സ്പോർട്സ്മാൻ സ്പിരിറ്റോടെ പ്രണയമാഘോഷിക്കുന്ന ഒട്ടേറെ കായികതാരങ്ങളുണ്ട്; അവരിൽ ചിലർ:ലവ് ഓൾ!∙ ആന്ദ്രെ ആഗസി – സ്റ്റെഫി ഗ്രാഫ്ടെന്നിസ് ലോകത്തെ താരദമ്പതിമാരാണ് സ്റ്റെഫി ഗ്രാഫും ആന്ദ്രെ ആഗസിയും. സ്റ്റെഫിയെ പ്രണയിച്ചു തുടങ്ങിയ കാലത്തെ ഒരു കഥ ആഗസി തന്റെ ആത്മകഥയിൽ മനോഹരമായി

സ്പോർട്സ്മാൻ സ്പിരിറ്റോടെ പ്രണയമാഘോഷിക്കുന്ന ഒട്ടേറെ കായികതാരങ്ങളുണ്ട്; അവരിൽ ചിലർ:ലവ് ഓൾ!∙ ആന്ദ്രെ ആഗസി – സ്റ്റെഫി ഗ്രാഫ്ടെന്നിസ് ലോകത്തെ താരദമ്പതിമാരാണ് സ്റ്റെഫി ഗ്രാഫും ആന്ദ്രെ ആഗസിയും. സ്റ്റെഫിയെ പ്രണയിച്ചു തുടങ്ങിയ കാലത്തെ ഒരു കഥ ആഗസി തന്റെ ആത്മകഥയിൽ മനോഹരമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്പോർട്സ്മാൻ സ്പിരിറ്റോടെ പ്രണയമാഘോഷിക്കുന്ന ഒട്ടേറെ കായികതാരങ്ങളുണ്ട്; അവരിൽ ചിലർ:ലവ് ഓൾ!∙ ആന്ദ്രെ ആഗസി – സ്റ്റെഫി ഗ്രാഫ്ടെന്നിസ് ലോകത്തെ താരദമ്പതിമാരാണ് സ്റ്റെഫി ഗ്രാഫും ആന്ദ്രെ ആഗസിയും. സ്റ്റെഫിയെ പ്രണയിച്ചു തുടങ്ങിയ കാലത്തെ ഒരു കഥ ആഗസി തന്റെ ആത്മകഥയിൽ മനോഹരമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്പോർട്സ്മാൻ സ്പിരിറ്റോടെ പ്രണയമാഘോഷിക്കുന്ന ഒട്ടേറെ കായികതാരങ്ങളുണ്ട്; അവരിൽ ചിലർ:

ലവ് ഓൾ!
∙ ആന്ദ്രെ ആഗസി – സ്റ്റെഫി ഗ്രാഫ്

ADVERTISEMENT

ടെന്നിസ് ലോകത്തെ താരദമ്പതിമാരാണ് സ്റ്റെഫി ഗ്രാഫും ആന്ദ്രെ ആഗസിയും. സ്റ്റെഫിയെ പ്രണയിച്ചു തുടങ്ങിയ കാലത്തെ ഒരു കഥ ആഗസി തന്റെ ആത്മകഥയിൽ മനോഹരമായി വിവരിക്കുന്നുണ്ട്. 1992 വിമ്പിൾഡനിൽ സ്റ്റെഫി പതിവു പോലെ കിരീടം ചൂടി. ആഗസി അപ്രതീക്ഷിതമായും. സന്തോഷം കൊണ്ട് ആഗസി തുള്ളിച്ചാടി. ആദ്യമായി ഗ്രാൻസ്‌ലാം കിരീടം നേടിയത് മാത്രമായിരുന്നില്ല കാരണം. പുരുഷ-വനിതാവിഭാഗം ജേതാക്കൾക്കു രാത്രിയിൽ ഓൾ ഇംഗ്ലണ്ട് ടെന്നിസ് അസോസിയേഷൻ പാർട്ടി നൽകുന്ന പതിവുണ്ട്. അതിൽ ജേതാക്കൾ പരസ്പരം കൈകോർത്ത് ഡാൻസ് ചെയ്യും. ആഗസി ഏറ്റവും മനോഹരമായ കോട്ട് റെഡിയാക്കി കാത്തിരുന്നു. സ്റ്റെഫിയുടെ വിരലുകൾ കോർത്ത് നൃത്തം ചെയ്യാൻ.

