ലണ്ടൻ ∙ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രിമിയർ ലീഗ് സീസൺ ‘സമ്മാനിച്ച’ പരിശീലകൻ എന്ന അപഖ്യാതിയുമായാണ് ടെൻ ഹാഗ് ഇംഗ്ലിഷ് എഫ്എ കപ്പ് ഫുട്ബോൾ ഫൈനലിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാൻ എത്തിയത്. ഇത്തവണത്തെ പ്രിമിയർ ലീഗ് സീസൺ ക്ലബ്ബിനും ടെൻ ഹാഗിനും ഏൽപിച്ച മുറിവിൽ സിറ്റി മുളകുപുരട്ടുമെന്നാണ് യുണൈറ്റഡ് ആരാധകർ പോലും പ്രതീക്ഷിച്ചത്. എന്നാൽ ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ‘മാഞ്ചസ്റ്റർ ഈസ് സ്റ്റിൽ റെഡ്’ എന്ന ആർപ്പുവിളികൾ വെംബ്ലി സ്റ്റേഡിയത്തിൽ നിറഞ്ഞു. എഫ്എ കപ്പ് ഫൈനലിൽ നിലവിലെ ചാംപ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ 2–1ന് തോൽപിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ്, 13–ാം കിരീടത്തിൽ മുത്തമിട്ടു. സ്കോർ:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുണൈറ്റഡ് 2, സിറ്റി 1. ക്ലബ്ബിന്റെ ഭാവിതാരങ്ങളായ അലഹാന്ദ്രോ ഗർനാച്ചോ (30–ാം മിനിറ്റ്), കോബി മെയ്നൂ (39) എന്നിവരാണ് യുണൈറ്റഡിനായി ലക്ഷ്യം കണ്ടത്. ജെർമി ഡോകുവിന്റെ (87) വകയായിരുന്നു സിറ്റിയുടെ ഏക ഗോൾ.

ADVERTISEMENT

ടെൻ & ടീം

നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവന്റെ പോരാട്ടവീര്യവുമായാണ് ടെൻ ഹാഗും സംഘവും ഫൈനലിന് ഇറങ്ങിയത്. തുടക്കം മുതൽ പന്തവകാശത്തിൽ ശ്രദ്ധിച്ച സിറ്റിയുടെ കാലിൽ നിന്ന് ആദ്യ പകുതിയിൽ വളരെ വിരളമായാണ് യുണൈറ്റഡിന് പന്ത് ലഭിച്ചത്. എന്നാൽ അർധാവസരങ്ങൾ പോലും ഗോളാക്കി മാറ്റാൻ യുണൈറ്റഡ് തുനിഞ്ഞിറങ്ങിയതോടെ മത്സരം മുറുകി. 30–ാം മിനിറ്റിൽ സിറ്റി പ്രതിരോധതാരം ഗവാർഡിയോളിന്റെ പിഴവിൽ നിന്നായിരുന്നു യുണൈറ്റഡിന്റെ ആദ്യ ഗോൾ. ഗർനാച്ചോയിൽ നിന്നു പന്ത് ക്ലിയർ ചെയ്യാനായി ഗവാർഡിയോൾ നൽകിയ മൈനസ് ഹെഡർ, ഗോളി ഒർട്ടേഗയെ മറികടന്ന് ബോക്സിനകത്തെത്തി. ആളൊഴിഞ്ഞ പോസിറ്റിലേക്ക് പന്ത് തട്ടിയിടുന്ന ജോലിയേ ഗർനാച്ചോയ്ക്ക് ബാക്കിയുണ്ടായിരുന്നുള്ളൂ. 

ADVERTISEMENT

 ആദ്യ ഗോളിന്റെ ഞെട്ടലിൽനിന്ന് സിറ്റി മാറുംമുൻപേ  മെയ്നൂവിലൂടെ രണ്ടാമതും യുണൈറ്റഡ് ലക്ഷ്യം കണ്ടു. 

ആദ്യ പകുതി 2–0ന്റെ ലീഡുമായി അവസാനിപ്പിച്ച യുണൈറ്റഡിന് തുടരാക്രമണങ്ങളുടെ രണ്ടാം പകുതിയായിരുന്നു സിറ്റി കാത്തുവച്ചത്. എന്നാൽ ചില ഗോളവസരങ്ങൾ സൃഷ്ടിക്കാനായെങ്കിലും ലക്ഷ്യം കാണാൻ സിറ്റി സ്ട്രൈക്കർമാർക്ക് സാധിച്ചില്ല. പകരക്കാരനായി എത്തിയ ജെർമി ഡോകുവാണ് മത്സരം അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ സിറ്റിയുടെ ആശ്വാസ ഗോൾ നേടിയത്.

English Summary:

Manchester united defeated Manchester city in Football final match