1966ലെ മെർദേക്ക കപ്പ് ഫുട്ബോളിൽ ഇന്ത്യയ്ക്കു വെങ്കല മെഡൽ നേടിക്കൊടുത്ത വിജയഗോളിന് ഉടമയായ കൊൽക്കത്ത ഫുട്ബോളർ പരിമൾ ഡേ (81) ഇനി ഓർമ. ഏറെക്കാലമായി രോഗബാധിതനായിരുന്നു. ഇന്ത്യയ്ക്കായി ആകെ 5 മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും ക്വാലലംപുരിൽ നടന്ന മെർദേക്ക കപ്പിൽ കൊറിയയ്ക്കെതിരായ വെങ്കലമെഡൽ മത്സരത്തിലെ ഗോളാണ് പരിമൾ ഡേയെ പ്രശസ്തനാക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ 1966ലെ മെർദേക്ക കപ്പ് ഫുട്ബോളിൽ ഇന്ത്യയ്ക്കു വെങ്കല മെഡൽ നേടിക്കൊടുത്ത വിജയഗോളിന് ഉടമയായ കൊൽക്കത്ത ഫുട്ബോളർ പരിമൾ ഡേ (81) ഇനി ഓർമ. ഏറെക്കാലമായി രോഗബാധിതനായിരുന്നു. ഇന്ത്യയ്ക്കായി ആകെ 5 മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂവെങ്കിലും ക്വാലലംപുരിൽ നടന്ന മെർദേക്ക കപ്പിൽ കൊറിയയ്ക്കെതിരായ വെങ്കലമെഡൽ മത്സരത്തിലെ ഗോളാണ് പരിമൾ ഡേയെ പ്രശസ്തനാക്കിയത്. ഇന്ത്യൻ ജഴ്സിയിൽ അദ്ദേഹത്തിന്റെ ഏകഗോളും ഇതായിരുന്നു.

ക്ലബ് ഫുട്ബോളിൽ, ഈസ്റ്റ് ബംഗാളിനൊപ്പം കൽക്കട്ട ഫുട്ബോൾ ലീഗും ഐഎഫ്എ ഷീൽഡും റോവേഴ്സ് കപ്പും 3 തവണ വീതം നേടിയ ഡേ, 2 വട്ടം ഡ്യൂറാൻഡ് കപ്പിലും ജേതാവായി.  1970ലെ ഐഎഫ്എ ഷീൽഡ് മത്സരത്തിൽ ഈസ്റ്റ് ബംഗാളിനായി പകരക്കാരനായി ഇറങ്ങി അതിവേഗം നേടിയ ഗോളും ശ്രദ്ധേയമായി. ഐഎഫ്എ ഷീൽഡിൽ ഒരു സബ്സ്റ്റിറ്റ്യൂട്ട് നേടുന്ന വേഗമേറിയ ഗോളെന്ന റെക്കോർഡ് ഇപ്പോഴും ഇതാണ്. 1971ൽ മോഹൻ ബഗാനിലെത്തിയ ഡേ ടീമിനൊപ്പം റോവേഴ്സ് കപ്പ് നേട്ടത്തിലും പങ്കാളിയായി. ബംഗാളിന്റെ 2 സന്തോഷ് ട്രോഫി നേട്ടങ്ങളിലും  ടീമിലുണ്ടായിരുന്നു.

ADVERTISEMENT

English Summary: Former India footballer Parimal Dey passes away