ന്യൂഡൽഹി ∙ ദേശീയ പുഷ്പം, ദേശീയ മൃഗം, ദേശീയ പക്ഷി, ദേശീയ വൃക്ഷം എന്നിവപോലെ ദേശീയ കായിക വിനോദം എന്നൊന്നുണ്ടോ? ഇന്ത്യയുടെ ദേശീയ കായികവിനോദം ഏത് എന്നു ചോദ്യമുയർന്നാൽ അതു ഹോക്കിയല്ലേ എന്നു ചിന്തിക്കുന്നവരാകും ഭൂരിഭാഗവും. ക്രിക്കറ്റിനുള്ള വൻ പ്രചാരംമൂലം ഇനി ക്രിക്കറ്റാണോ ഉത്തരമെന്നു കരുതുന്നവരുമുണ്ടാകാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ദേശീയ പുഷ്പം, ദേശീയ മൃഗം, ദേശീയ പക്ഷി, ദേശീയ വൃക്ഷം എന്നിവപോലെ ദേശീയ കായിക വിനോദം എന്നൊന്നുണ്ടോ? ഇന്ത്യയുടെ ദേശീയ കായികവിനോദം ഏത് എന്നു ചോദ്യമുയർന്നാൽ അതു ഹോക്കിയല്ലേ എന്നു ചിന്തിക്കുന്നവരാകും ഭൂരിഭാഗവും. ക്രിക്കറ്റിനുള്ള വൻ പ്രചാരംമൂലം ഇനി ക്രിക്കറ്റാണോ ഉത്തരമെന്നു കരുതുന്നവരുമുണ്ടാകാം. എന്നാൽ, വീണ്ടും വീണ്ടും കേന്ദ്ര കായിക മന്ത്രാലയം ഉറപ്പിച്ചു പറയുകയാണ് അക്കാര്യം: ഒരു കളിയെയും ദേശീയ കായികവിനോദമായി സർക്കാർ പ്രഖ്യാപിച്ചിട്ടില്ല.

മഹാരാഷ്ട്രയിലെ സ്കൂൾ അധ്യാപകനായ മയുരേഷ് അഗർവാൾ കഴിഞ്ഞ മാസം വിവരാവകാശ നിയമപ്രകാരം ചോദ്യമുന്നയിച്ചപ്പോഴും ഉത്തരം വ്യത്യസ്തമായിരുന്നില്ല. ഹോക്കിയെ ദേശീയ കായികവിനോദമായി പ്രഖ്യാപിച്ചത് എന്നു മുതലാണെന്നു തന്റെ കുട്ടികൾ ചോദിച്ചപ്പോഴാണ് അദ്ദേഹം കേന്ദ്രത്തെ സമീപിച്ചത്. കായിക മന്ത്രാലയത്തിന്റെ മറുപടി ഇങ്ങനെ: ‘ഒരു കളിയെയും ദേശീയ കായികവിനോദമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. എല്ലാ കായികയിനങ്ങളെയും പ്രോൽസാഹിപ്പിക്കുകയും വളർത്തുകയും ചെയ്യുകയെന്നുള്ളതു കേന്ദ്രത്തിന്റെ കടമയാണ്.’ 

ADVERTISEMENT

ഒരു വിവരാവകാശ ചോദ്യത്തിനു മറുപടിയായി 2012ൽതന്നെ ഹോക്കി ഇന്ത്യയുടെ ദേശീയ കായികവിനോദമല്ലെന്നു കേന്ദ്രം വ്യക്തമാക്കിയതാണ്. എന്നാലും ജനമനസ്സിൽ ഹോക്കി തന്നെയാണ്ദേശീയ കായികവിനോദമെന്നു തെളിയിക്കുന്നതാണ് ഇപ്പോഴും ഉയരുന്ന ചോദ്യങ്ങൾ.  

English Summary: Government Has Not Declared Any Sport As National Game: RTI Reply