കൊച്ചി ∙ ഐഎസ്എൽ ഫുട്ബോൾ പ്ലേ ഓഫിലെത്താൻ ‘കടൽ’ ദൂരമില്ല, ഒരു ‘കനാൽ’ ദൂരമേയുള്ളൂ, കേരള ബ്ലാസ്റ്റേഴ്സിന്. പക്ഷേ, ആ സമ്മർദം കടൽ കടക്കുന്നതിനു സമാനം! അവശേഷിക്കുന്നതു 4 കളി. പ്ലേ ഓഫ് ഉറപ്പിക്കാൻ അതിൽനിന്നു വേണ്ടത് 6 പോയിന്റ്. ചുരുങ്ങിയതു രണ്ടു ജയം അല്ലെങ്കിൽ ഒരു ജയവും 3 സമനിലയും. 6 പോയിന്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ഐഎസ്എൽ ഫുട്ബോൾ പ്ലേ ഓഫിലെത്താൻ ‘കടൽ’ ദൂരമില്ല, ഒരു ‘കനാൽ’ ദൂരമേയുള്ളൂ, കേരള ബ്ലാസ്റ്റേഴ്സിന്. പക്ഷേ, ആ സമ്മർദം കടൽ കടക്കുന്നതിനു സമാനം! അവശേഷിക്കുന്നതു 4 കളി. പ്ലേ ഓഫ് ഉറപ്പിക്കാൻ അതിൽനിന്നു വേണ്ടത് 6 പോയിന്റ്. ചുരുങ്ങിയതു രണ്ടു ജയം അല്ലെങ്കിൽ ഒരു ജയവും 3 സമനിലയും. 6 പോയിന്റ് നേടാനായില്ലെങ്കിലും പ്ലേ ഓഫ് സാധ്യത തള്ളിക്കളയാനാകില്ല. പക്ഷേ, ‘റിസ്ക്’ ഒഴിവാക്കാനാകും ബ്ലാസ്റ്റേഴ്സ് ശ്രമിക്കുക.

പോയിന്റ് നിലയിൽ ഒന്നും രണ്ടും സ്ഥാനത്തുള്ള മുംബൈയും ഹൈദരാബാദും പ്ലേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞു. ആദ്യ 6 ടീമുകൾക്കാണു പ്ലേ ഓഫ് പ്രവേശനം എന്നതിനാൽ ശേഷിച്ച പോരാട്ടം 4 സ്ഥാനങ്ങൾക്കു വേണ്ടിയാണ്. നിലവിൽ മുന്നിലുള്ള ബ്ലാസ്റ്റേഴ്സ്, എടികെ, എഫ്സി ഗോവ, ഒഡീഷ, ബെംഗളൂരു ടീമുകളുടെ വിജയ പരാജയങ്ങളാകും പ്ലേ ഓഫിലെ ശേഷിച്ച 4 സ്ഥാനക്കാരെ തീരുമാനിക്കുക. നാളെ കൊച്ചിയിൽ ചെന്നൈയിൻ എഫ്സിയെ നേരിടുന്ന ബ്ലാസ്റ്റേഴ്സ് 11നു ബെംഗളൂരു എഫ്സിയെ അന്നാട്ടിലും എതിരിടും. 18 നു കൊൽക്കത്തയിൽ എടികെയാണ് എതിരാളികൾ. അവസാന മത്സരത്തിൽ ഹൈദരാബാദിനെ നേരിടുന്നതു കൊച്ചിയിൽ; 26ന്.

ADVERTISEMENT

ലീഗിന്റെ അവസാന ഘട്ടത്തിൽ അപ്രതീക്ഷിതമായി 3 തോൽവികൾ വഴങ്ങിയതാണ് ഇപ്പോഴത്തെ പ്രശ്നം. പ്രത്യേകിച്ചും 3നു കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളിനോടേറ്റ തോൽവി.

‘‘ ജയിക്കാൻ ഞങ്ങളെക്കാൾ കൂടുതൽ ആഗ്രഹിച്ചത് എതിരാളികളാണ്! അതായിരുന്നു ഇരുടീമുകളും തമ്മിലുള്ള വ്യത്യാസം.’’– മത്സരശേഷം ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുക്കോമനോവിച്ചിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. തുടരെ 4 തോൽവികൾ വഴങ്ങി ആരാധകർ പോലും കൈവിട്ട നിലയിലായിരുന്നു ഈസ്റ്റ് ബംഗാൾ. സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ആകെയെത്തിയത് 2575 കാണികൾ മാത്രം! തല ഉയർത്താൻ ലക്ഷ്യമിട്ടു പൊരുതിയ ടീമിനു ലഭിച്ച പ്രതിഫലമായിരുന്നു ആ വിജയം.

ADVERTISEMENT

English Summary: ISL Football Update