ജോവ ഫെലിക്സിനെ എഫ്സി ബാർസിലോനയ്ക്ക് ലോണിനു കൊടുത്തതിൽ അത്‌ലറ്റിക്കോ മഡ്രിഡ് ഖേദിക്കുന്നുണ്ടാകും; സ്പാനിഷ് ലീഗ് ഫുട്ബോളിൽ തന്റെ മുൻ ക്ലബ്ബിനെതിരെ ബാർസയ്ക്കു വിജയമൊരുക്കിയത് പോർച്ചുഗൽ താരം ഫെലിക്സ് തന്നെ. 28–ാം മിനിറ്റിൽ ഫെലിക്സ് നേടിയ ഗോളിലാണ് സ്വന്തം മൈതാനത്ത് ബാർസയുടെ 1–0 ജയം. ജയത്തോടെ കിരീടപ്പോരാട്ടത്തിൽ സജീവമാകാനും ബാർസയ്ക്കായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഡ്രിഡ് ∙ ജോവ ഫെലിക്സിനെ എഫ്സി ബാർസിലോനയ്ക്ക് ലോണിനു കൊടുത്തതിൽ അത്‌ലറ്റിക്കോ മഡ്രിഡ് ഖേദിക്കുന്നുണ്ടാകും; സ്പാനിഷ് ലീഗ് ഫുട്ബോളിൽ തന്റെ മുൻ ക്ലബ്ബിനെതിരെ ബാർസയ്ക്കു വിജയമൊരുക്കിയത് പോർച്ചുഗൽ താരം ഫെലിക്സ് തന്നെ. 28–ാം മിനിറ്റിൽ ഫെലിക്സ് നേടിയ ഗോളിലാണ് സ്വന്തം മൈതാനത്ത് ബാർസയുടെ 1–0 ജയം. ജയത്തോടെ കിരീടപ്പോരാട്ടത്തിൽ സജീവമാകാനും ബാർസയ്ക്കായി. ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള റയൽ മഡ്രിഡ്, ജിരോണ ടീമുകളെക്കാൾ 4 പോയിന്റ് പിന്നിലാണ് അവർ. റയലിനും ജിരോണയ്ക്കും 15 കളികളിൽ 38 പോയിന്റ് വീതം. ബാർസയ്ക്ക് 34 പോയിന്റ്. അത്‌ലറ്റിക്കോ 14 കളികളിൽ 31 പോയിന്റുമായി നാലാമത്. 

2019 മുതൽ അത്‌ലറ്റിക്കോ താരമായിരുന്ന ഫെലിക്സ് ഈ വർഷമാണ് വായ്പ അടിസ്ഥാനത്തിൽ ആദ്യം ചെൽസിയിലും പിന്നീട് ബാർസയിലുമെത്തിയത്. അത്‌ലറ്റിക്കോ കോച്ചിങ് ഒഫീഷ്യലുകളുമായുള്ള സ്വരച്ചേർച്ചയില്ലായ്മയായിരുന്നു പ്രധാന കാരണം. ബാർസയിലെത്തിയതിനു ശേഷം ഇതുവരെ 12 കളികളിൽ നേടിയത് 2 ഗോളുകൾ മാത്രം. 

ADVERTISEMENT

അതിലൊന്നു പക്ഷേ ബാർസയ്ക്കു വിലപ്പെട്ട വിജയം നൽകിയ ഈ ഗോൾ. 77–ാം മിനിറ്റിൽ സബ് ചെയ്യപ്പെട്ടപ്പോൾ എഴുന്നേറ്റു നിന്ന് കയ്യടിച്ചാണ് ബാർസ ആരാധകർ ഇരുപത്തിനാലുകാരൻ താരത്തെ യാത്രയാക്കിയത്.

English Summary:

Barcelona beat Atletico