പി.വി. സിന്ധുവെന്നാൽ ‘ഫൈനലിലെ തോൽവി’ മാത്രമല്ല, എതിരാളിയെ യാതൊരു പഴുതുമനുവദിക്കാതെ ‘അടിച്ചൊതുക്കി’ ജയിച്ചുകയറാനുള്ള ഇച്ഛാശക്തി കൂടിയാണ്! സ്വിറ്റ്സർലൻഡിലെ ബാസലിൽ നൊസോമി ഒകുഹാരയെന്ന ജാപ്പനീസ് താരത്തെ തകർത്തെറിഞ്ഞ് ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിലെ കന്നി സ്വർണം നേടുമ്പോൾ പി.വി. സിന്ധുവെന്ന

പി.വി. സിന്ധുവെന്നാൽ ‘ഫൈനലിലെ തോൽവി’ മാത്രമല്ല, എതിരാളിയെ യാതൊരു പഴുതുമനുവദിക്കാതെ ‘അടിച്ചൊതുക്കി’ ജയിച്ചുകയറാനുള്ള ഇച്ഛാശക്തി കൂടിയാണ്! സ്വിറ്റ്സർലൻഡിലെ ബാസലിൽ നൊസോമി ഒകുഹാരയെന്ന ജാപ്പനീസ് താരത്തെ തകർത്തെറിഞ്ഞ് ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിലെ കന്നി സ്വർണം നേടുമ്പോൾ പി.വി. സിന്ധുവെന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പി.വി. സിന്ധുവെന്നാൽ ‘ഫൈനലിലെ തോൽവി’ മാത്രമല്ല, എതിരാളിയെ യാതൊരു പഴുതുമനുവദിക്കാതെ ‘അടിച്ചൊതുക്കി’ ജയിച്ചുകയറാനുള്ള ഇച്ഛാശക്തി കൂടിയാണ്! സ്വിറ്റ്സർലൻഡിലെ ബാസലിൽ നൊസോമി ഒകുഹാരയെന്ന ജാപ്പനീസ് താരത്തെ തകർത്തെറിഞ്ഞ് ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിലെ കന്നി സ്വർണം നേടുമ്പോൾ പി.വി. സിന്ധുവെന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പി.വി. സിന്ധുവെന്നാൽ ‘ഫൈനലിലെ തോൽവി’ മാത്രമല്ല, എതിരാളിയെ യാതൊരു പഴുതുമനുവദിക്കാതെ ‘അടിച്ചൊതുക്കി’ ജയിച്ചുകയറാനുള്ള ഇച്ഛാശക്തി കൂടിയാണ്! സ്വിറ്റ്സർലൻഡിലെ ബാസലിൽ നൊസോമി ഒകുഹാരയെന്ന ജാപ്പനീസ് താരത്തെ തകർത്തെറിഞ്ഞ് ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിലെ കന്നി സ്വർണം നേടുമ്പോൾ പി.വി. സിന്ധുവെന്ന ഇരുപത്തിനാലുകാരി കുടഞ്ഞെറിഞ്ഞത് ചില ‘ഫോബിയ’കളെക്കൂടിയാണ്. ലോക ബാഡ്മിന്റൻ വേദിയിൽ കനത്ത പ്രതിസന്ധിയും നിരാശയും സൃഷ്ടിച്ച ‘ഫൈനൽ ഫോബിയ’യാണ് അതിൽ പ്രധാനം. ഒരു മാസം മുൻപ് ഇന്തൊനീഷ്യൻ ഓപ്പണ്‍ ഫൈനലിലെ തോൽവി ഉൾപ്പെടെ പത്തോളം കലാശപ്പോരാട്ടങ്ങളിലാണ് സിന്ധുവിന് കാലിടറിയിട്ടുള്ളത്. ഒളിംപിക്സ് ഫൈനലിലെ ഒന്നും ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പ് ഫൈനലിലെ രണ്ടു തുടർ തോൽവികളും സഹിതമാണിത്.

കലാശക്കളികളിലെ കണ്ണീർതോൽവികളെ വിജയത്തിന്റെ ചെറുപുഞ്ചിരികൊണ്ടാണ് സിന്ധു മായിച്ചുകളഞ്ഞത്. ജയിച്ചു എന്നതിനേക്കാൾ ജയിച്ച രീതിയാണ് ഇത്തവണ ആരാധകരെ സന്തോഷിപ്പിക്കുന്നത്. ലോക റാങ്കിങ്ങിൽ തന്നേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്ന എതിരാളിക്ക് യാതൊരു പഴുതും അനുവദിക്കാതെയാണ് സിന്ധുവിന്റെ ജയം. ഒരുപക്ഷേ, ലോക ചാംപ്യന്‍ഷിപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഏകപക്ഷീയമായ വിജയങ്ങളിലൊന്ന്. വെറും 38 മിനിറ്റിനുള്ളിൽ അവസാനിച്ച ഫൈനലിൽ 21–7, 21–7 എന്ന സ്കോറിനാണ് സിന്ധുവിന്റെ ജയം. ഇരു ഗെയിമുകളിലുമായി ഒകുഹാരയ്ക്കു ലഭിച്ച 14 പോയിന്റിൽ അധികവും അവരുടെ മികവിനേക്കാൾ സിന്ധുവിന്റെ പിഴവുകൊണ്ട് ലഭിച്ച പോയിന്റുകളാണെന്നതു കൂടി ചേർത്തുവായിക്കണം!

ADVERTISEMENT

ലോക ചാംപ്യന്‍ഷിപ്പ് വേദിയിലെ രണ്ടു തുടർ തോൽവികളോടെ മനസ്സിടിഞ്ഞുപോയൊരു താരത്തിന്, ആത്മവിശ്വാസമത്രയും എന്നല്ല അത് ഇരട്ടിയാത്തന്നെ മടക്കിനൽകിയ മൽസരമാണിതെന്ന് നൂറുവട്ടം. ലോകത്തിലെ മുൻനിര താരങ്ങൾ ഏറ്റുമുട്ടിയ വേൾഡ് ടൂർ ഫൈനൽസ് ബാഡ്മിന്റൻ കിരീടത്തോടെ വിരാമമിട്ടെന്നു കരുതിയ ഫൈനൽ തോൽവികളുടെ പരമ്പര, തൊട്ടുപിന്നാലെ നടന്ന ഇന്തൊനീഷ്യൻ ഓപ്പണിലെ ഫൈനൽ തോൽവിയോടെ തിരിച്ചുവരുന്നുവെന്ന ആശങ്കയ്ക്കിടെയാണ് ഈ വിജയത്തിന്റെ പിറവി. വേൾഡ് ടൂർ ഫൈനൽസ് ബാഡ്മിന്റനിലും ഒകുഹാരയേയാണ് സിന്ധു തോൽപ്പിച്ചത്. ഇതോടെ, വേൾഡ് ടൂർ ഫൈനൽസിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയുമായി സിന്ധു. ആ വിജയം ഇത്രത്തോളം ഏകപക്ഷീയമായിരുന്നില്ലെന്നു മാത്രം.

2017ൽ സ്കോട്‌ലൻഡിലെ ഗ്ലാസ്ഗോയിൽ നടന്ന ലോക ചാംപ്യൻഷിപ്പിലാണ് സിന്ധു ആദ്യമായി ഫൈനലിൽ കടക്കുന്നത്. 2015ലെ ജക്കാർത്ത ലോക ചാംപ്യൻഷിപ്പ് ഫൈനലിൽ കടന്ന സൈന നെഹ്‍വാളിനുശേഷം ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യൻ താരമായിരുന്നു സിന്ധു. ഫൈനലിൽ പക്ഷേ, സൈനയുെട വിധി തന്നെയായിരുന്നു സിന്ധുവിനും. ജപ്പാന്റെ നൊസോമി ഒകുഹാരയോടു തോൽവി (ഇന്നലെ സിന്ധു തകർത്തുവിട്ട അതേ ഒകുഹാര തന്നെ). തൊട്ടടുത്ത വർഷം, അതായത് 2018ൽ ചൈനയിലെ നാൻജിങ്ങിൽ നടന്ന ലോക ചാംപ്യൻഷിപ്പിലും സിന്ധു ഫൈനലിൽ കടന്നു. ഇക്കുറി സ്പാനിഷ് താരം കരോലിന മാരിനോടും തോറ്റതോടെയാണ് ‘ഫൈനൽ ഫോബിയ’ എന്ന പ്രശ്നം ആരാധകർ കൂടുതലായി ശ്രദ്ധിച്ചു തുടങ്ങുന്നത്. ഇതേ വർഷം കോമൺവെൽത്ത് ഗെയിംസിലേയും ഏഷ്യൻ ഗെയിംസിലേയും ഫൈനൽ തോൽവികൾ കൂടിയായതോടെ തോൽവി പരമ്പര പൂർണം!

