ബെംഗളൂരു∙ മോട്ടോർ സ്പോർട്സിൽ പുതുചരിത്രമെഴുതി ബെംഗളൂരുവിൽനിന്നുള്ള ഇരുപത്തിമൂന്നുകാരി ഐശ്വര്യ പിസ്സെ ലോക ചാംപ്യൻ. ഈയിനത്തിൽ ലോകകപ്പ് വിജയിക്കുന്ന ആദ്യ ഇന്ത്യൻ വനിതയാണ് ഐശ്വര്യ. കഴിഞ്ഞ ദിവസം ഹംഗറിയിൽ സമാപിച്ച എഫ്ഐഎം ലോകകപ്പിലാണ് വനിതാ വിഭാഗത്തിൽ ഐശ്വര്യ പിസ്സെ ഒന്നാമതെത്തിയത്. രാജ്യാന്തര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ മോട്ടോർ സ്പോർട്സിൽ പുതുചരിത്രമെഴുതി ബെംഗളൂരുവിൽനിന്നുള്ള ഇരുപത്തിമൂന്നുകാരി ഐശ്വര്യ പിസ്സെ ലോക ചാംപ്യൻ. ഈയിനത്തിൽ ലോകകപ്പ് വിജയിക്കുന്ന ആദ്യ ഇന്ത്യൻ വനിതയാണ് ഐശ്വര്യ. കഴിഞ്ഞ ദിവസം ഹംഗറിയിൽ സമാപിച്ച എഫ്ഐഎം ലോകകപ്പിലാണ് വനിതാ വിഭാഗത്തിൽ ഐശ്വര്യ പിസ്സെ ഒന്നാമതെത്തിയത്. രാജ്യാന്തര മോട്ടോർസൈക്ലിങ് ഫെഡറേഷനാണ് (എഫ്ഐഎം) ചാംപ്യൻഷിപ്പിന്റെ സംഘാടകർ.

ലോകകപ്പിന്റെ ഭാഗമായ നാല് ചാംപ്യൻഷിപ്പുകളിലായി 65 പോയിന്റോടെയാണ് ഐശ്വര്യ ഒന്നാമതെത്തിയത്. ജൂനിയർ വിഭാഗത്തിൽ 46 പോയിന്റുമായി രണ്ടാം സ്ഥാനവും നേടി. ദുബായിൽ നടന്ന ആദ്യ റൗണ്ടിൽ ഒന്നാമതെത്തിയ ഐശ്വര്യ, പോർച്ചുഗലിൽ നടന്ന രണ്ടാം റൗണ്ടിൽ മൂന്നാം സ്ഥാനവും സ്പെയിനിൽ നടന്ന മൂന്നാം റൗണ്ടിരൽ അഞ്ചാം സ്ഥാനവും ഹംഗറിയിൽ നടന്ന അവസാന റൗണ്ടിൽ നാലാം സ്ഥാനവും നേടിയാണ് ഒന്നാമതെത്തിയത്.

ADVERTISEMENT

ഹംഗേറിയിൽ നടന്ന അവസാന റൗണ്ട് തുടങ്ങുമ്പോൾ 52 പോയിന്റുമായി ഒന്നാം സ്ഥാനത്തായിരുന്നു ഐശ്വര്യ. പോർച്ചുഗലിന്റെ റീത്ത വിയേര 45 പോയിന്റുമായി തൊട്ടുപിന്നിലും. എന്നാൽ, ഹംഗറിയിൽ നാലാം സ്ഥാനത്ത് മൽസരം പൂർത്തിയാക്കിയ ഐശ്വര്യ 13 പോയിന്റുകൂടി നേടി 65 പോയിന്റിലെത്തി. ഇവിടെ മൂന്നാമതെത്തിയെങ്കിലും റീത്തയ്ക്ക് ലഭിച്ചത് 16 പോയിന്റു മാത്രം. ഇതോടെ റീത്ത 61 പോയിന്റുമായി രണ്ടാമതായി. ലോകകപ്പിനിടെ പിടികൂടിയ പരുക്കുകളെയും തോൽപ്പിച്ചാണ് ഐശ്വര്യയുടെ വിജയം.

English Summary: Aishwarya Pissay claims women’s FIM World Cup, becomes first Indian to win a motorsport world title