ഇറ്റാനഗർ∙ സന്തോഷ് ട്രോഫിയിൽ ഇനിയുള്ള രണ്ടു മത്സരങ്ങളും ജയിക്കുകയെന്നതാണു കേരളത്തിന്റെ ലക്ഷ്യമെന്ന് പരിശീലകൻ സതീവന്‍ ബാലൻ. ‘‘ഒരു കളി ജയിച്ച്, ഒരെണ്ണം ഡ്രോ ആയാൽ പോലും നമുക്ക് യോഗ്യത നേടാനുള്ള സാധ്യതയുണ്ട്. രണ്ടു കളികളും സമനില ആയാലും മറ്റു മത്സരങ്ങളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇറ്റാനഗർ∙ സന്തോഷ് ട്രോഫിയിൽ ഇനിയുള്ള രണ്ടു മത്സരങ്ങളും ജയിക്കുകയെന്നതാണു കേരളത്തിന്റെ ലക്ഷ്യമെന്ന് പരിശീലകൻ സതീവന്‍ ബാലൻ. ‘‘ഒരു കളി ജയിച്ച്, ഒരെണ്ണം ഡ്രോ ആയാൽ പോലും നമുക്ക് യോഗ്യത നേടാനുള്ള സാധ്യതയുണ്ട്. രണ്ടു കളികളും സമനില ആയാലും മറ്റു മത്സരങ്ങളെ ആശ്രയിച്ചാകും മുന്നോട്ടുപോക്ക്. നമ്മൾ കളി തോൽക്കാതിരിക്കുകയാണു വേണ്ടത്.’’

‘‘ആദ്യത്തെ രണ്ടു മത്സരങ്ങൾ വളരെ നല്ല രീതിയിലാണു കേരളം കളിച്ചത്. അരുണാചൽ പ്രദേശ് മികച്ച ടീമാണ്. അവരെ കുറച്ചു കാണുന്നില്ല. ആ മത്സരം ജയിച്ച് ക്വാർട്ടർ ഫൈനൽ സാധ്യത ഉറപ്പിക്കാനാണു ശ്രമിക്കുന്നത്.’’– സതീവൻ ബാലൻ പ്രതികരിച്ചു.

ADVERTISEMENT

‘‘സർവീസസ് എന്നത് തോൽപിക്കാന്‍ സാധിക്കാത്ത ടീം ഒന്നുമല്ല. അക്കാര്യം ഗോവ തെളിയിച്ചു കഴിഞ്ഞു. ലഭിക്കുന്ന അവസരം ഉപയോഗിച്ച് കൃത്യമായി സ്കോർ ചെയ്താൽ നമുക്ക് സർവീസസിനെ കീഴടക്കാം. പ്രതിരോധത്തിൽനിന്ന് പന്തെടുത്തു കൗണ്ടർ ആക്രമണങ്ങളിലേക്കു പോകുന്നതിൽ പൂർണമായും വിജയിക്കാൻ നമുക്കു സാധിച്ചിട്ടില്ല.’’

‘‘ടീമിന്റെ പ്രകടനത്തിൽ കാലാവസ്ഥ ഒരു ഘടകം തന്നെയാണ്. ഗ്രൗണ്ടിൽ‌ ഇറങ്ങിക്കഴിഞ്ഞ് കുറച്ചുകഴിയുമ്പോൾ തണുപ്പ് ഉണ്ടെന്നു താരങ്ങൾ പരാതി പറയുന്നുണ്ട്. നമ്മൾ ആക്രമിച്ച് കളിച്ച് ഗോളടിച്ചാൽ മാത്രമേ അതനുസരിച്ച് പ്രതിരോധിക്കാൻ പറ്റൂ. സമനിലയോ, അല്ലെങ്കില്‍ ഒരു ഗോൾ വഴങ്ങുകയോ ചെയ്താൽ എപ്പോഴും അതിന്റെ സമ്മർ‌ദം ടീമിന്റെ മുകളിൽ ഉണ്ടായിരിക്കും.’’– – സതീവന്‍ ബാലൻ മലയാള മനോരമയോടു പറഞ്ഞു.

English Summary:

We need to win next two games: Satheevan Balan