ബേസൽ (സ്വിറ്റ്സർലൻഡ്) ∙ ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ ഇന്ത്യൻ താരങ്ങൾക്കു വിജയത്തുടക്കം. പുരുഷ സിംഗിൾസിൽ സായ് പ്രണീത്, കിഡംബി ശ്രീകാന്ത്, മലയാളി താരം എച്ച്.എസ്. പ്രണോയ് എന്നിവർക്ക് ആദ്യ റൗണ്ടിൽ വിജയിച്ചു. കാനഡയുടെ 66–ാം റാങ്കുകാരൻ ജെയ്സൻ ആന്തണി ലോക റാങ്കിങ്ങിൽ 19–ാം സ്ഥാനക്കാരനായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബേസൽ (സ്വിറ്റ്സർലൻഡ്) ∙ ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിൽ ഇന്ത്യൻ താരങ്ങൾക്കു വിജയത്തുടക്കം. പുരുഷ സിംഗിൾസിൽ സായ് പ്രണീത്, കിഡംബി ശ്രീകാന്ത്, മലയാളി താരം എച്ച്.എസ്. പ്രണോയ് എന്നിവർക്ക് ആദ്യ റൗണ്ടിൽ വിജയിച്ചു. കാനഡയുടെ 66–ാം റാങ്കുകാരൻ ജെയ്സൻ ആന്തണി ലോക റാങ്കിങ്ങിൽ 19–ാം സ്ഥാനക്കാരനായ സായ് പ്രണീതിന് കാര്യമായ ഭീഷണി ഉയർത്തിയില്ല (21–17, 21–16). മത്സരം 39 മിനിറ്റുകൊണ്ട് അവസാനിച്ചു.

എന്നാൽ, മലയാളി താരം പ്രണോയിയുടെ കാര്യത്തിൽ ഇതായിരുന്നില്ല സ്ഥിതി. ഫിൻലൻഡിന്റെ 93–ാം റാങ്കുകാരൻ ഈതു ഹെയ്നോയ്ക്കെതിരെ പിന്നിൽനിന്നു പൊരുതിക്കയറിയാണ് 30–ാം റാങ്കുകാരൻ പ്രണോയ് വിജയം നേടിയത് (17–21, 21–10, 21–11). അഞ്ചു തവണ ലോക ചാംപ്യനായ ചൈനീസ് താരം ലിൻ ഡാനാണ് അടുത്ത റൗണ്ടിൽ പ്രണോയിയുടെ എതിരാളി. വിയറ്റ്നാമിന്റെ എൻഗുയേൻ ടിയാനു മുന്നിൽ ആദ്യം വിറച്ചെങ്കിലും, ലിൻ‌ ഡാൻ ഒടുവിൽ വിജയം കണ്ടു (16–21, 21–12, 21–12). 

ADVERTISEMENT

അയർലൻഡ് താരം എൻഹാത് എൻഗുയെനെതിരെ വിയർപ്പൊഴുക്കിയാണ് ഇന്ത്യൻ താരം പത്താം റാങ്കുകാരൻ ശ്രീകാന്തും വിജയം കണ്ടത് (17–21, 21–16, 21–6). മത്സരം ഒരു മണിക്കൂറും 6 മിനിറ്റും നീണ്ടു. റഷ്യയുടെ വ്ലാദിമിർ മാൽക്കോവിനെ കീഴടക്കി (21–14,21–17) ഒളിംപിക് ചാംപ്യൻ ചെൻ ലോങും രണ്ടാം റൗണ്ടിലെത്തി. 

 വനിതാ സിംഗിൾസിൽ ഇന്ത്യൻ താരങ്ങളായ പി.വി. സിന്ധു, സൈന നെഹ്‌വാൾ എന്നിവർക്ക് ആദ്യ റൗണ്ടിൽ ബൈ ലഭിച്ചിരുന്നു.