മലയാള മനോരമ സ്പോർട്സ് സ്റ്റാർ–2018 പുരസ്കാരത്തിന് മുന്നിലോടാൻ ഇനി മൂന്നു പേർ. ഒരു മാസം മുൻപ് വിദഗ്ധ സമിതി തിരഞ്ഞെടുത്ത ആറു മലയാളി കായിക താരങ്ങളിൽ നിന്ന് വായനക്കാരുടെ ആദ്യ ഘട്ട വോട്ടിങ്ങിലൂടെ മുന്നിലെത്തിയത് അത്‌ലറ്റിക്സ് താരം ജിൻസൺ ജോൺസൺ, നീന്തൽ താരം സജൻ പ്രകാശ്, അത്‌ലറ്റിക്സ് താരം എം. ശ്രീശങ്കർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള മനോരമ സ്പോർട്സ് സ്റ്റാർ–2018 പുരസ്കാരത്തിന് മുന്നിലോടാൻ ഇനി മൂന്നു പേർ. ഒരു മാസം മുൻപ് വിദഗ്ധ സമിതി തിരഞ്ഞെടുത്ത ആറു മലയാളി കായിക താരങ്ങളിൽ നിന്ന് വായനക്കാരുടെ ആദ്യ ഘട്ട വോട്ടിങ്ങിലൂടെ മുന്നിലെത്തിയത് അത്‌ലറ്റിക്സ് താരം ജിൻസൺ ജോൺസൺ, നീന്തൽ താരം സജൻ പ്രകാശ്,  അത്‌ലറ്റിക്സ് താരം എം. ശ്രീശങ്കർ എന്നിവർ (കൂടുതൽ വോട്ട് നേടിയതിന്റെ ക്രമത്തിലല്ല, അക്ഷരമാല ക്രമത്തിലാണ് പേരുകൾ.)  കഴിഞ്ഞ വർഷം കായികരംഗത്ത് ഉജ്വലമായ നേട്ടങ്ങൾ കൈവരിച്ച ഈ മൂന്നു പേരും ഇനി സാന്റാ മോണിക്ക ഹോളിഡേയ്സിന്റെ സഹകരണത്തോടെ മലയാള മനോരമ നൽകുന്ന പുരസ്കാരത്തിനായി മൽസരിക്കും.  

നിങ്ങളുടെ പ്രിയപ്പെട്ട താരത്തിനായി വോട്ട് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യൂ...

ADVERTISEMENT

രണ്ടാം ഘട്ട വോട്ടിങ്ങിൽ ഈ മൂന്നു പേരിൽ മുന്നിലെത്തുന്നയാൾ മനോരമ സ്പോർട്സ് സ്റ്റാർ–2018 പുരസ്കാരവും മൂന്നു ലക്ഷം രൂപയും സ്വന്തമാക്കും. രണ്ടാം സ്ഥാനത്തെത്തുന്ന താരത്തിനു ട്രോഫിയും രണ്ടുലക്ഷം രൂപയും സമ്മാനം. മൂന്നാം സ്ഥാനത്തെത്തുന്ന താരത്തിനു ട്രോഫിയും ഒരുലക്ഷം രൂപയും. വായനക്കാർക്ക് ഇന്നു മുതൽ എസ്എംഎസ് വഴിയും മനോരമ ഓൺലൈൻ വഴിയും വോട്ട് രേഖപ്പെടുത്താം.  

ജിൻസൺ ജോൺസൺ

ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 1500 മീ. സ്വർണവും 800 മീ. വെള്ളിയും. 1500 മീറ്ററിൽ  ഇന്ത്യ സ്വർണം നേടുന്നത് അര നൂറ്റാണ്ടിനുശേഷം. പട്യാല ഫെഡറേഷൻ  കപ്പ് അത്‍ലറ്റിക്സ്  മീറ്റ് റെക്കോർഡുകളോടെ രണ്ടു സ്വർണം (800, 1500 മീ.) ഗുവാഹത്തി ദേശീയ സീനിയർ  അത്‍ലറ്റിക് മീറ്റിൽ 800 മീറ്ററിൽ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ് ഭേദിച്ച് സ്വർണം നേടി . ജിമ്മി ജോർജ് പുരസ്കാരം, ജി. വി. രാജ പുരസ്കാരം, അർജുന പുരസ്കാരം എന്നിവയും 2018ൽ ജിൻസനെ തേടിയെത്തി.

