സിംഗപ്പൂർ ∙ സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റനിൽ ഇന്ത്യയ്ക്ക് പ്രതീക്ഷയും നിരാശയും. വനിതാ സിംഗിൾസിൽ നാലാം സീഡും ഒളിംപിക് വെള്ളി മെഡൽ ജേതാവുമായി പി.വി. സിന്ധു സെമിയിലേക്കു മുന്നേറിയപ്പോൾ, ആറാം സീഡ് സൈന നെഹ്‌വാൾ ക്വാർട്ടറിൽ പുറത്തായി. മിക്സഡ് ഡബിൾസിൽ സിക്കി റെഡ്ഡി – പ്രണവ് ചോപ്ര സഖ്യവും ക്വാർട്ടറിൽ തോറ്റു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിംഗപ്പൂർ ∙ സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റനിൽ ഇന്ത്യയ്ക്ക് പ്രതീക്ഷയും നിരാശയും. വനിതാ സിംഗിൾസിൽ നാലാം സീഡും ഒളിംപിക് വെള്ളി മെഡൽ ജേതാവുമായി പി.വി. സിന്ധു സെമിയിലേക്കു മുന്നേറിയപ്പോൾ, ആറാം സീഡ് സൈന നെഹ്‌വാൾ ക്വാർട്ടറിൽ പുറത്തായി. മിക്സഡ് ഡബിൾസിൽ സിക്കി റെഡ്ഡി – പ്രണവ് ചോപ്ര സഖ്യവും ക്വാർട്ടറിൽ തോറ്റു പുറത്തായി.

ചൈനീസ് താരം സായ് യാൻയാനെ മൂന്നു ഗെയിം നീണ്ട പോരാട്ടത്തിലാണ് സിന്ധു കീഴടക്കിയത്. മൽസരം ഒരു മണിക്കൂറിനുള്ളിൽ തീർന്നു. സ്കോർ: 21-13, 17-21, 21-14. നേരത്തെ, ഡാനിഷ് താരം മിയ ബ്ലിഷ്ഫെൽറ്റിനെ തോൽപ്പിച്ചാണു സിന്ധു ക്വാർട്ടറിൽ കടന്നത്. (21–13,21–19).

ADVERTISEMENT

മറുവശത്ത് മലേഷ്യൻ ഓപ്പണിൽ തന്നെ തോൽപ്പിച്ച പോൺപാവ് ചോചുവോങ്ങിനെ മറികടന്നു (21–16,18–21,21–19) ക്വാർട്ടറിൽ കടന്ന സൈനയെ, രണ്ടാം സീഡ് ജപ്പാന്റെ നവോമി ഒക്കുഹാരയാണ് തകർത്തത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഒക്കുഹാരയുടെ വിജയം. സ്കോർ: 21-8, 21-13.

പുരുഷ വിഭാഗത്തിൽ ശ്രീകാന്ത് ഡെൻമാർക്കിന്റെ ഹാൻസ് ക്രിസ്റ്റ്യൻ സോൾബെർഗിനെതിരെ ജയിച്ചു കയറി ക്വാർട്ടറിലെത്തി (21–12,23–21).