12 വര്‍ഷം മുന്‍പ് അനുവദിച്ച് കിട്ടിയ ലോകകപ്പിനായി 220 ബില്യന്‍ യുഎസ് ഡോളര്‍ ഖത്തര്‍ ചെലവഴിച്ചെന്നാണ് കണക്ക്. അതായത് 2018ലെ ലോകകപ്പിനായി റഷ്യ ചെലവഴിച്ചതിന്റെ 15 മടങ്ങോളം വരും ഇത്. ലോകകപ്പ് വേദികളായ എട്ട് സ്റ്റേഡിയങ്ങളില്‍ ഏഴും പുതുതായി നിര്‍മിച്ചവയായിരുന്നു. പ്രസിദ്ധമായ ഖലീഫ രാജ്യാന്തര സ്റ്റേഡിയം നവീകരിച്ചു. ടീമുകള്‍ക്ക് താമസത്തിനും പരിശീലനത്തിനുമായി 32 ബേസ്

12 വര്‍ഷം മുന്‍പ് അനുവദിച്ച് കിട്ടിയ ലോകകപ്പിനായി 220 ബില്യന്‍ യുഎസ് ഡോളര്‍ ഖത്തര്‍ ചെലവഴിച്ചെന്നാണ് കണക്ക്. അതായത് 2018ലെ ലോകകപ്പിനായി റഷ്യ ചെലവഴിച്ചതിന്റെ 15 മടങ്ങോളം വരും ഇത്. ലോകകപ്പ് വേദികളായ എട്ട് സ്റ്റേഡിയങ്ങളില്‍ ഏഴും പുതുതായി നിര്‍മിച്ചവയായിരുന്നു. പ്രസിദ്ധമായ ഖലീഫ രാജ്യാന്തര സ്റ്റേഡിയം നവീകരിച്ചു. ടീമുകള്‍ക്ക് താമസത്തിനും പരിശീലനത്തിനുമായി 32 ബേസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

12 വര്‍ഷം മുന്‍പ് അനുവദിച്ച് കിട്ടിയ ലോകകപ്പിനായി 220 ബില്യന്‍ യുഎസ് ഡോളര്‍ ഖത്തര്‍ ചെലവഴിച്ചെന്നാണ് കണക്ക്. അതായത് 2018ലെ ലോകകപ്പിനായി റഷ്യ ചെലവഴിച്ചതിന്റെ 15 മടങ്ങോളം വരും ഇത്. ലോകകപ്പ് വേദികളായ എട്ട് സ്റ്റേഡിയങ്ങളില്‍ ഏഴും പുതുതായി നിര്‍മിച്ചവയായിരുന്നു. പ്രസിദ്ധമായ ഖലീഫ രാജ്യാന്തര സ്റ്റേഡിയം നവീകരിച്ചു. ടീമുകള്‍ക്ക് താമസത്തിനും പരിശീലനത്തിനുമായി 32 ബേസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

12 വര്‍ഷം മുന്‍പ് അനുവദിച്ച് കിട്ടിയ ലോകകപ്പിനായി 220 ബില്യന്‍ യുഎസ് ഡോളര്‍ ഖത്തര്‍ ചെലവഴിച്ചെന്നാണ് കണക്ക്. അതായത് 2018ലെ ലോകകപ്പിനായി റഷ്യ ചെലവഴിച്ചതിന്റെ 15 മടങ്ങോളം വരും ഇത്. ലോകകപ്പ് വേദികളായ എട്ട് സ്റ്റേഡിയങ്ങളില്‍ ഏഴും പുതുതായി നിര്‍മിച്ചവയായിരുന്നു. പ്രസിദ്ധമായ ഖലീഫ രാജ്യാന്തര സ്റ്റേഡിയം നവീകരിച്ചു. ടീമുകള്‍ക്ക് താമസത്തിനും പരിശീലനത്തിനുമായി 32 ബേസ് ക്യാംപുകള്‍, കാണികള്‍ക്കായി ക്രൂസ് കപ്പലുകളും അറേബ്യന്‍ കൂടാരങ്ങളും മുതല്‍ ഫാന്‍ വില്ലേജുകള്‍ വരെ. വേദികളില്‍ നിന്ന് വേദികളിലേക്ക് വേഗത്തിലെത്താന്‍ അത്യാധുനിക ഭൂഗര്‍ഭ മെട്രോ സംവിധാനമടക്കമുള്ള സൗജന്യ പൊതുഗതാഗത സൗകര്യങ്ങള്‍. പരിസ്ഥിതി സൗഹാര്‍ദം നിറഞ്ഞ സ്റ്റേഡിയങ്ങള്‍. സാങ്കേതികവും ഭൗതീകവുമായ ഇടങ്ങളിലെ സുരക്ഷ. ഇത്തരത്തില്‍ എല്ലാ അര്‍ഥത്തിലും ആവേശ്വേജലമായ ലോകകപ്പിന് വേദിയൊരുക്കാന്‍ ഖത്തറിനായി. പരാതികള്‍ക്ക് പഴുതു നല്‍കാതെയുള്ള സംഘാടനം പ്രശംസനീയമാണ്. ഖത്തറിന്റെ ആതിഥേയത്തില്‍ മനസുനിറഞ്ഞാണ് ആരാധകര്‍ ദോഹയോട് വിട പറഞ്ഞതും. ടൂര്‍ണമെന്റിന്റെ കിക്കോഫിന് മുന്‍പ് വരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുയര്‍ന്ന ആരോപണങ്ങള്‍ക്ക് സംഘാടന മികവിലൂടെ മറുപടി നല്‍കി ആതിഥേയര്‍... ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പറഞ്ഞതുപോലെ ''ഖത്തര്‍ നിങ്ങള്‍ ലോകത്തെ അദ്ഭുതപ്പെടുത്തി''

