തുടർച്ചയായി 51 യൂറോപ്യൻ മത്സരങ്ങളിൽ പരാജയമറിയാതെ കുതിച്ചെത്തിയ ജർമൻ ക്ലബ് ബയേർ ലെവർക്യൂസനെ മറുപടിയില്ലാത്ത 3 ഗോളുകൾക്ക് കീഴടക്കിയ ഇറ്റാലിയൻ ക്ലബ് അറ്റലാന്റയ്ക്ക് യുവേഫ യൂറോപ്പ ലീഗ് കിരീടം. ചാംപ്യൻസ് ലീഗിനു പിന്നിൽ യൂറോപ്പിലെ രണ്ടാംനിര കിരീടമായി അറിയപ്പെടുന്ന യൂറോപ്പയിൽ അറ്റലാന്റയുടെ ആദ്യ കിരീടവിജയമാണിത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡബ്ലിൻ∙ തുടർച്ചയായി 51 യൂറോപ്യൻ മത്സരങ്ങളിൽ പരാജയമറിയാതെ കുതിച്ചെത്തിയ ജർമൻ ക്ലബ് ബയേർ ലെവർക്യൂസനെ മറുപടിയില്ലാത്ത 3 ഗോളുകൾക്ക് കീഴടക്കിയ ഇറ്റാലിയൻ ക്ലബ് അറ്റലാന്റയ്ക്ക് യുവേഫ യൂറോപ്പ ലീഗ് കിരീടം. ചാംപ്യൻസ് ലീഗിനു പിന്നിൽ യൂറോപ്പിലെ രണ്ടാംനിര കിരീടമായി അറിയപ്പെടുന്ന യൂറോപ്പയിൽ അറ്റലാന്റയുടെ ആദ്യ കിരീടവിജയമാണിത്. മുൻ സ്പാനിഷ് ഫുട്ബോളർ സാബി അലോൻസോയുടെ കീഴിൽ ജർമൻ ബുന്ദസ് ലിഗ ജേതാക്കളായി, യൂറോപ്യൻ മത്സരക്കളത്തിൽ അപരാജിതരെന്ന ഖ്യാതിയുമായി വന്ന ലെവർക്യൂസനെതിരെ നൈജീരിയൻ വിങ്ങർ അഡെമോള ലുക്മാനാണ് അറ്റലാന്റയുടെ 3 ഗോളുകളും നേടിയത്. (സ്കോർ: അറ്റലാന്റ –3, ബയേർ ലെവർക്യൂസൻ –0). 12, 26 മിനിറ്റുകളിൽ ലെവർക്യൂസൻ താരങ്ങളുടെ പിഴവുകളിൽനിന്നു ഗോൾ നേടിയ ലുക്മാൻ 75–ാം മിനിറ്റിൽ മനോഹരമായൊരു സോളോയിലൂടെ ഹാട്രിക് തികച്ചു.

കോവിഡ് കടന്ന് അറ്റലാന്റ

4 വർഷം മുൻപ് കോവിഡ് ആദ്യം റിപ്പോർട്ടു ചെയ്ത യൂറോപ്യൻ നഗരമായ വടക്കൻ ഇറ്റലിയിലെ ബെർഗാമോയിൽനിന്നുള്ള ടീമാണ് അറ്റലാന്റ. മഹാമാരിയേൽപിച്ച ആഘാതത്തിൽനിന്ന് മോചനം നേടി വരുന്ന നാട്ടിലെ ആയിരക്കണക്കിനു ഫുട്ബോൾ പ്രേമികൾ അയർലൻഡ് തലസ്ഥാനത്തു നടന്ന ഫൈനൽ മത്സരം കാണാനുണ്ടായിരുന്നു. വിഐപി സീറ്റ് വേണ്ടെന്നു വച്ച് സാധാരണക്കാർക്കൊപ്പം കളി കാണാനിരുന്ന ബെർഗാമോ മേയർ ജോർജിയോ ഗോറിയും അക്കൂട്ടത്തിലുണ്ടായിരുന്നു. അറ്റലാന്റ പരിശീലകൻ അറുപത്തിയാറുകാരൻ ജിയാൻ പിയറോ ഗാസ്പെരിനിയുടെ മികവിനെക്കാൾ ലെവർക്യൂസൻ കോച്ച് സാബി അലോൻസോയുടെ ടാക്ടിക്കൽ പിഴവുകളാണ് മത്സരഫലത്തെ സ്വാധീനിച്ചത്.