എന്നാൽ, അന്നു വൈകിട്ടു സംഘാടകരുടെ അറിയിപ്പു വന്നു. വൈകിട്ട് പാർട്ടി ഉണ്ട്. ഡാൻസ് ഇല്ല. സ്റ്റെഫിക്കു ഡാൻസ് ചെയ്യാൻ താൽപര്യമില്ല. ആഗസിയുടെ ഹൃദയം തകർന്നു. എന്നാൽ പിന്നീട് ആഗസിയുടെ പ്രണയത്തിൽ‌ സ്റ്റെഫിയും വീണത് ചരിത്രം!

ബാല്യകാലസഖി!
∙ ലയണൽ മെസ്സി – അന്റോനെല്ല റൊകൂസോ

ഈ ചിത്രത്തിൽ ചുവന്ന വൃത്തത്തി‍ൽ അടയാളപ്പെടുത്തിയിരിക്കുന്ന രണ്ടു കളിക്കൂട്ടുകാരെ ശ്രദ്ധിച്ചോ? അഞ്ചാം വയസ്സുമുതൽ അടുപ്പക്കാരാണ് അവർ. അർജന്റീനയിലെ മാർ ദെ പ്ലാറ്റ കടൽത്തീരത്ത് മണ്ണുവാരിക്കളിക്കുന്ന ഈ ചിത്രത്തിന് 22 വർഷം പഴക്കമുണ്ട്. മുട്ടുകുത്തി നിൽക്കുന്ന പത്തുവയസ്സുകാരന്റെ പേര് ലയണൽ മെസ്സി. അരികത്തുള്ളത് കൂട്ടുകാരി അന്റോനെല്ല റൊകൂസോ.

ADVERTISEMENT

അർജന്റീനയിലെ റൊസാരിയോയിൽനിന്ന് സ്പെയിനിലെ ബാർസിലോനയിലേക്കും ലോകഫുട്ബോളിന്റെ ചക്രവർത്തി പദത്തിലേക്കും വളർന്നപ്പോഴും മെസ്സി പഴയ കളിക്കൂട്ടുകാരിയെ മറന്നില്ല. മെസ്സി – അന്റോനെല്ല ദമ്പതികൾക്ക് മൂന്ന് ആൺമക്കൾ: തിയാഗോ, മാറ്റിയോ, സിറോ.

ഒരു ‘ടെന്നിസ്’ ഫാമിലി!
∙ റോജർ ഫെഡറർ – മിർക

പുരുഷ സിംഗിൾസ്, വനിതാ സിംഗിൾസ്, ഡബിൾസ്, മിക്സ്ഡ് ഡബിൾസ് എന്നിങ്ങനെ നാലു വിഭാഗങ്ങളിലായിട്ടാണല്ലോ ടെന്നിസ് മത്സരം. സ്വിറ്റ്സർലൻഡ് ടെന്നിസ് താരം റോജർ ഫെഡററുടെ കുടുംബത്തിന് ഇതിൽ നാലിലും പങ്കെടുക്കാനാകും. അതെങ്ങനെയെന്നോ..? ഫെഡറർക്കും ഭാര്യ മിർകയ്ക്കും രണ്ടു ജോഡി ഇരട്ടക്കുട്ടികളാണ്. മൈല, ചാർലീൻ എന്നിവർ ഇരട്ടപ്പെൺകുട്ടികളും ലിയോ, ലെന്നി എന്നിവർ ഇരട്ട ആൺകുട്ടികളും.