മല്ലു കാ ഖത്തര്‍

ADVERTISEMENT

മറുനാട്ടിലെ പൂരത്തിന് ലോകം മുഴുവന്‍ വിരുന്നെത്തിയ പോലെയായിരുന്നു! മൈതാനങ്ങള്‍ തമ്മില്‍ കുറഞ്ഞ ദൂരം മാത്രം. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കുള്ള ഓട്ടത്തിനിടയില്‍ ഒരു മലയാളിയെ എങ്കിലും കണ്ടുമുട്ടാതിരിക്കില്ല. ഏകദേശം അഞ്ചു ലക്ഷത്തിലധികം മലയാളികള്‍ താമസിക്കുന്ന രാജ്യമാണ് ഖത്തര്‍. അതുകൊണ്ടു തന്നെ ഫിഫ ലോകകപ്പിന്റെ 92 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഇന്ത്യയും മലയാളികളും ഇത്രമേല്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ച ഒരു ലോകകപ്പുണ്ടാകില്ല. ഖത്തറടക്കമുള്ള മിക്ക ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരെ കൂടാതെ ലോകകപ്പ് കാണുന്നതിനായി മാത്രം ഖത്തറിലെത്തിയവര്‍ ഉള്‍പ്പെടെ പതിനായിരത്തിലധികം മലയാളികളുടെ ആരവം. ഉദ്ഘാടന വേദിയായ അല്‍ബെത്തിന്റെ ഡിസൈനര്‍ ഒരു മലയാളിയായിരുന്നു. ടൂര്‍ണമെന്റിന്റെ വിവിധ മേഖലകളില്‍ വോളന്റിയര്‍മാരായി ഒട്ടേറെ മലയാളികള്‍ പ്രവര്‍ത്തിച്ചതും കേരളത്തിന് അഭിമാനകരമാണ്... എന്തിന് ഒരു ബസില്‍ കയറിയാല്‍ അതിന്റെ ഡ്രൈവര്‍ പോലും ഒരു മലയാളിയായിരിക്കും. മലയാളം മാത്രമല്ല ഇന്ത്യന്‍ ഭാഷകള്‍ എല്ലാം തന്നെ ഖത്തറിന്റെ തെരുവുകള്‍ക്ക് പരിചിതമാണ്. കോര്‍ണീഷിലെ അംബരചുംബികളായ കെട്ടിടങ്ങള്‍ നിറഞ്ഞ തെരുവുകളിലൂടെ നടക്കുമ്പോള്‍ പലപ്പോഴും ഹിന്ദി ഗാനങ്ങള്‍ കേള്‍ക്കാം..