ADVERTISEMENT

ആവേശക്കടൽ കടന്ന്...

മിഡ്ഫീൽഡിൽ റോബർട്ട് ആൻഡ്രിച്ചിനു പകരം അർജന്റീനക്കാരൻ എസക്കിയേൽ പലാസിയോസിനെ ഇറക്കിയ അലോൻസയുടെ തീരുമാനമാണ് ആദ്യത്തെ തിരിച്ചടി.

അറ്റലാന്റ കോച്ച് ജിയാൻ പിയറോ ഗാസ്പെരിനി ട്രോഫിയുമായി

 അർജന്റീനയ്ക്കൊപ്പം 2022 ലോകകപ്പ് കിരീടം നേടിയിട്ടുള്ള പലാസിയോസാണ് ആദ്യഗോളിനു ‘വഴിയൊരുക്കിയത്’. പിന്നിൽ ലുക്മാൻ നിൽക്കുന്നത് അറിയാതെ പലാസിയോസ് കൈകാര്യം ചെയ്ത പന്തു ലഭിച്ച നൈജീരിയൻ യുവതാരം അതു നേരേ വലയിലാക്കി. 26–ാം മിനിറ്റിൽ അമിൻ അഡ്‌ലിയുടെ അലക്ഷ്യമായ ഹെഡർ ലുക്മാനു മുന്നിൽ വന്നുവീണതും ഗോളായി. ഇതോടെ 26 മിനിറ്റിനകം അറ്റലാന്റ 2–0ന് മുന്നിൽ. 75–ാം മിനിറ്റിലെ ഗോളോടെ ലുക്മാൻ കരിയറിലെ ആദ്യ ഹാട്രിക്കും പേരിലാക്കി. ഇംഗ്ലണ്ടിൽ ജനിച്ച് ഇംഗ്ലിഷ് യൂത്ത് ടീമിൽ വരെ കളിച്ചതിനു ശേഷമാണ് നൈജീരിയൻ വംശജനായ ലുക്മാൻ ടീം മാറിയത്. ഇംഗ്ലണ്ട് ടീമിൽ അവസരം കിട്ടുന്നതും കാത്തിരിക്കാൻ ഇനിയും വയ്യെന്ന പ്രഖ്യാപനത്തോടെയായിരുന്നു ഇത്.

ADVERTISEMENT

കാൽനൂറ്റാണ്ടിനു ശേഷമാണ് ഒരു ഇറ്റാലിയൻ ക്ലബ് യുവേഫ യൂറോപ്പ ലീഗ് ഫുട്ബോൾ ജേതാക്കളാകുന്നത്. മുൻപു യുവേഫ കപ്പ് എന്നറിയപ്പെട്ടിരുന്ന ട്രോഫിക്ക് 1999ൽ പാർമ അർഹരായിരുന്നു. 117 വർഷത്തെ ചരിത്രത്തിനിടെ അറ്റലാന്റ ക്ലബ് നേടുന്ന പ്രധാനപ്പെട്ട രണ്ടാമത്തെ ട്രോഫിയാണിത്. 1962–63 സീസണിൽ കോപ്പ ഇറ്റാലിയ ചാംപ്യന്മാരായതാണ് അറ്റലാന്റയുടെ ഇതിനു മുൻപത്തെ പ്രധാനനേട്ടം.

English Summary:

Atalanta won the europa league title