സജൻ പ്രകാശ്

ADVERTISEMENT

മത്സരിച്ച അഞ്ച് ഇനങ്ങളിലും ദേശീയ റെക്കോർഡുകൾ എഴുതിച്ചേർത്തു മികച്ച പുരുഷതാരമായാണു പിരപ്പൻകോടിലെ രാജ്യാന്തര നീന്തൽക്കുളത്തിൽ അരങ്ങേറിയ ദേശീയ ദേശീയ നീന്തൽ ചാംപ്യൻഷിപ്പിൽനിന്ന്  സജൻപ്രകാശ് കരയ്ക്കുകയറുന്നത്. രണ്ടിനങ്ങളിൽ മികച്ച ഇന്ത്യൻ പ്രകടനവും സജന്റെ പേരിലാണ്. ജക്കാർത്ത ഏഷ്യൻ ഗെയിംസ് 200 മീ. ബട്ടർഫ്ലൈ ഫൈനലിൽ കടന്നതോടെ 32 വർഷത്തിനുശേഷം ഈയിനത്തിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരൻ. മലേഷ്യൻ ഓപ്പൺ നീന്തലിൽ  ഈ  ഇനത്തിൽ സ്വർണം.

എം. ശ്രീശങ്കർ 

19-ാം വയസിൽ ലോങ്ജംപ് ദേശീയ റെക്കോർഡ് തിരുത്തിയ ചരിത്രമാണ് എം ശ്രീശങ്കറിന്റേത്. ഈ ഇനത്തിൽ ജൂനിയർ ലോക ഒന്നാം നമ്പർ സ്ഥാനം.  ദേശീയ ഓപ്പൺ അത്‍ലറ്റിക്സിൽ 8.20 മീറ്റർ ചാടിയാണ് ടി. സി. യോഹന്നാന്റെ പേരിലുണ്ടായിരുന്ന ദേശീയ റെക്കോർഡ് തിരുത്തിയത്. പട്യാല ഫെഡറേഷൻ  കപ്പ് അത്‍ലറ്റിക്സ്, ഗുവാഹത്തി ദേശീയ സീനിയർ  അത്‍ലറ്റിക്സ് എന്നിവയിൽ സ്വർണം, ടോക്കിയോ ഏഷ്യൻ ജൂനിയർ അത്‍ലറ്റിക്സിൽ  വെങ്കലം.

വോട്ട് ചെയ്യേണ്ട വിധം

ADVERTISEMENT

BST എന്ന് ടൈപ്പ് ചെയ്ത് സ്പെയ്സ് ഇട്ടശേഷം നിങ്ങൾ വോട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന താരത്തിന്റെ പേരിനൊപ്പം കൊടുത്തിരിക്കുന്ന ഇംഗ്ലിഷ് ഓപ്ഷൻ ഉൾപ്പെടുത്തി 56767123 എന്ന നമ്പരിലേക്ക് എസ് എം എസ് ചെയ്യുക. ഉദാഹഹരണം:  BST സ്പെയ്സ് B. 

1) ജിൻസൺ ജോൺസൺ : BST സ്പെയ്സ് A

2) സജൻ പ്രകാശ് :  BST സ്പെയ്സ് B

3) എം. ശ്രീശങ്കർ : BST സ്പെയ്സ് C

10 പേർക്ക് 10000 സമ്മാനം

മലയാള മനോരമ സ്പോർട്സ് സ്റ്റാർ–2018 പുരസ്കാരത്തിന്റെ രണ്ടാം ഘട്ട വോട്ടിങ്ങിലും വായനക്കാർക്കു പങ്കെടുക്കാം. ആദ്യ ഘട്ട വോട്ടിങ്ങിൽ മുന്നിലെത്തിയ മൂന്നു താരങ്ങൾക്കു വേണ്ടിയാണ് ഇനി വോട്ടു ചെയ്യേണ്ടത്. ഏറ്റവും കൂടുതൽ വോട്ട് നേടുന്ന താരത്തിനു വോട്ട് ചെയ്തവരിൽ നിന്നു നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 10 വായനക്കാർക്ക് 10,000 രൂപ വീതം സമ്മാനം.