ഉദ്ഘാടന വേദിയായ അൽബെയ്ത് സ്‌റ്റേഡിയം

കോര്‍ണിഷ് എന്ന വിസ്മയ ലോകം 

ADVERTISEMENT

ലോകകപ്പിന്റെ കാര്‍ണിവല്‍ വേദിയായിരുന്നു കോര്‍ണിഷ്. അക്ഷയപാത്രം പോലെ അദ്ഭുതവും! 24 മണിക്കൂറും ആരാധകരുടെ സാന്നിധ്യം കൊണ്ട് സജീവമായ വര്‍ണപ്പകിട്ടാര്‍ന്ന ഇടം. എല്ലാവര്‍ക്കും സംസാരിക്കാന്‍ ഫുട്‌ബോളെന്ന ഒറ്റ വിഷയം മാത്രം. മനുഷ്യനും കാല്‍പ്പന്തും തമ്മിലുള്ള പ്രണയം മുതല്‍ രാഷ്ട്രീയം വരെ ചര്‍ച്ചയാണ്. ഇഷ്ട ടീമുകള്‍ക്കും താരങ്ങള്‍ക്കുമായുള്ള തര്‍ക്കങ്ങളും വാഗ്വാദങ്ങളും മറുവശത്ത്. കലയും വിനോദവും സാംസ്‌കാരിക പരിപാടികളും കൊണ്ട് സമ്പന്നമായിരുന്നു എപ്പോഴും കോര്‍ണിഷിന്റെ അകത്തളങ്ങള്‍. കണ്ണും കാതും മനസും ഒരു പോലെ ത്രസിപ്പിച്ച തെരുവ് എന്ന് കോര്‍ണിഷിനെ വിശേഷിപ്പിക്കാം.

അദ്ഭുതങ്ങള്‍ സമ്മാനിച്ച മറ്റൊരു കാഴ്ച ഖത്തറിലെ സ്റ്റേഡിയങ്ങളുടെ നിര്‍മിതിയും ശാസ്ത്രീയതയുമായിരുന്നു. ഉദ്ഘാടന വേദിയായ അല്‍ബൈത്ത് മരുഭൂമിയിലെ കൂടാരങ്ങളെ ഓർമ്മിപ്പിക്കുന്നതായിരുന്നു. 60,000ല്‍പ്പരം കാണികളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുമുണ്ടായിരുന്നു ഇതിന്. ഫനാര്‍ വിളക്കിന്റെ പ്രതിബിംബമായി കണക്കാക്കുന്ന ലുസൈലില്‍ കളികണ്ടത് 88000 പേരാണ്. പിന്നെയുമുണ്ട്, ഗഹ്ഗിയ തൊപ്പിയുടെ രൂപത്തിലുള്ള അല്‍തുമാമ, മരുഭൂമിയിലെ മണ്‍കൂനകളെ ഓര്‍മ്മിക്കും വിധത്തിലുള്ള അഹമ്മദ് ബിന്‍ അലി സ്‌റ്റേഡിയം, 974 ഷിപ്പിംഗ് കണ്ടെയ്‌നറുകളാല്‍ നിര്‍മിതമായ ചരിത്ര മൈതാനം സ്‌റ്റേഡിയം 974, വജ്രാകൃതിയിലുള്ള എജ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഡിയം, ഖത്തര്‍ സംസ്‌കാരം വിളിച്ചോതുന്ന അല്‍ ജനൂബ് സ്‌റ്റേഡിയം. ഇങ്ങനെ ഓരോ മൈതാനങ്ങളും ഖത്തറിന്റെ ചരിത്രവും സംസ്‌കാരവും സംയോജിപ്പിച്ചുള്ള കഥകള്‍ പറയുന്നവയായിരുന്നു.

ADVERTISEMENT

2022 ഒരു കിക്കോഫ് ഓര്‍മ്മ

എക്കാലവും ആരാധനയോടെ മാത്രം നോക്കി കാണുന്ന ലോകോത്തര താരങ്ങളുടെ പരിശീലനം നേരില്‍ കാണാനും ക്യാമറകണ്ണില്‍ പകര്‍ത്താനും കഴിഞ്ഞതാണ് ഖത്തർ ലോകകപ്പ് നല്‍കിയ ഏറ്റവും മനോഹരമായ ഭാഗ്യം. ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മാര്‍, എംബപെ, ഹാരി കെയ്ന്‍, ലൂക്കാ മോഡ്രിച്ച് തുടങ്ങിയ ഇതിഹാസ താരങ്ങളുടെ പരിശീലനം കൊതിയോടെ പലതവണ കയ്യെത്തും ദൂരെ കാണാനായി.

