‘അസാമാന്യ പ്രതിഭയും വിജയത്തിനായുള്ള അടങ്ങാത്ത ദാഹവും ഒത്തുചേരുമ്പോൾ എന്തെല്ലാം സാധ്യമാകുമെന്ന് നീണ്ട 20 സീസണുകളിൽ നമുക്കു മുന്നിൽ തെളിയിച്ച വ്യക്തിയാണ് കോബി’ – കലിഫോർണിയയിലെ കലബസാസ് മേഖലയിലെ കുന്നിൻ ചെരുവിൽ കോബി ബിൻ ബ്രയാന്റും മകളും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണ വാർത്തയ്ക്കു പിന്നാലെ എൻബിഎ

‘അസാമാന്യ പ്രതിഭയും വിജയത്തിനായുള്ള അടങ്ങാത്ത ദാഹവും ഒത്തുചേരുമ്പോൾ എന്തെല്ലാം സാധ്യമാകുമെന്ന് നീണ്ട 20 സീസണുകളിൽ നമുക്കു മുന്നിൽ തെളിയിച്ച വ്യക്തിയാണ് കോബി’ – കലിഫോർണിയയിലെ കലബസാസ് മേഖലയിലെ കുന്നിൻ ചെരുവിൽ കോബി ബിൻ ബ്രയാന്റും മകളും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണ വാർത്തയ്ക്കു പിന്നാലെ എൻബിഎ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘അസാമാന്യ പ്രതിഭയും വിജയത്തിനായുള്ള അടങ്ങാത്ത ദാഹവും ഒത്തുചേരുമ്പോൾ എന്തെല്ലാം സാധ്യമാകുമെന്ന് നീണ്ട 20 സീസണുകളിൽ നമുക്കു മുന്നിൽ തെളിയിച്ച വ്യക്തിയാണ് കോബി’ – കലിഫോർണിയയിലെ കലബസാസ് മേഖലയിലെ കുന്നിൻ ചെരുവിൽ കോബി ബിൻ ബ്രയാന്റും മകളും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണ വാർത്തയ്ക്കു പിന്നാലെ എൻബിഎ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘അസാമാന്യ പ്രതിഭയും വിജയത്തിനായുള്ള അടങ്ങാത്ത ദാഹവും ഒത്തുചേരുമ്പോൾ എന്തെല്ലാം സാധ്യമാകുമെന്ന് നീണ്ട 20 സീസണുകളിൽ നമുക്കു മുന്നിൽ തെളിയിച്ച വ്യക്തിയാണ് കോബി’ – കലിഫോർണിയയിലെ കലബസാസ് മേഖലയിലെ കുന്നിൻ ചെരുവിൽ കോബി ബിൻ ബ്രയാന്റും മകളും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണ വാർത്തയ്ക്കു പിന്നാലെ എൻബിഎ കമ്മിഷണർ ആദം സിൽവർ പുറത്തുവിട്ട പ്രസ്താവനയിലെ വാക്കുകൾ. സത്യമാണ്, ബാസ്കറ്റ്ബോള്‍ കോർട്ടിലെ അസാമാന്യ പ്രതിഭയായിരുന്നു കോബി ബ്രയാന്റ്. അതിനൊപ്പം അടങ്ങാത്ത വിജയദാഹവും അർപ്പണബോധവും ചേർന്നതോടെ ഉയരക്കാരുടെ കളിയായ ബാസ്കറ്റ്ബോളിന്റെ ചരിത്രത്തിലെ ‘ബാസ്കറ്റിൽ’ നിക്ഷേപിക്കപ്പെട്ടത് അതിലും ഉയരത്തിലുള്ള എത്രയോ റെക്കോർഡുകളാണ്!

മുൻ എൻബിഎ താരം കൂടിയായ ജോയ് ബ്രയാന്റിന്റെ മകൻ കോബി ബ്രയാന്റ്, 1996 ൽ ഹൈസ്കൂളിൽനിന്ന് നേരെ എൻബിഎയുടെ താരപ്രഭയിലേക്ക് എത്തിപ്പെടുമ്പോൾ 17 വയസ്സായിരുന്നു പ്രായം. എൻബിഎയിലെ കരിയറത്രയും ലൊസാഞ്ചലസ് ലെയ്ക്കേഴ്സിൽ ചെലവഴിച്ച താരം, അവിടുന്നിങ്ങോട്ട് ഒരു തലമുറയെ ഒന്നാകെ ബാസ്കറ്റ്ബോളിനോടു ചേർത്തുനിർത്തിയ ബ്രാൻഡ് കൂടിയായി.

ADVERTISEMENT

ലൊസാഞ്ചലസ് ലെയ്ക്കേഴ്സിനൊപ്പം അഞ്ചു തവണ കോബി ബ്രയാന്റ് എൻബിഎ ചാംപ്യൻപട്ടം നേടി. 11 തവണ എൻബിഎയുടെ ഫസ്റ്റ് ടീം സിലക്‌ഷൻ സ്വന്തമാക്കി. 2008 ൽ എൻബിഎയിലെ ഏറ്റവും മൂല്യമുള്ള താരമായി. 2008 ലെ ബെയ്ജിങ് ഒളിംപിക്സിലും 2012 ലെ ലണ്ടൻ ഒളിംപിക്സിലും സ്വർണം നേടിയ യുഎസ്എ ടീമിൽ അംഗമായിരുന്നു.

കോബി ബ്രയാന്റിന്റെ കരിയറിലൂടെ...

ADVERTISEMENT

∙ രണ്ടു പതിറ്റാണ്ടു നീണ്ട എൻബിഎ കരിയറിൽ 33,643 പോയിന്റുകൾ വാരിക്കൂട്ടിയ കോബി ബ്രയാന്റ് കൂടുതൽ പോയിന്റ് നേടിയവരുടെ പട്ടികയിൽ മൂന്നാമനായിരുന്നു, ശനിയാഴ്ച വരെ. മുന്നിലുണ്ടായിരുന്നത് കരീം അബ്ദുൽ ജബ്ബാർ (38,387), കാൾ മാലോൺ (36,928) എന്നിവർ മാത്രം. എന്നാൽ, ഇക്കഴിഞ്ഞ ശനിയാഴ്ച ലെയ്ക്കേഴ്സിന്റെ തന്നെ ലെബ്രോൺ ജയിംസ് കോബിയെ മറികടന്നു. തന്നെ പിന്നിലാക്കിയ ലെബ്രോണിനെ അഭിനന്ദിച്ച് കോബി ബ്രയാന്റ് ട്വീറ്റും ചെയ്തിരുന്നു. അതും അപകടത്തിൽപ്പെടുന്നതിന് ഏതാണ്ട് 15 മണിക്കൂർ മുൻപു മാത്രം!

∙ 2006 ൽ ടൊറന്റോ റാപ്ടേഴ്സിനെതിരായ മത്സരത്തിൽ 81 പോയിന്റുകൾ നേടിയും കോബി ബ്രയാന്റ് ചരിത്രമെഴുതി. എൻബിഎയുടെ ചരിത്രത്തിൽ വിൽറ്റ് ചേംബർലെയ്നു ശേഷം ഒരു മത്സരത്തിൽ കൂടുതൽ പോയിന്റ് നേടുന്ന താരവുമായി കോബി. 1962 ൽ ഒരു മത്സരത്തിൽ 100 പോയിന്റു നേടിയാണ് ചേംബർലെയ്ൻ ഒന്നാമതു നിൽക്കുന്നത്. 2016 ൽ തന്റെ അവസാന ലീഗ് മത്സരത്തിൽ ഉത്താ ജാസിനെതിരെ 60 പോയിന്റ് നേടിയാണ് കോബി തിരികെ കയറിയത്.

ADVERTISEMENT

∙ ‘ബ്ലാക്ക് മാംബ’ എന്നായിരുന്നു ബാസ്കറ്റ്ബോൾ ലോകത്ത് കോബിയുടെ വിളിപ്പേര്. അതുപക്ഷേ, വെറുമൊരു വിളിപ്പേരു മാത്രമായി അവശേഷിച്ചില്ല. ബാസ്കറ്റ്ബോൾ കളത്തിലെ പ്രതിരോധക്കോട്ടകൾക്കിടയിലൂടെ ഡ്രിബിൾ ചെയ്തു മുന്നേറുന്ന അതേ വേഗത്തിലാണ് കളത്തിനു പുറത്ത് ബ്ലാക്ക് മാംബ ഒരു ബ്രാൻഡ് കൂടിയായി മാറിയത്. ഒരർഥത്തിൽ, ബാസ്കറ്റ്ബോൾ കോർട്ടിലെ ഇതിഹാസമായിരുന്ന മൈക്കൽ ജോർദാന്റെ തുടർച്ച തന്നെയായിരുന്നു കോബി ബ്രയാന്റ്. ബാസ്കറ്റ്ബോൾ കളത്തിൽ നൈക്കിയുടെ അംബാസഡറായിരുന്നു 2003 ൽ വിരമിക്കുന്നതുവരെ മൈക്കൽ ജോർദാൻ. നൈക്കി കോബിയുമായി ആദ്യമായി കരാറിലെത്തിയതും അതേ വർഷം തന്നെയായിരുന്നുവെന്നത് യാദൃച്ഛികതയാകാം. അങ്ങനെ അടുത്ത രണ്ടു പതിറ്റാണ്ടു കൂടി ബാസ്കറ്റ് ബോൾ ലോകം അടക്കിഭരിക്കാൻ നൈക്കിക്കായി.

കോബി ബ്രയാന്റും മകളും.

∙ ‘തന്റെ അനിതരസാധാരണമായ അറിവുകളത്രയും അടുത്ത തലമുറയ്ക്കും പകരണമെന്നത് ഒരു നിയോഗമായി കണ്ട വ്യക്തിയായിരുന്നു അദ്ദേഹം’ – ആദം സിൽവറിന്റെ പ്രസ്താവന തുടരുന്നു. കായിക രംഗത്ത് നൂറു കണക്കിനു കുട്ടികൾക്ക് സൗജന്യ പ്രവേശനം സമ്മാനിക്കുന്നതിനായി 2017ലാണ് നൈക്കി കോബി ബ്രയാന്റുമായും ലൊസാഞ്ചലസ് ബോയ്‌സ് ആൻഡ് ഗേൾസ് ക്ലബ്ബുമായും കൈകോർക്കുന്നത്. ഇതിന്റെ തുടർച്ചയായാണ് കൂടുതൽ വിശാലമായ പരിശീലനവും സൗകര്യങ്ങളും ഒരുക്കുന്നതിന് കോബി മാംബ സ്പോർട്സ് അക്കാദമി സ്ഥാപിച്ചത്. ഇതേ മാംബ സ്പോർട്സ് അക്കാദമിയിൽ ഒരു മത്സരത്തിനായുള്ള യാത്രാമധ്യേയാണ് കോബിയുടെ മരണമെന്നത് ആകസ്മികമായി. അക്കാദമിയിലെ മത്സരത്തിൽ പങ്കെടുക്കേണ്ടിയിരുന്ന രണ്ടാമത്തെ മകൾ ജിയാന്നയും അന്ത്യയാത്രയിൽ കോബിക്കു കൂട്ടായി.

∙ കായികമേഖലയുമായി ബന്ധപ്പെട്ട തനതു രചനകൾക്കായി 2016 ലാണ് കോബി ഗ്രാനിറ്റി സ്റ്റുഡിയോസ് ആരംഭിക്കുന്നത്. മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിമിനുള്ള 2018 ലെ ഓസ്കർ പുരസ്കാരം നേടിയ ‘ഡിയർ ബാസ്കറ്റ്ബോൾ’ എന്ന ഷോർട്ട് ഫിലിം അദ്ദേഹം അവതരിപ്പിച്ചത് ഗ്രാനിറ്റി സ്റ്റുഡിയോസിലൂടെയാണ്. കോബിയുടെ ആത്മകഥയായ ‘ദ് മാംബ മെന്റാലിറ്റി: ഹൗ ഐ പ്ലേ’ ഉൾപ്പെടെ ഏതാനും പുസ്തകങ്ങളും ഗ്രാനിറ്റി സ്റ്റുഡിയോസ് പ്രസിദ്ധീകരിച്ചു.

∙ യുഎസിന്റെ അതിർവരമ്പുകൾക്കപ്പുറത്തേക്ക് സാമ്രാജ്യം വർധിപ്പിക്കാനുള്ള എൻബിഎയുടെ ശ്രമങ്ങളുടെ പതാകവാഹകൻ കൂടിയായിരുന്നു കോബി. ചൈനയിലേക്കായിരുന്നു എൻബിഎയുടെ ആദ്യ നോട്ടം. പ്രശസ്തമായ ആലിബാബ ഗ്രൂപ്പുമായി സഹകരിച്ച് 2015ൽ ‘കോബി ബ്രയാന്റ്സ് മ്യൂസ്’ എന്ന പേരിൽ ഡോക്യുമെന്ററി തയാറാക്കിയത് അതിന്റെ ഭാഗമായിരുന്നു. ചൈനയിലെ ‘ടിമാൾ മാജിക് ബോക്സ് ടിവി’യിലൂടെയാണ് ഇത് പുറത്തിറക്കിയത്.

∙ കളത്തിൽ ഇതിഹാസമെങ്കിലും കളത്തിനു പുറത്ത് താരം ചില വിവാദങ്ങളിലും ചെന്നുചാടി. കോബിക്കെതിരെ ലൈംഗിക പീഡനാരോപണവുമായി ഒരു പത്തൊൻപതുകാരി രംഗത്തുവന്നത് 2003 ലാണ്. എന്നാൽ, കേസുമായി മുന്നോട്ടുപോകാൻ പെൺകുട്ടി തയാറാകാതിരുന്നതോടെ തൊട്ടടുത്ത വർഷം കേസ് തള്ളിപ്പോയി. ഉഭയസമ്മതത്തോടെയായിരുന്നു ആ ബന്ധമെന്ന് തുടക്കം മുതലേ നിലപാടെടുത്ത കോബി, താൻ നിയമലംഘനമൊന്നും നടത്തിയിട്ടില്ലെന്നും വ്യക്തമാക്കി. പിന്നീട് തന്റെ പെരുമാറ്റത്തിന് താരം ക്ഷമ ചോദിക്കുകയും ചെയ്തു.

English Summary: NBA legend Kobe Bryant dies at 41 in a helicopter crash