എഫ്എ കപ്പ് ഫുട്ബോളിൽ ഫുൾഹാമിനെ 3–1ന് തോൽപിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് സെമിയിൽ. ഒരു ഗോളിന് മുന്നിലായിരുന്ന ഫുൾഹാം 72–ാം മിനിറ്റിൽ രണ്ട് താരങ്ങൾ ചുവപ്പുകാർഡ് കണ്ടു പുറത്തായതോടെ 9 പേരായി ചുരുങ്ങി. ഇതിനു ശേഷമാണ് യുണൈറ്റഡ് 3 ഗോളും നേടിയത്. യുണൈറ്റഡ് താരം ബ്രൂണ്ടോ ഫെർണാണ്ടസ് (75, 90+6) ഇരട്ടഗോൾ നേടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാഞ്ചസ്റ്റർ ∙ എഫ്എ കപ്പ് ഫുട്ബോളിൽ ഫുൾഹാമിനെ 3–1ന് തോൽപിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് സെമിയിൽ. ഒരു ഗോളിന് മുന്നിലായിരുന്ന ഫുൾഹാം 72–ാം മിനിറ്റിൽ രണ്ട് താരങ്ങൾ ചുവപ്പുകാർഡ് കണ്ടു പുറത്തായതോടെ 9 പേരായി ചുരുങ്ങി. ഇതിനു ശേഷമാണ് യുണൈറ്റഡ് 3 ഗോളും നേടിയത്. യുണൈറ്റഡ് താരം ബ്രൂണ്ടോ ഫെർണാണ്ടസ് (75, 90+6) ഇരട്ടഗോൾ നേടി. മാർസൽ സബിറ്റ്സറാണ് (77) യുണൈറ്റഡിന്റെ മറ്റൊരു ഗോൾ സ്കോറർ. 50–ാം മിനിറ്റിൽ അലക്സാണ്ടർ മിട്രോവിച്ചാണ് ഫുൾഹാമിനായി ഗോൾ നേടിയത്.

പെനൽറ്റി ബോക്സിൽ വച്ച് പന്ത് കൈ കൊണ്ട് പ്രതിരോധിച്ചതിനാണ് 72–ാം മിനിറ്റിൽ ഫുൾഹാം താരം വില്ലിയന് ചുവപ്പ് കാർഡ് ലഭിച്ചത്. ഇതിൽ പ്രതിഷേധിച്ച് റഫറിയെ തള്ളിമാറ്റിയ മിട്രോവിച്ചിനും ചുവപ്പുകാർഡ് കിട്ടി. ഇനിയുള്ള 3 മത്സരങ്ങളിൽ വിലക്കും ലഭിച്ചു. ഇരട്ട ചുവപ്പുകാർഡിൽ പ്രതിഷേധിച്ച ഫുൾഹാം പരിശീലകൻ മാർക്കോ സിൽവയ്ക്കും മാർച്ചിങ് ഓർഡർ ലഭിച്ചു.

ADVERTISEMENT

English Summary: United in the FA Cup semi-finals