സൗദിക്കെതിരെ ആദ്യ ഗോൾ നേടിയ ശേഷം അർജന്റീയനുടെ മെസ്സി(Photo by Odd ANDERSEN / AFP)

വിവിധ വന്‍കരകള്‍ താണ്ടിയെത്തിയ 32 ടീമുകളുടെ വിജയപരാജയങ്ങളും അട്ടിമറികളും താരങ്ങളുടെ പുതുപ്പിറവിയുമടക്കം ഒട്ടനവധി അവിസ്മരണീയമായ ഓര്‍മ്മകള്‍ ഖത്തർ സമ്മാനിച്ചു. മൈതാനത്തിന് പുറത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തലകുനിച്ചിരുന്ന ആ കാഴ്ച തെല്ലൊന്നു നൊമ്പരപ്പെടുത്തി. ജര്‍മനി, ബല്‍ജിയം, സ്‌പെയിന്‍ തുടങ്ങിയ വന്മരങ്ങള്‍ ഓരോന്നായി കടപുഴകുന്നുണ്ടായിരുന്നു. എന്നാല്‍ അതിനിടയിലും മൊറോക്കോയുടെ അവിശ്വസനീയ പ്രകടനം ഹൃദയത്തില്‍ തൊട്ടു. അവസാന മത്സരത്തിന് ശേഷം മൊറോക്കന്‍ അമ്മമാര്‍ മക്കള്‍ക്കൊപ്പം മൈതാനത്ത് ആനന്ദനൃത്തം ചവിട്ടി. ജര്‍മനിയെ അട്ടിമറിച്ച് ജപ്പാനും പോര്‍ച്ചുഗലിനെ കീഴടക്കി ദക്ഷിണകൊറിയയും മൈതാനത്ത് കവിത രചിക്കുന്നുണ്ടായിരുന്നു. ബ്രസീലിന്റെയും സൂപ്പര്‍താരം നെയ്മാറിന്റെയും പ്രകടനം അപ്രതീക്ഷിതമായി അവസാനിക്കുന്നത് ഒരു നെടുവീര്‍പ്പോടെ നോക്കി നിന്നു. ഫൈനലില്‍ പൊരുതി പരാജയപ്പെട്ട ഫ്രാന്‍സിന്റെയും കിലിയന്‍ എംബപെയുടെയും തലകുനിക്കാതെയുള്ള മടക്കം..ഇത്തരം എത്രയെത്ര ഓര്‍മ്മകള്‍...കാലമെത്ര കഴിഞ്ഞാലും മായാത്ത ദൃശ്യങ്ങള്‍.

മാസ്സാണ് മെസി

ലുസൈല്‍ മൈതാനത്തിന്റെ ആകാശത്തേക്ക് ലയണല്‍ മെസി ഉയര്‍ത്തിയ കിരീടം ഈ ഭൂഗോളത്തിന്റെ ഒന്നടങ്കമുള്ള കിരീടധാരണമായാണ് ലോകം കണക്കാക്കുന്നത്. അത്രയും കാല്‍പനികവും വൈകാരികവുമായി ആ നേട്ടത്തെ കാണാനാണ് ആരാധകര്‍ ഇഷ്ടപ്പെടുന്നതും. ഈ ലോകകപ്പ് സമ്മാനിച്ച ഏറ്റവും മഹത്തായ നിമിഷം അര്‍ജന്റൈന്‍ താരങ്ങളുടെ പരിശീലനം നേരിട്ട് കാണാന്‍ കഴിഞ്ഞതാണ്. ഏതു ഘട്ടത്തിലും കാത്തിരിക്കുന്ന പരാജയങ്ങളെ നേരിടാന്‍ മെസിയും അര്‍ജന്റീന കോച്ച് ലയണല്‍ സ്‌കലോണിയും ചേര്‍ന്ന് തന്ത്രങ്ങള്‍ മെനയുന്ന മൈതാനം. ഏകലവ്യന്റെ മനോഭാവത്തോടെ കാല്‍പ്പന്തിന്റെ ജാലവിദ്യക്കാരനെ കണ്‍നിറയെ കണ്ട നിമിഷം... വിജയകിരീടവുമായി ഒരു ചെറുപുഞ്ചിരിയോടെ മെസി നടന്നകലുന്ന കാഴ്ച എക്കാലവും മായാതെ നില്‍ക്കും.

English Summary:

One year since Lionel Messi lifted the World Cup