കുഞ്ഞുങ്ങൾ വലുതാകുമ്പോൾ മാറി മാറി അവർക്ക് നാലു വിഭാഗങ്ങളിലും മത്സരിക്കാമല്ലോ എന്നത് രസകരമായ കാര്യം. ഫെഡററുടെ ഭാര്യ മിർകയും ടെന്നിസ് താരമായിരുന്നു. 2000 സിഡ്നി ഒളിംപ്കിസിൽ സ്വിറ്റ്സർലൻഡിനു വേണ്ടി മത്സരിക്കവെയാണ് ഇരുവരും കണ്ടുമുട്ടിയത്.

ADVERTISEMENT

ഒളിംപിക് പ്രണയം
∙ ആഷ്ടൻ ഈറ്റൻ – ബ്രയൻ

യുഎസിലെ സർവകലാശാലയിൽ പഠിക്കുന്ന കാലത്താണു ഡെക്കാത്ത്‌ലൻ താരം ആഷ്ടൻ ഈറ്റനും ഹെപ്റ്റാത്ത്‌ലൻ താരം ബ്രയനും പ്രണയത്തിലാകുന്നത്. അമേരിക്കക്കാരനായ ആഷ്ടനും കാനഡക്കാരിയായ ബ്രയനും ഒരുമിച്ചു പരിശീലനം നടത്തി. ചാംപ്യൻഷിപ്പുകൾക്കായി ഒരുമിച്ചു യാത്ര ചെയ്തു.

ആഷ്ടൻ 2012ലെ ലണ്ടൻ ഒളിംപിക്സിലും 2016ലെ റിയോ ഒളിംപിക്സിലും സ്വർണം നേടുമ്പോൾ കയ്യടിക്കാൻ ഗാലറിയിൽ ബ്രയനുണ്ടായിരുന്നു. റിയോയിൽ ബ്രയൻ വെങ്കലം നേടിയപ്പോൾ ആഷ്ടൻ ഗാലറിയിലെത്തി. 2013ൽ ഇരുവരും വിവാഹിതരായി.

ക്രിക്കറ്റ് ഒരു വീട്ടുകാര്യം
∙ മിച്ചൽ സ്റ്റാർക് – അലീസ ഹീലി

ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങളായ മിച്ചൽ സ്റ്റാർക്കിനും അലീസ ഹീലിക്കും പരിശീലനം വീട്ടിൽ നടത്താം. സ്റ്റാർക്ക് ഒന്നാന്തരം ബോളറാണെങ്കിൽ ഹീലി മികച്ച ബാറ്റ്സ്‌വുമനും വിക്കറ്റ് കീപ്പറുമാണ്. 2 പേരുടെയും ഏകദിന കരിയർ കൂട്ടിയാൽ കണക്കിങ്ങനെ: 161 മത്സരം, 1992 റൺസ്, 175 വിക്കറ്റ്, 78 ക്യാച്ച്, 3 സെഞ്ചുറി. 9–ാം വയസ്സിലാണ് ആദ്യം കണ്ടുമുട്ടിയത്. പിന്നീടു പ്രണയമായി.

ഫൈറ്റ് അറ്റ് ഫസ്റ്റ് സൈറ്റ്
∙ ഇബ്രാഹിമോവിച്ച് – ഹെലേന സീഗർ

ആദ്യകാഴ്ചയിൽ പ്രണയം തോന്നുക എന്ന് കേട്ടിട്ടുണ്ട്. എന്നാൽ തല്ലുകൂടി തുടങ്ങി പിന്നീട് ജീവിതപങ്കാളികളായ കഥയാണ് ഫുട്ബോൾ താരം സ്‍ലാറ്റൻ ഇബ്രാഹിമോവിച്ചിന്റെയും ഹെലേന സീഗറിന്റെയും. 2002ൽ സ്വീഡനിലെ മാൽമോയിൽ ഒരു പാർക്കിങ് സ്ഥലത്തായിരുന്നു തുടക്കം. പാർക്കിങ് ഏരിയയിൽനിന്ന് തന്റെ ഫെറാറി കാർ എടുക്കാനെത്തിയ സ്‍ലാറ്റനെ പതിനേഴുകാരിയായ ഹെലേന ചീത്തവിളിച്ചു. അവരുടെ കാർ മുന്നോട്ടെടുക്കാൻ കഴിയാത്തവിധം സ്‍ലാറ്റന്റെ കാറിട്ടതായിരുന്നു പ്രശ്നം.

