മുൻ മത്സരങ്ങളിലെ മികവ് ആവർത്തിക്കാൻ ഇന്ത്യയ്ക്കായില്ല. അസ്‌ലൻ ഷാ ഹോക്കി ചാംപ്യൻഷിപ്പിന്റെ കലാശപ്പോരാട്ടത്തിൽ ദക്ഷിണ കൊറിയയ്ക്കു മുന്നിൽ ഇന്ത്യ വീണു (4–2). നിശ്ചിത സമയത്ത് കളി 1–1 സമനിലയായിരുന്നു.ഇപ്പോ (മലേഷ്യ) ∙ 17–ാം റാങ്കുകാരായ കൊറിയക്കാർക്കെതിരെ വ്യക്തമായ ആധിപത്യവുമായിട്ടാണ് അഞ്ചാം റാങ്കുകാരായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൻ മത്സരങ്ങളിലെ മികവ് ആവർത്തിക്കാൻ ഇന്ത്യയ്ക്കായില്ല. അസ്‌ലൻ ഷാ ഹോക്കി ചാംപ്യൻഷിപ്പിന്റെ കലാശപ്പോരാട്ടത്തിൽ ദക്ഷിണ കൊറിയയ്ക്കു മുന്നിൽ ഇന്ത്യ വീണു (4–2). നിശ്ചിത സമയത്ത് കളി 1–1 സമനിലയായിരുന്നു.

ഇപ്പോ (മലേഷ്യ) ∙ 17–ാം റാങ്കുകാരായ കൊറിയക്കാർക്കെതിരെ വ്യക്തമായ ആധിപത്യവുമായിട്ടാണ് അഞ്ചാം റാങ്കുകാരായ ഇന്ത്യ ഇറങ്ങിയത്. തുടക്കത്തിൽ അതിനു ചേർന്ന വിധം കളിച്ച ഇന്ത്യ 9–ാം മിനിറ്റിൽ തന്നെ ലീഡ് എടുത്തു– സിമ്രൻജീത് സിങിന്റെ ഫീൽഡ് ഗോൾ. എന്നാൽ കൊറിയക്കാരുടെ കടുത്ത പ്രതിരോധത്തിനു മുന്നിൽ പിന്നീടൊരു ഗോൾ നേടാൻ ഇന്ത്യയ്ക്കായില്ല.

ADVERTISEMENT

ഒടുവിൽ നാലാം ക്വാർട്ടറിൽ, 47–ാം മിനിറ്റിൽ കൊറിയക്ക് അനുകൂലമായി പെനൽറ്റി സ്ട്രോക്ക്. ഇന്ത്യ വിഡിയോ റഫറലിനു പോയെങ്കിലും തീരുമാനത്തിൽ മാറ്റമുണ്ടായില്ല. ജാങ് ജോങ് ഹ്യുൻ സ്ട്രോക്ക് ലക്ഷ്യത്തിലെത്തിച്ചു. പിന്നീട് ഇന്ത്യയ്ക്ക് പെനൽറ്റി കോർണർ കിട്ടിയെങ്കിലും മുതലെടുക്കാനായില്ല.

ഷൂട്ടൗട്ടിൽ ഇന്ത്യയ്ക്ക് രണ്ട് പെനൽറ്റി സ്ട്രോക്കുകൾ മാത്രമാണ് ഗോളാക്കാനായത്. മൻദീപ് സിങ്, സുമിത് കുമാർ ജൂനിയർ, സുമിത് എന്നിവർക്കു പിഴച്ചപ്പോൾ ബീരേന്ദ്ര ലാക്ര, വരുൺ കുമാർ എന്നിവർ ലക്ഷ്യം കണ്ടു. കൊറിയയ്ക്ക് മൂന്നാം സ്ട്രോക്ക് മാത്രമാണ് പിഴച്ചത്. പി.ആർ ശ്രീജേഷിനു പകരം യുവതാരം കിഷൻ ബി. പാഠക് ആയിരുന്നു ഷൂട്ടൗട്ടിൽ ഇന്ത്യൻ ഗോളി. കാനഡയെ 4–2നു തോൽപ്പിച്ച് മലേഷ്യ 3–ാം സ്ഥാനം നേടി.