സിന്ധുവിന് ഫൈനൽ വരെയെത്താനേ അറിയൂ, ഫൈനൽ ജയക്കാനറിയില്ലെന്ന തോന്നൽ ആരാധകരിലും ശക്തമാകുമ്പോഴാണ് ആദ്യം വേൾഡ് ടൂർസിലെയും ഇപ്പോൾ ലോക ചാംപ്യൻഷിപ്പിലെ സുവർണ നേട്ടങ്ങളെത്തുന്നത്. ഈ വിജയങ്ങൾ, പ്രത്യേകിച്ചും ലോക ചാംപ്യന‍ഷിപ്പ് ഫൈനലിൽ എതിരാളിയെ നിലംതൊടീക്കാതെ നേടിയ ഈ വിജയം, ഇതുവരെയുള്ള തോൽവികൾക്കെല്ലാം ഒരു മറുമരുന്നാണ്.

∙ സിന്ധുവിന്റെ ഫൈനൽ തോൽവികൾ (ബ്രായ്ക്കറ്റിൽ എതിരാളി, സ്കോർ)

ADVERTISEMENT

2016 ഒളിംപിക്സ് (കരോലിന മരിൻ: 21-19, 12–21, 15-21)

 

2017 ലോകചാംപ്യൻഷിപ് (നൊസോമി ഒകുഹാര: 19-21, 22–20, 20-22)

 

ADVERTISEMENT

2017 ഹോങ്കോങ് ഓപ്പൺ (തായ് സു യിങ്: 18–21, 18–21)

 

2017 സൂപ്പർ സീരിസ് ഫൈനൽസ് (അകാനെ യമാഗുച്ചി: 21–15, 12–21, 19–21)

 

2018 ഇന്ത്യ ഓപ്പൺ (ബീവെൻ ഴാങ്: 18-21, 21-11, 20-22)

 

2018 തായ്ലൻഡ് ഓപ്പൺ (നൊസോമി ഒകുഹാര: 15-21, 18-21)

 

2018 കോമൺവെൽത്ത് ഗെയിംസ് (സൈന നെഹ്‌വാൾ: 21–18, 23–21)

 

2018 ലോകചാംപ്യൻഷിപ് (കരോലിന മരിൻ: 19-21, 10–21)

 

2018 ഏഷ്യൻ ഗെയിംസ് (തായ് സു യിങ്: 13-21, 16-21)

 

2019 ഇന്തൊനീഷ്യൻ ഓപ്പൺ (അകാനെ യമഗുച്ചി: 21–15, 21–16)

 

(ഈ കാലയളവിൽ ലോക ചാംപ്യൻഷിപ്പ്, വേൾഡ് ടൂർസ് എന്നിവയ്ക്കു പുറമെ 2017ൽ സയ്യദ് മോഡി, ഇന്ത്യൻ ഓപ്പൺ, കൊറിയ ഓപ്പൺ എന്നീ മൂന്നു ചാംപ്യൻഷിപ്പുകളിൽ ഫൈനൽ ജയിച്ചു സിന്ധു കിരീടം നേടുകയും ചെയ്തു.)

English Summary: PV Sindhu Returns to Winning Track in World Badminton Championship in Flying Colours