ആരെയും കൂസാത്ത ഹെലേനയുടെ മനോഭാവം അന്നേ സൂപ്പർ സ്റ്റാറായിരുന്ന സ്‍ലാറ്റന് ഇഷ്ടപ്പെട്ടു. സൗഹൃദം വളർന്ന് പ്രണയമായി. ഇരുവരും പങ്കാളികളായി. രണ്ടുമക്കളുമായി അടിപിടികളില്ലാത്ത ജീവിതം.

പ്രണയിക്കാൻ ഫുട്ബോളറായി!
∙ ലൂയി സ്വാരെസ്–സോഫിയ ബാൽബി

മോണ്ടെവിഡിയോയിലെ തെരുവിൽ തൂപ്പുകാരനായി ജോലി ചെയ്യുന്ന കാലത്തെ പ്രണയമാണ് സ്പാനിഷ് ക്ലബ് ബാർസിലോനയുടെ യുറഗ്വായ് സ്ട്രൈക്കർ ലൂയി സ്വാരെസിനെ സൂപ്പർ താരമാക്കിയത്. 15-ാം വയസ്സിലാണു സ്വാരെസ് സോഫിയ ബാൽബിയെ ആദ്യം കണ്ടത്. വീട്ടിലെ ദാരിദ്യം കാരണം തൂപ്പുകാരനായി പാർട്ട് ടൈം ജോലി. മിച്ചമുള്ള സമയത്ത് തകരപ്പാട്ട തട്ടിയുള്ള ഫുട്ബോൾകളി. ഒറ്റവർഷമേ സ്വാരെസിനും സോഫിയയ്ക്കും നേരിട്ടു പ്രേമിക്കാൻ പറ്റിയുള്ളൂ.

2003ൽ സോഫിയയുടെ കുടുംബം ബാർസിലോനയിലേക്കു കുടിയേറി. കാമുകിയുടെ അരികിലെത്താൻ പദ്ധതികൾ ആലോചിച്ച സ്വാരെസ് ഒടുവിൽ വഴി കണ്ടെത്തി. നന്നായി ഫുട്ബോൾ കളിക്കുക, ഒരു യൂറോപ്യൻ ക്ലബ്ബിന്റെ താരമാവുക. ഒടുവി‍ൽ, അതു യാഥാർഥ്യമായി. 2007ൽ ഡച്ച് ക്ലബ് അയാക്സുമായി കരാർ ഒപ്പിട്ടു. 2009ൽ ഇരുവരും വിവാഹിതരായി. പിന്നീട് ലിവർപൂൾ വഴി സ്വാരെസ് സോഫിയയുടെ കുടുംബം താമസിക്കുന്ന ബാർസിലോനയിലുമെത്തി!

മറന്നു വച്ച പാസ്പോർട്ട്!
∙ മേരി കോം – ഒൺലർ കോം

ഡൽഹിയിലെ പരിശീലനകാലത്താണ് ഇന്ത്യൻ ബോക്സിങ് ഇതിഹാസം എം.സി.മേരി കോം, ഒൺലറിനെ കണ്ടുമുട്ടുന്നത്. ഒരിക്കൽ മേരിയുടെ പാസ്പോർട്ട് കളഞ്ഞു പോയപ്പോൾ മണിപ്പുരിൽ പോയി വേണ്ട കാര്യങ്ങൾ ചെയ്യാനും അത് വാങ്ങിയേൽപിക്കാനും ഒൺലർ ഉത്സാഹിച്ചു. അതോടെ തന്റെ മനസ്സിലേക്കും മേരി ഒൺലർക്കു പാസ്പോർട്ട് നൽകി.

English Summary: Valentine's Day Special