നെയ്മർക്ക് പരുക്ക്; ആശങ്ക വേണ്ടെന്ന് ബ്രസീൽ ടീം

സോച്ചി∙ ബ്രസീൽ സൂപ്പർ നെയ്മറിനു പരിശീലനത്തിനിടെ കണങ്കാലിനു പരുക്ക്. വെള്ളിയാഴ്ച കോസ്റ്ററിക്കയ്ക്കെതിരെ നടക്കുന്ന ഗ്രൂപ്പ് മൽസരത്തിനു മുന്നോടിയായി നടന്ന പരിശീലനത്തിനിടെ പരുക്കേറ്റ താരം മുടന്തിയാണ് മൈതാനത്തിനു പുറത്തേക്കു പോയത്. സ്വിറ്റ്സർല‍ൻഡിനെതിരായ ആദ്യ ഗ്രൂപ്പ് മൽസരത്തിൽ നെയ്മർ പത്തു തവണ ഫൗളിന് ഇരയായിരുന്നു. തിങ്കളാഴ്ച നടന്ന പരിശീലനത്തിൽ നെയ്മർ പങ്കെടുത്തിരുന്നില്ല. പരുക്കു ഗുരുതരമല്ലെന്നു സൂചിപ്പിച്ച ബ്രസീൽ ടീം അധികൃതർ നെയ്മർ നാളെ പതിവുപോലെ പരിശീലനം നടത്തുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു.