ആംസ്റ്റർഡാം ∙ ലോക ചെസിൽ നോർവേ താരം മാഗ്നസ് കാൾസന്റെ തേരോട്ടം തുടരുന്നു. തുടർച്ചയായ 111–ാം മത്സരത്തിലും പരാജയമറിയാതെ കാൾസൻ മറ്റൊരു ലോക റെക്കോർഡ്കൂടി സ്വന്തം പേരിലെഴുതി. ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ഡച്ച് താരം ജോർദെൻ വാൻ ഫോറീസ്റ്റിനോടു സമനില വഴങ്ങിയതോടെ, മുൻ റഷ്യൻ താരം സെർജി തിവ്യാക്കോവ് 15 വർഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആംസ്റ്റർഡാം ∙ ലോക ചെസിൽ നോർവേ താരം മാഗ്നസ് കാൾസന്റെ തേരോട്ടം തുടരുന്നു. തുടർച്ചയായ 111–ാം മത്സരത്തിലും പരാജയമറിയാതെ കാൾസൻ മറ്റൊരു ലോക റെക്കോർഡ്കൂടി സ്വന്തം പേരിലെഴുതി. ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ഡച്ച് താരം ജോർദെൻ വാൻ ഫോറീസ്റ്റിനോടു സമനില വഴങ്ങിയതോടെ, മുൻ റഷ്യൻ താരം സെർജി തിവ്യാക്കോവ് 15 വർഷം മുൻപു കുറിച്ച റെക്കോർഡാണ് കാൾസൻ മറികടന്നത്. ചാംപ്യൻഷിപ്പിൽ 4 റൗണ്ട് പൂർത്തിയായപ്പോൾ മാസ്റ്റേഴ്സ് വിഭാഗത്തിൽ 2 പോയിന്റുമായി സംയുക്ത ഏഴാം സ്ഥാനത്താണ് കാൾസൻ. 3 പോയിന്റുമായി അമേരിക്കയുടെ വെസ്‌ലി സോയാണ് ഒന്നാമത്. നാലാം റൗണ്ടിൽ ചൈനയുടെ യു യാംഗിയോട് സമനില വഴങ്ങിയ ഇന്ത്യൻ താരം വിശ്വനാഥൻ ആനന്ദ് സംയുക്ത 11–ാം സ്ഥാനത്താണ്.

ചാലഞ്ചേഴ്സ് വിഭാഗത്തിൽ ഹോളണ്ടിന്റെ മാക്സ് വാർമെർഡാമിനെ തോൽപ്പിച്ച മലയാളി താരം നിഹാൽ സരിൻ 2.5 പോയിന്റുമായി സംയുക്ത രണ്ടാം സ്ഥാനത്തുണ്ട്. ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ സൂര്യശേഖർ ഗാംഗുലിയാണ് (3 പോയിന്റ്) മുന്നിൽ. 

ADVERTISEMENT

English Summary: Magnus Carlsen breaks record for longest unbeaten run in chess