ഫൈനലിൽ കണ്ടുമുട്ടേണ്ടിയിരുന്നവർ; പക്ഷേ ക്വാർട്ടർ ഫൈനലിൽ തന്നെ ഏറ്റുമുട്ടേണ്ടിവന്നു! യുവേഫ ചാംപ്യൻസ് ലീഗിൽ റയൽ മഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും ഇന്ന് ഏറ്റുമുട്ടുമ്പോൾ ഇതിൽ കുറഞ്ഞ വിശേഷണം ഒന്നുമില്ല. റെക്കോർഡ് ജേതാക്കളായ റയലും (14 തവണ) നിലവിലെ ചാംപ്യൻമാരായ സിറ്റിയും ക്വാർട്ടർ ഫൈനൽ ആദ്യപാദത്തിൽ പരസ്പരം മത്സരിക്കുമ്പോൾ വീര്യം പകരാൻ കണക്കുകളും കണക്കുതീർക്കലുകളുമുണ്ട്. കഴിഞ്ഞ തവണ സെമിഫൈനലിൽ മത്സരിച്ചപ്പോൾ ഇരുപാദങ്ങളിലുമായി 5–1നായിരുന്നു സിറ്റിയുടെ ജയം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ഫൈനലിൽ കണ്ടുമുട്ടേണ്ടിയിരുന്നവർ; പക്ഷേ ക്വാർട്ടർ ഫൈനലിൽ തന്നെ ഏറ്റുമുട്ടേണ്ടിവന്നു! യുവേഫ ചാംപ്യൻസ് ലീഗിൽ റയൽ മഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും ഇന്ന് ഏറ്റുമുട്ടുമ്പോൾ ഇതിൽ കുറഞ്ഞ വിശേഷണം ഒന്നുമില്ല. റെക്കോർഡ് ജേതാക്കളായ റയലും (14 തവണ) നിലവിലെ ചാംപ്യൻമാരായ സിറ്റിയും ക്വാർട്ടർ ഫൈനൽ ആദ്യപാദത്തിൽ പരസ്പരം മത്സരിക്കുമ്പോൾ വീര്യം പകരാൻ കണക്കുകളും കണക്കുതീർക്കലുകളുമുണ്ട്. കഴിഞ്ഞ തവണ സെമിഫൈനലിൽ മത്സരിച്ചപ്പോൾ ഇരുപാദങ്ങളിലുമായി 5–1നായിരുന്നു സിറ്റിയുടെ ജയം. അതിനു മുൻവർഷം സെമിഫൈനലിൽ കണ്ടുമുട്ടിയപ്പോൾ 6–5ന് ജയം റയലിന്. രണ്ടു തവണയും ജയിച്ച ടീം ചാംപ്യൻസ് ലീഗ് ജേതാക്കളുമായി. 

ഇന്ത്യൻ സമയം രാത്രി 12.30ന് റയലിന്റെ മൈതാനമായ സാന്തിയാഗോ ബെർണബ്യൂവിലാണ് ആദ്യപാദം. മത്സരം സോണി ടെൻ ചാനലുകളിൽ തൽസമയം. 

ADVERTISEMENT

ബയണിനെതിരെ ഗണ്ണേഴ്സ്

റയൽ–സിറ്റി മത്സരം പോലൊരു പ്രതികാരകഥയ്ക്ക് ലണ്ടനിലും അരങ്ങൊരുങ്ങുന്നുണ്ട്. മുൻപ് നാലു തവണ നോക്കൗട്ട് റൗണ്ടുകളിൽ തങ്ങളെ തോൽപിച്ച ജർമൻ ക്ലബ് ബയൺ മ്യൂണിക്കിനെ ഇംഗ്ലിഷ് ക്ലബ് ആർസനൽ കാത്തിരിക്കുന്നു. ഏറ്റവും ഒടുവിൽ 2017ൽ പ്രീക്വാർട്ടറിൽ കണ്ടുമുട്ടിയപ്പോൾ ഇരുപാദങ്ങളിലുമായി 10–2 എന്ന സ്കോറിനായിരുന്നു ബയണിന്റെ വമ്പൻ ജയം.

  14 വർഷങ്ങൾക്കു ശേഷമാണ് ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ കളിക്കുന്നതെങ്കിലും ആർസനൽ ഇത്തവണ മികച്ച ഫോമിലാണ്. 

ADVERTISEMENT

  ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ നിലവിൽ ഒന്നാം സ്ഥാനത്താണ് അവർ. ബയണിന്റെ കഥ നേർവിപരീതം. ബയർ ലെവർക്യുസന്റെ അപരാജിത കുതിപ്പിനു മുന്നിൽ പതറിയ അവർ ബുന്ദസ്‌ലിഗ കിരീടം കൈവിട്ടു കഴിഞ്ഞു. 

English Summary:

champions league updates