റിയാദ്∙ സൗദി സൂപ്പർ കപ്പിലെ തോല്‍വിക്കു പിന്നാലെ അർജന്റീന താരം ലയണൽ മെസ്സിയുടെ പേരു വിളിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയെ പരിഹസിച്ച് ആരാധകർ. പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നയിച്ച അൽ നസറിനെ അൽ ഇതിഹാദ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണു തോൽപിച്ചത്. മത്സര ശേഷം ഡ്രസിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙ സൗദി സൂപ്പർ കപ്പിലെ തോല്‍വിക്കു പിന്നാലെ അർജന്റീന താരം ലയണൽ മെസ്സിയുടെ പേരു വിളിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയെ പരിഹസിച്ച് ആരാധകർ. പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നയിച്ച അൽ നസറിനെ അൽ ഇതിഹാദ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണു തോൽപിച്ചത്. മത്സര ശേഷം ഡ്രസിങ് റൂമിലേക്കു മടങ്ങുമ്പോഴാണ് ‘മെസ്സി, മെസ്സി’ എന്ന് ചാന്റ് ചെയ്ത് ആരാധകർ റൊണാൾഡോയെ കളിയാക്കിയത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.

മത്സരശേഷം മുടന്തിയാണ് റൊണാൾഡോ ഗ്രൗണ്ട് വിട്ടത്. അൽ ഇതിഹാദ് ടീമിലെ പ്രതിരോധ താരത്തിന്റെ ടാക്കിളിനിടെയാണു ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു പരുക്കേറ്റതെന്നാണു വിവരം. താരം അടുത്ത മത്സരങ്ങളിൽ പ്ലേയിങ് ഇലവനിൽ ഉണ്ടാകുമോയെന്ന കാര്യവും വ്യക്തമല്ല. അൽ ഇതിഹാദിനെതിരായ മത്സരത്തിൽ ഗോള്‍ നേടാൻ റൊണാൾഡോയ്ക്കു സാധിച്ചിരുന്നില്ല.

ADVERTISEMENT

Read Here: മെസ്സിക്ക് ഇനി പിഎസ്ജി വേണ്ട; വീണ്ടും ബാഴ്സയിലേക്ക്, സൗദി ‘മോഹം’ മുടങ്ങുമോ?

67–ാം മിനിറ്റിൽ ബ്രസീൽ താരം ടലിസ്കയാണ് അൽ‌ നസറിനായി ആശ്വാസ ഗോൾ കണ്ടെത്തിയത്. റൊമാരിഞ്ഞോ (15–ാം മിനിറ്റ്), അബ്ദെറസാഖ് ഹംദല്ല (43), മുഹമ്മദ് അൽ ഷൻകീറ്റി (93) എന്നിവരുടെ ഗോളുകളിലൂടെ അൽ ഇതിഹാദ് മുന്നിലെത്തി. സൗദി പ്രോ ലീഗിലെ ആദ്യ മത്സരത്തിലും ഗോള്‍ നേടാൻ റൊണാൾഡോയ്ക്കു സാധിച്ചിരുന്നില്ല.

ADVERTISEMENT

English Summary: Fans tease Ronaldo with Messi chants after Al-Nassr knocked out of Super Cup