പട്യാല ∙ സീസണിലെ മികച്ച പ്രകടനത്തോടെ ലോങ്ജംപിൽ 8 മീറ്റർ ചാടിയ മലയാളിതാരം എം. ശ്രീശങ്കറിന് ഇന്ത്യൻ ഗ്രാൻപ്രീ അത്‌ലറ്റിക്സിൽ സ്വർണം. ആദ്യശ്രമത്തിൽ 8 മീറ്റർ ചാടിയ ശ്രീയ്ക്ക് പിന്നീടുള്ള 5 ശ്രമങ്ങളിൽ അതിലും മികച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്യാല ∙ സീസണിലെ മികച്ച പ്രകടനത്തോടെ ലോങ്ജംപിൽ 8 മീറ്റർ ചാടിയ മലയാളിതാരം എം. ശ്രീശങ്കറിന് ഇന്ത്യൻ ഗ്രാൻപ്രീ അത്‌ലറ്റിക്സിൽ സ്വർണം. ആദ്യശ്രമത്തിൽ 8 മീറ്റർ ചാടിയ ശ്രീയ്ക്ക് പിന്നീടുള്ള 5 ശ്രമങ്ങളിൽ അതിലും മികച്ച ദൂരം കണ്ടെത്താനായില്ല. പാലക്കാട്ടുകാരനായ ശ്രീശങ്കർ 6 മാസത്തിനു ശേഷമാണ് ഇന്ത്യൻ മണ്ണിൽ മത്സരത്തിനിറങ്ങുന്നത്.

സെപ്റ്റംബറിലെ ദോഹ ലോക ചാംപ്യൻഷിപ്പിനു നേരത്തേ യോഗ്യത നേടിയ താരത്തിന്റെ പേരിലാണു ലോങ്ജംപിലെ ദേശീയ റെക്കോർഡ് (8.20 മീ). ഇതു 3–ാം തവണയാണു ശ്രീശങ്കർ 8 മീറ്ററോ കൂടുതലോ ദൂരം ചാടുന്നത്. കർണാടകയുടെ സിദ്ധാർഥ് നായിക്കിനാണു വെള്ളി (7.56 മീ). വനിതാ ലോങ്ജംപിൽ സ്വർണവും വെള്ളിയും മലയാളിതാരങ്ങൾക്കാണ്. നയന ജയിംസ് സ്വർണവും (6.11 മീ) മറീന ജോർജ് വെള്ളിയും (5.95 മീ) നേടി.

ADVERTISEMENT

പുരുഷന്മാരുടെ 400 മീറ്ററിൽ കേരളത്തിനായി ഇറങ്ങിയ, തിരുവനന്തപുരം സ്വദേശി അലക്സ് എ. ആന്റണി സ്വർണം നേടി (46.55 സെക്കൻഡ്). 400 മീറ്റർ ഹർഡിൽസിൽ ജിതിൻ പോൾ വെങ്കലം (51.37 സെക്കൻഡ്) നേടി.