തൃശൂർ ∙ സന്തോഷ് ട്രോഫി ഫുട്ബോളിന് ഒരുങ്ങിയ കേരള ടീമിൽ അപ്രതീക്ഷിത മാറ്റം. ഉത്തേജക പരിശോധനയിൽ പോസിറ്റീവായ ഫോർവേഡ് എം.വിഘ്നേഷിനെ (26) ടീമിൽനിന്നു മാറ്റി. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഗുജറാത്തിൽ നടന്ന ദേശീയ ഗെയിംസിൽ കേരള ടീം അംഗമായിരുന്ന വിഘ്നേഷിൽനിന്ന് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) സാംപിൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ സന്തോഷ് ട്രോഫി ഫുട്ബോളിന് ഒരുങ്ങിയ കേരള ടീമിൽ അപ്രതീക്ഷിത മാറ്റം. ഉത്തേജക പരിശോധനയിൽ പോസിറ്റീവായ ഫോർവേഡ് എം.വിഘ്നേഷിനെ (26) ടീമിൽനിന്നു മാറ്റി. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഗുജറാത്തിൽ നടന്ന ദേശീയ ഗെയിംസിൽ കേരള ടീം അംഗമായിരുന്ന വിഘ്നേഷിൽനിന്ന് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) സാംപിൾ ശേഖരിച്ചിരുന്നു. അന്നത്തെ പരിശോധനയുടെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നത്. നിരോധിത മരുന്നായ ടെർബ്യുടാലിന്റെ അംശം വിഘ്നേഷിന്റെ സാംപിളിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.

സന്തോഷ് ട്രോഫിയിൽ പങ്കെടുക്കുന്നതിന് വിഘ്നേഷിനു വിലക്കില്ലെങ്കിലും നാഡ ക്ലീൻ റിപ്പോർട്ട് നൽകുന്നതു വരെ വിഘ്നേഷിനെ ടീമിൽ നിന്നു മാറ്റിനിർത്തുന്നതായി കേരള ഫുട്ബോൾ അസോസിയേഷൻ (കെഎഫ്എ) വ്യക്തമാക്കി. വിഘ്നേഷിനു പകരം റിസർവ് താരം എറണാകുളം സ്വദേശി ആസിഫ് ടീമിലെത്തും.

ADVERTISEMENT

പല ഡോക്ടർമാരും ചുമയ്ക്കു നിർദേശിക്കുന്ന മരുന്നിൽ ടെർബ്യുടാലിന്റെ ഘടകങ്ങളുണ്ട്. ഇതു കായിക താരങ്ങൾക്ക് ഉപയോഗിക്കാൻ അനുമതിയില്ല. അതാകാം വിഘ്നേഷിനു തിരിച്ചടിയായതെന്നു കരുതുന്നു. ഡോക്ടറുടെ നിർദേശം അനുസരിച്ച് ദേശീയ ഗെയിംസിനിടെ ചുമയ്ക്കുള്ള മരുന്നു കഴിച്ചതായി വിഘ്നേഷ് കെഎഫ്എയ്ക്കു വിശദീകരണം നൽകിയിട്ടുണ്ട്.

ഇക്കഴിഞ്ഞ യോഗ്യതാ റൗണ്ടിൽ കേരളത്തിനായി മികച്ച പ്രകടനം നടത്തിയ വിഘ്നേഷ് നിർണായക ഗോളുകളും നേടിയിരുന്നു. കഴിഞ്ഞ തവണ മഞ്ചേരിയിൽ സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിലും അംഗമായിരുന്നു.

ADVERTISEMENT

∙ വിഘ്നേഷിന്റെ പുറത്താകൽ തിരിച്ചടി

പരിചയസമ്പന്നനായ ഫോർവേഡ് വിഘ്നേഷ് അവസാന നിമിഷം ടീമിനു പുറത്തായതു സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ കേരളത്തിനു തിരിച്ചടിയാകും. 2022 സീസൺ കെപിഎലിലെ മികച്ച പ്രകടനത്തിലൂടെയാണ് വിഘ്നേഷ് സന്തോഷ് ട്രോഫി ടീമിലെത്തിയത്. 2018ൽ കെഎസ്ഇബിയിൽ അതിഥി താരമായി തുടങ്ങി. 2019ൽ സ്ഥിരമായി.

ADVERTISEMENT

കഴിഞ്ഞ വർഷം സന്തോഷ് ട്രോഫി ടീമിൽ ഇടം നേടിയ വഴി 49 വർഷത്തിനു ശേഷം കേരള ടീമിലെത്തുന്ന മറുനാടൻ താരമായി മാറി. കേരളം സന്തോഷ് ട്രോഫി ചാംപ്യന്മാരായ 1973ൽ തഞ്ചാവൂർ സ്വദേശിയായ വിങ് ബാക്ക് പെരുമാൾ ടീമിലുണ്ടായിരുന്നു. കേരള–തമിഴ്നാട് അതിർത്തിയിലെ പൂത്തുറൈയാണ് വിഘ്നേഷിന്റെ സ്വദേശം. മരിയസ്റ്റാർ–ഫ്ലോറ ദമ്പതികളുടെ മകനായ വിഘ്നേഷ് എൻജിനീയറിങ് ബിരുദദാരിയാണ്.

∙ കേരള ടീം ഇന്ന് പുറപ്പെടും

സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ പങ്കെടുക്കാൻ കേരള ടീം ഇന്ന് ഒഡീഷയ്ക്കു പുറപ്പെടും. രാത്രി 7.30നുള്ള ട്രെയിനിലാണു യാത്ര. ഇന്നലെ പകൽ ടീമംഗങ്ങൾക്കു പൂർണ വിശ്രമമായിരുന്നു. മഹാരാജാസ് സ്റ്റേഡിയത്തിലെ രാവിലത്തെ പരിശീലനത്തിനു ശേഷം എല്ലാ താരങ്ങൾക്കും പരിശീലകർ പൂർണ വിശ്രമം നൽകി. ചില കളിക്കാർ കെപിഎൽ മത്സരം കാണാൻ പോയി.

English Summary: M. Vignesh (26), who tested positive for doping, was removed from the team.