ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ, ന്യൂകാസിൽ യുണൈറ്റഡിനെ 3–2നു തോൽപിച്ച ചെൽസി ആശ്വാസനിശ്വാസമെടുത്തു. പോയിന്റ് ടേബിളിന്റെ മധ്യനിരയിലുള്ള ന്യൂകാസിലിനെതിരായ വിജയം ചെൽസി കോച്ച് മൗറീഷ്യോ പോച്ചെറ്റീനോയ്ക്കും ആശ്വാസം പകരുന്നതാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ, ന്യൂകാസിൽ യുണൈറ്റഡിനെ 3–2നു തോൽപിച്ച ചെൽസി ആശ്വാസനിശ്വാസമെടുത്തു. പോയിന്റ് ടേബിളിന്റെ മധ്യനിരയിലുള്ള ന്യൂകാസിലിനെതിരായ വിജയം ചെൽസി കോച്ച് മൗറീഷ്യോ പോച്ചെറ്റീനോയ്ക്കും ആശ്വാസം പകരുന്നതാണ്. 

മൂന്നാം മിനിറ്റിൽ സെനഗൽ സ്ട്രൈക്കർ നിക്കോളാസ് ജാക്സന്റെ ഗോളിൽ ചെൽസി മുന്നിലെത്തി. 43–ാം മിനിറ്റിൽ അലക്സാണ്ടർ ഇസാക്കിലൂടെ ന്യൂകാസിൽ തിരിച്ചടിച്ച് ഒപ്പമെത്തി. 57–ാം മിനിറ്റിൽ, ചെൽസിയുടെ ഈ സീസണിലെ ഏറ്റവും മികച്ച താരമായ കോൾ പാമറും 76–ാം മിനിറ്റിൽ പകരക്കാരൻ മുദ്രൈക് മിഖാലിയോയും ഗോൾ നേടി. 90–ാം മിനിറ്റിൽ ജേക്കബ് മർഫി ന്യൂകാസിലിനായി ഒരു ഗോൾ മടക്കിയെങ്കിലും വിജയം ചെൽസിക്കൊപ്പം നിന്നു (3–2). 28 കളിയി‍ൽ 40 പോയിന്റുമായി 10–ാം സ്ഥാനത്താണു ന്യൂകാസിൽ. ചെൽസി 27 കളിയിൽ 39 പോയിന്റോടെ 11–ാം സ്ഥാനത്തെത്തി.

English Summary:

Chelsea win