കൊച്ചി ∙ പരിശീലകസ്ഥാനം ഒഴിഞ്ഞ ഇവാൻ വുക്കോമനോവിച്ചിനു പകരം കേരള ബ്ലാസ്റ്റേഴ്സിന്റെ അന്വേഷണ പരിധിയിൽ യൂറോപ്യൻ പരിശീലകരെന്നു സൂചന. സ്കോട്ടിഷ് പ്രീമിയർ ലീഗ് ടീം ഹബേണിയൻ എഫ്സി മാനേജരായിരുന്ന നിക്ക് മോണ്ട്ഗോമറിയുടെ പേരാണ് ബ്ലാസ്റ്റേഴ്സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസിന്റെ സ്കൗട്ടിങ് റഡാറിലുള്ളത്. സ്കോട്ടിഷ് ലീഗിൽ 7 –ാം സ്ഥാനത്തായതോടെ നിക്കിനെ ടീം പുറത്താക്കിയിരുന്നു. 2023 ൽ ഓസ്ട്രേലിയൻ എ ലീഗ് ടീമായ സെൻട്രൽ കോസ്റ്റ് മറീനേഴ്സിനെ ലീഗ് ജേതാക്കളാക്കിയ കോച്ചാണ് നിക്ക്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലെസ്കോവിച്ചും ടീം വിട്ടേക്കും

ADVERTISEMENT

ക്ലബ് വിട്ട ദിമിത്രി ഡയമന്റകോസിനു പകരം ഒരു വിദേശ സ്ട്രൈക്കറെയാണു ക്ലബ് തേടുന്നത്. സെക്കൻഡ് സ്ട്രൈക്കറായി കളിച്ചിരുന്ന ഫെദോർ ചെർനിച് ഒരു സീസൺ കൂടി തുടരുമോയെന്നു വ്യക്തമല്ല. ഘാന താരം ക്വാമെ പെപ്രയുടെ സ്ഥിതിയും അതുതന്നെ. കളത്തിൽ ഇറങ്ങും മുൻപേ പരുക്കേറ്റു പുറത്തായ ഓസ്ട്രേലിയൻ സ്ട്രൈക്കർ ജോഷ്വ സത്തീരിയോയുടെ കാര്യവും ഉറപ്പില്ല. മൂവരിൽ ഒന്നോ രണ്ടോ പേർ ഒഴിവാക്കപ്പെട്ടേക്കാം. 

ഐഎസ്എൽ അധികൃതർ ഇക്കുറി ഏഷ്യൻ ക്വോട്ട എടുത്തു കളയുമെന്ന സൂചനകൾ ശരിയായാൽ ജാപ്പനീസ് വിങ്ങർ ഡെയ്സൂകി സകായുടെ സ്ഥാനം ഇളകും. വെറ്ററൻ സെൻട്രൽ ഡിഫൻഡർ മാർക്കോ ലെസ്കോവിച് ടീം വിടാനാണു സാധ്യത. മിലോസ് ഡ്രിൻസിച് തുടരും. അദ്ദേഹത്തിനു കൂട്ടായി വിദേശി സെൻട്രൽ ഡിഫൻഡർ വരും. 

ADVERTISEMENT

ഉറപ്പിച്ചതു നോഹ 

എഫ്സി ഗോവയുടെ ലെഫ്റ്റ് വിങ്ങറും മൊറോക്കൻ സൂപ്പർ താരവുമായ നോഹ സദൂയിയും ഐ ലീഗ് ടീമായ ഐസോൾ എഫ്സിയുടെ ഗോൾകീപ്പർ നോറ ഫെർണാണ്ടസും ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പിട്ടതായാണു വിവരം. നിലവിലെ ക്ലബ്ബുകളുമായുള്ള കരാർ കാലാവധിക്കു ശേഷമേ പ്രഖ്യാപനത്തിനു സാധ്യതയുള്ളൂ. ബ്ലാസ്റ്റേഴ്സ് വിടുന്ന ഗോൾ കീപ്പർ ലാറ ശർമയ്ക്കു പകരമാണു നോറയുടെ വരവ്.

English Summary:

Kerala Blasters coach from Europe