ടാങ്കിയർ (മൊറോക്കോ)∙ ‌ഖത്തർ ലോകകപ്പിനു ശേഷം ആദ്യ മത്സരത്തിനിറങ്ങിയ ബ്രസീൽ ഫുട്ബോൾ ടീമിനു തോൽവി. സൗഹൃദ മത്സരത്തിൽ മൊറോക്കോയാണു ബ്രസീലിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു തോൽപിച്ചത്. മൊറോക്കോയ്ക്കായി സോഫിയൻ ബൗഫൽ (29–ാം മിനിറ്റ്), അബ്ദുൽഹമീദ് സാബിരി (79) എന്നിവരാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടാങ്കിയർ (മൊറോക്കോ)∙ ‌ഖത്തർ ലോകകപ്പിനു ശേഷം ആദ്യ മത്സരത്തിനിറങ്ങിയ ബ്രസീൽ ഫുട്ബോൾ ടീമിനു തോൽവി. സൗഹൃദ മത്സരത്തിൽ മൊറോക്കോയാണു ബ്രസീലിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു തോൽപിച്ചത്. മൊറോക്കോയ്ക്കായി സോഫിയൻ ബൗഫൽ (29–ാം മിനിറ്റ്), അബ്ദുൽഹമീദ് സാബിരി (79) എന്നിവരാണു ലക്ഷ്യം കണ്ടത്. ബ്രസീലിന്റെ ആശ്വാസ ഗോൾ 67–ാം മിനിറ്റിൽ കാസെമിറോയുടെ വകയായിരുന്നു. യുവതാരങ്ങൾക്ക് കൂടുതൽ അവസരമൊരുക്കി ഇറങ്ങിയ ബ്രസീലിനെ തകർപ്പൻ പ്രകടനത്തിലൂടെ മൊറോക്കോ പിടിച്ചുകെട്ടുകയായിരുന്നു.

ആന്ദ്രെ സാന്റോസ്, റോനി എന്നീ താരങ്ങൾ ബ്രസീലിനായി ആദ്യ രാജ്യാന്തര മത്സരത്തിനിറങ്ങി. ചരിത്രത്തിൽ ആദ്യമായി ഖത്തറിൽ ലോകകപ്പിന്റെ സെമിയിൽ കടന്ന മൊറോക്കോ ബ്രസീലിനെതിരെ അതേ പ്രകടനമാണു പുറത്തെടുത്തത്. മൊറോക്കോയിലെ ബറ്റൂട്ട സ്റ്റേഡിയത്തിൽ 65,000ത്തോളം വരുന്ന ആരാധകർക്കു മുന്നിലായിരുന്നു മൊറോക്കോയുടെ വിജയം. പന്തടക്കവുമായി ബ്രസീൽ മത്സരത്തിൽ നിറഞ്ഞപ്പോൾ കൗണ്ടർ ആക്രമണങ്ങളായിരുന്നു മൊറോക്കോയുടെ ആയുധം.

ബ്രസീലിനെതിരായ മത്സരം കാണാനെത്തിയ മൊറോക്കോ ആരാധകര്‍
മൊറോക്കോ താരങ്ങൾ‌ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു
ADVERTISEMENT

13–ാം മിനിറ്റിൽ ലഭിച്ച അവസരം ബ്രസീലിന്റെ അരങ്ങേറ്റക്കാരൻ റോനി പാഴാക്കി. 22–ാം മിനിറ്റിൽ മൊറോക്കോ ഗോളി യാസിൻ ബോനുവിന്റെ പിഴവിൽ ലഭിച്ച അവസരവും ബ്രസീലിന് മുതലെടുക്കാൻ സാധിച്ചില്ല. 29–ാം മിനിറ്റിൽ ബൗഫലിന്റെ ഗോളിലൂടെ മൊറോക്കോ മുന്നിലെത്തിയതോടെ ആദ്യ പകുതി ആതിഥേയർക്ക് അനുകൂലമായി. 67–ാം മിനിറ്റിൽ ലൂകാസ് പക്വേറ്റയുടെ അസിസ്റ്റിലാണ് കാസെമിറോ ബ്രസീലിനായി ഗോള്‍ നേടിയത്. എന്നാൽ 79–ാം മിനിറ്റിലെ സാബിരിയുടെ ഗോളിലൂടെ മൊറോക്കോ വീണ്ടും ലീഡ് പിടിച്ചു.

മൊറോക്കോ ആരാധകർ അവതരിപ്പിച്ച ടിഫോ
ഗോൾ നേട്ടം ആഘോഷിക്കുന്ന മൊറോക്കോ താരങ്ങള്‍
ഗോൾ നേട്ടം ആഘോഷിക്കുന്ന മൊറോക്കോ താരങ്ങള്‍
മത്സരത്തിനു മുൻപ് ടീം ക്യാപ്റ്റൻമാരും റഫറിമാരും ഫോട്ടോയെടുക്കുന്നു
മത്സരത്തിനു മുൻപ് ഗ്രൗണ്ടിൽനിന്നുള്ള കാഴ്ച
മൊറോക്കോ ബ്രസീൽ മത്സരത്തിൽനിന്ന്

English Summary: Brazil vs Morocco, Football Updates