പയ്യനാട് (മഞ്ചേരി) ∙ സൂപ്പർ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിലെ വടക്കു കിഴക്കൻ പോരാട്ടത്തിൽ ഐസോൾ എഫ്സിക്ക് വിജയം. ട്രാവു എഫ്സിയെ 1–0നാണ് മിസോറം ക്ലബ്ബായ ഐസോൾ എഫ്സി തോൽപിച്ചത്. ഇതോടെ ഐസോൾ സൂപ്പർ കപ്പ് ഗ്രൂപ്പ് റൗണ്ടിനു യോഗ്യത നേടി. മഞ്ചേരിയിൽ 9നു വൈകിട്ട് 5ന് നടക്കുന്ന ഗ്രൂപ്പ് ബി മത്സരത്തിൽ ഹൈദരാബാദ് എഫ്സിയെ നേരിടും. രാത്രി നടന്ന മത്സരത്തിൽ റിയൽ കശ്മീരിനെ 6–0ന് തോൽപിച്ച് ഗോവ ചർച്ചിൽ ബ്രദേഴ്സും യോഗ്യത നേടി. 11നു ഗ്രൂപ്പ് ഡി മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയാണ് ചർച്ചിലിന്റെ എതിരാളികൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐ ലീഗിലെ നാലാം സ്ഥാനക്കാരായ മണിപ്പൂർ ടീം ട്രാവു എഫ്സിയുടെ നേരിയ മേൽക്കൈ മറികടക്കുന്ന പ്രകടനമാണ് ഏഴാം സ്ഥാനക്കാരായ ഐസോൾ തുടക്കം മുതൽ പുറത്തെടുത്തത്. 24–ാം മിനിറ്റിൽ ഐസോളിന്റെ ബെലാറൂസ് താരം ഇവാൻ വെരസിനു കിട്ടിയ നിർണായക അവസരം ട്രാവു ഗോൾമുഖത്തു വച്ച് പുറത്തേക്കടിച്ചു. മികച്ച അവസരങ്ങൾ  ലഭിച്ചെങ്കിലും ആദ്യ പകുതിയിൽ ഇരുടീമുകൾക്കും ഗോൾ നേടാൻ സാധിച്ചില്ല. 

ADVERTISEMENT

രണ്ടാം പകുതിയിൽ ഇരുടീമുകളും സ്വതസിദ്ധമായ വടക്കു കിഴക്കൻ അതിവേഗ ഫുട്ബോൾ ശൈലി പുറത്തെടുത്തതോടെ കളിക്കും ആവേശമേറി. 64–ാം മിനിറ്റിൽ ട്രാവു ഗോൾ മുഖത്തേക്ക് ഇരച്ചു കയറിയ ഐസോൾ താരങ്ങൾ നടത്തിയ കൂട്ട ആക്രമണമാണ് ഗോളിൽ കലാശിച്ചത്. ബോക്സിൽ നിന്ന് ഐസോളിന്റെ ലാൽഷൻഹിമാ ഷൈലോ തൊടുത്ത പന്ത് ട്രാവു ഗോളി ലംങ്കോമിൻലൻമാങ് പറന്നു തടുത്തു. 

പക്ഷേ, തിരിച്ചു വന്ന പന്ത് പെനൽറ്റി ബോക്സിനടുത്ത് ഊഴം കാത്തു നിന്ന ഇവാൻ വെരസ് കൃത്യമായി വലയിലേക്ക് തട്ടിയിട്ടു. (1–0).  

ADVERTISEMENT

English Summary : Aizawl FC defeated Trau FC in Super cup Football