സാംപോളിയെ അർജന്റീന പുറത്താക്കി

ബ്യൂണസ് ഐറിസ് ∙ ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പേരിൽ കോച്ച് ഹോർഗെ സാംപോളിയെ അർജന്റീന പുറത്താക്കി. സാംപോളിയുമായുള്ള കരാർ അവസാനിക്കാൻ ഒരു വർഷം കൂടി ബാക്കിയുള്ളപ്പോഴാണ് അർജന്റീന ഫുട്ബോ‍ൾ ഫെഡറേഷന്റെ തിരക്കിട്ട തീരുമാനം. 

ലോകകപ്പിനു പിന്നാലെ സാംപോളി രാജിവയ്ക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. സാംപോളിക്കു കീഴിൽ കളിച്ച 15 കളികളിൽ ഏഴെണ്ണത്തിൽ മാത്രമാണ് അർജന്റീനയ്ക്കു ജയിക്കാനായത്.