സ് ക്വാർട്ടർഫൈനലിലാണ് മഞ്ഞ കാർഡിന്റെ പൊടിപൂരം.  സ്പാനിഷ് റഫറി അന്റോണിയോ മറ്റേയു ലഹോസ് പുറത്തെടുത്തത് 18 മഞ്ഞക്കാർഡുകൾ. രണ്ട് അർജന്റീന ഒഫിഷ്യലുകൾ, നായകൻ ലയണൽ മെസ്സി ഉൾപ്പെടെ 8 അർജന്റീന താരങ്ങൾക്കും, 7 നെതർലൻഡ്സ് താരങ്ങൾക്കും മഞ്ഞ കാർഡ് കിട്ടി. അർജന്റീന പരിശീലകൻ ലയണൽ സ്കലോണിക്കും നേരെയുർന്നു മഞ്ഞ കാർഡ്. എക്സ്ട്രാ ടൈമിൽ മഞ്ഞക്കാർഡ് ലഭിച്ച നെതർലൻഡ്സിന്റെ ഡെൻസൽ ഡംഫ്രീസ് പെനൽറ്റി ഷൂട്ടൗട്ടിനിടെ രണ്ടാം മഞ്ഞക്കാർഡ് വാങ്ങി ചുവപ്പു കാർഡായി അപ്ഗ്രേഡ് ചെയ്തു.  ഒരു ലോകകപ്പ് മത്സരത്തിൽ ഏറ്റവും കൂടുതൽ കാർഡ് പുറത്തെടുത്ത മത്സരം എന്ന റെക്കോർഡ് ഇതോടെ ഈ പോരാട്ടം ‘സ്വന്തമാക്കി’. 2006 ലോകകപ്പ് പോർച്ചുഗൽ– നെതർലൻഡ്സ് പ്രീക്വാർട്ടർ മൽസരത്തിൽ പിറന്ന 16 മഞ്ഞ കാർഡുകൾ എന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. അന്ന് റഷ്യൻ റഫറി വാലന്റിൻ ഇവാനോ ഉയർത്തിയ  16 മഞ്ഞ കാർഡുകളായിരുന്നു അതുവരെ ഫിഫ മൽസരങ്ങളിലെ റെക്കോർഡ്. 

∙ വനിതാ റഫറിമാർ

കളിക്കാരുടെ കാര്യത്തിൽമാത്രമല്ല ഖത്തറിൽ റെക്കോർഡ് പിറന്നത്. വനിതാ റഫറിമാരെ ഉൾപ്പെടുത്തിയ ആദ്യ പുരുഷ ലോകകപ്പ് എന്ന നേട്ടവും ഖത്തർ ലോകകപ്പിൽ കണ്ടു. സ്റ്റെഫാനി ഫ്രപ്പാർട്ട്, കരെൻ ഡയസ്, നൂസ് ബെക്ക് എന്നിവർ പുരുഷ ലോകകപ്പിലെ ഒരു മത്സരം നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറിമാരായി. ഡിസംബർ ഒന്നിന് നടന്ന ജർമനി–കോസ്റ്ററിക്ക മത്സരമാണ് ഇവർ നിയന്ത്രിച്ചത്. യുഎസിന്റെ കാതറിൻ നെസ്ബിത് പുരുഷ ലോകകപ്പിൽ പ്രീക്വാർട്ടർ നിയന്ത്രിക്കുന്ന ആദ്യ വനിതാ അസിസ്റ്റന്റ് റഫറിയായി. ഇംഗ്ലണ്ട്–സെനഗൽ മൽസരമാണ് കാതറിൻ നിയന്ത്രിച്ചത്.

 

English Summary: From Goals to Yellow Cards; The Records se in Qatar world Cup