ഒഡീഷയുടെ ഹൃദയത്തിലേക്ക് ‘സന്തോഷത്തിന്റെ പുതുകാറ്റുമായി’ കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമെത്തി. 76–ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ട് മത്സരങ്ങൾക്കായി കേരള ടീം ഇന്നലെ വൈകിട്ട് 6.15നാണ് ഭുവനേശ്വറിൽ ട്രെയിനിറങ്ങിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒഡീഷയുടെ ഹൃദയത്തിലേക്ക് ‘സന്തോഷത്തിന്റെ പുതുകാറ്റുമായി’ കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമെത്തി. 76–ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ട് മത്സരങ്ങൾക്കായി കേരള ടീം ഇന്നലെ വൈകിട്ട് 6.15നാണ് ഭുവനേശ്വറിൽ ട്രെയിനിറങ്ങിയത്. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ ജനക്കൂട്ടത്തിനിടയിലേക്ക് നീല ജഴ്സി ധരിച്ചെത്തിയ യുവസംഘത്തെ ഒഡീഷക്കാർ കൗതുകത്തോടെ നോക്കി. കേരളത്തിൽ നിന്നുള്ള ഫുട്ബോൾ സംഘമാണെന്നു തിരിച്ചറിഞ്ഞ ചിലർ ഒപ്പം നിന്ന് ഫോട്ടോയെടുത്തു.

6ന് കൊച്ചിയിൽ നിന്നു പുറപ്പെട്ട സംഘം ചെന്നൈയിൽ ഒരു ദിവസത്തെ വിശ്രമത്തിനു ശേഷമാണ് ഇന്നലെ ഇവിടെ എത്തിയത്. വൈകിട്ട് 3 മണിയോടെ ഭുവനേശ്വറിൽ എത്തേണ്ടതായിരുന്നെങ്കിലും ട്രെയിൻ വൈകി. 22 താരങ്ങളും പരിശീലകരും മാനേജരും ഉൾപ്പെട്ടതാണ് സംഘം. ഇന്നു രാവിലെ ടീം അവസാനഘട്ട പരിശീലനത്തിന് ഇറങ്ങും. നാളെ രാവിലെ 9ന് ക്യാപിറ്റൽ ഫുട്ബോൾ അരീനയിൽ ഗോവയുമായാണ് കേരളത്തിന്റെ ആദ്യ മത്സരം.  കോഴിക്കോട്ട് നടന്ന ഗ്രൂപ്പ് റൗണ്ടിൽ 5 മത്സരങ്ങളും ജയിച്ചാണു കേരളം ഫൈനൽ റൗണ്ടിനു യോഗ്യത നേടിയത്. 

ADVERTISEMENT

ഗ്രൂപ്പ് ഘട്ടത്തിൽ 24 ഗോൾ അടിച്ചു. വഴങ്ങിയതു രണ്ടെണ്ണം. കഴിഞ്ഞ വർഷം മലപ്പുറം മഞ്ചേരിയിൽ നടന്ന ചാംപ്യൻഷിപ്പിൽ ബംഗാളിനെ തോൽപിച്ചായിരുന്നു കേരളത്തിന്റെ കിരീട നേട്ടം.

English Summary : Santhosh trophy Kerala team at Bhubaneswar for final round matches