മാഞ്ചസ്റ്റർ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ചെൽസിയെ 4–1നു തോൽപിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത സീസൺ ചാംപ്യൻസ് ലീഗിനു യോഗ്യത നേടി. പ്രിമിയർ ലീഗിലെ ആദ്യ 4 സ്ഥാനക്കാരാണ് യൂറോപ്പിന്റെ മുൻനിര പോരാട്ടമായ ചാംപ്യൻസ് ലീഗിനു യോഗ്യത നേടുക. കസീമിറോ, ആന്തണി മർത്യാൽ, ബ്രൂണോ ഫെർണാണ്ടസ്, മാർക്കസ് റാഷ്ഫഡ് എന്നിവരാണു യുണൈറ്റഡിന്റെ ഗോളുകൾ നേടിയത്. ജോവ ഫെലിക്സാണ് ചെൽസിയുടെ ആശ്വാസഗോളിനുടമ. സർ അലക്സ് ഫെർഗൂസന്റെ പരിശീലന കാലത്തിനു ശേഷം തോൽവികളിലേക്കു കൂപ്പുകുത്തിയ യുണൈറ്റഡിനു പഴയ പ്രതാപത്തിലേക്കുള്ള പ്രവേശികയാണ് ചാംപ്യൻസ് ലീഗ് യോഗ്യത. എറിക് ടെൻ ഹാഗ് പരിശീലകനായതിനു ശേഷമുള്ള നേട്ടങ്ങളിൽ പ്രധാനപ്പെട്ടതും. എഫ്എ കപ്പ് ഫൈനലും യുണൈറ്റഡിനു ബാക്കിയുണ്ട്. യുണൈറ്റഡിന്റെ ജയത്തോടെ ലിവർപൂൾ ചാംപ്യൻസ് ലീഗ് മേഖലയ്ക്കു പുറത്തായി. പ്രിമിയർ ലീഗിൽ മൂന്നാമതാണ് യുണൈറ്റഡ്. 37 കളിയിൽ 66 പോയിന്റുള്ള ലിവർപൂൾ 5–ാം സ്ഥാനത്താണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാഞ്ചസ്റ്റർ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ചെൽസിയെ 4–1നു തോൽപിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത സീസൺ ചാംപ്യൻസ് ലീഗിനു യോഗ്യത നേടി. പ്രിമിയർ ലീഗിലെ ആദ്യ 4 സ്ഥാനക്കാരാണ് യൂറോപ്പിന്റെ മുൻനിര പോരാട്ടമായ ചാംപ്യൻസ് ലീഗിനു യോഗ്യത നേടുക. കസീമിറോ, ആന്തണി മർത്യാൽ, ബ്രൂണോ ഫെർണാണ്ടസ്, മാർക്കസ് റാഷ്ഫഡ് എന്നിവരാണു യുണൈറ്റഡിന്റെ ഗോളുകൾ നേടിയത്. ജോവ ഫെലിക്സാണ് ചെൽസിയുടെ ആശ്വാസഗോളിനുടമ. 

സർ അലക്സ് ഫെർഗൂസന്റെ പരിശീലന കാലത്തിനു ശേഷം തോൽവികളിലേക്കു കൂപ്പുകുത്തിയ യുണൈറ്റഡിനു പഴയ പ്രതാപത്തിലേക്കുള്ള പ്രവേശികയാണ് ചാംപ്യൻസ് ലീഗ് യോഗ്യത. എറിക് ടെൻ ഹാഗ് പരിശീലകനായതിനു ശേഷമുള്ള നേട്ടങ്ങളിൽ പ്രധാനപ്പെട്ടതും. എഫ്എ കപ്പ് ഫൈനലും യുണൈറ്റഡിനു ബാക്കിയുണ്ട്. 

ADVERTISEMENT

യുണൈറ്റഡിന്റെ ജയത്തോടെ ലിവർപൂൾ ചാംപ്യൻസ് ലീഗ് മേഖലയ്ക്കു പുറത്തായി. പ്രിമിയർ ലീഗിൽ  മൂന്നാമതാണ് യുണൈറ്റഡ്. 37 കളിയിൽ 66 പോയിന്റുള്ള ലിവർപൂൾ 5–ാം സ്ഥാനത്താണ്.

English Summary : Manchester united to champions league