‘യുദ്ധങ്ങൾക്ക് അന്ത്യമുണ്ടാകുമെന്നു കരുതുന്നവരെ ഭോഷൻമാരെന്നു വിളിക്കുന്നതിനോട് എനിക്കു യോജിപ്പില്ല. റെയി‍ൽവേ, ടെലിഫോൺ, ശാസ്ത്ര ഗവേഷണം, വിജ്ഞാന പ്രദർശനങ്ങൾ എന്നിവ വന്നതോടെ ലോകമാകെ സമാധാനം പരക്കാൻ തുടങ്ങിയിരിക്കുന്നു. | Koubertin | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആധുനിക ഒളിംപിക്സിന്റെ പിതാവ് പിയറി ഡി കുബർട്ടിന്റെ ചരിത്രപ്രസംഗത്തിന്റെ കുറിപ്പുകൾ ഒളിംപിക് മ്യൂസിയത്തിലേക്ക്

‘യുദ്ധങ്ങൾക്ക് അന്ത്യമുണ്ടാകുമെന്നു കരുതുന്നവരെ ഭോഷൻമാരെന്നു വിളിക്കുന്നതിനോട് എനിക്കു യോജിപ്പില്ല. റെയി‍ൽവേ, ടെലിഫോൺ, ശാസ്ത്ര ഗവേഷണം, വിജ്ഞാന പ്രദർശനങ്ങൾ എന്നിവ വന്നതോടെ ലോകമാകെ സമാധാനം പരക്കാൻ തുടങ്ങിയിരിക്കുന്നു. എന്റെ അഭിപ്രായത്തിൽ കായികവിനോദങ്ങൾ അവയെക്കാളേറെ ഫലപ്രദമാണ്. ഇവിടെ ഓട്ടക്കാരുണ്ടാവട്ടെ, തുഴച്ചിലുകാർ വരട്ടെ, ഫുട്ബോൾ കളിക്കാരുണ്ടാവട്ടെ... അവരിലൂടെ നമുക്ക് ഈ ലോകത്തെ മാറ്റിമറിക്കാം. ഒളിംപിക് ഗെയിംസ് നമുക്ക് പുനരാവിഷ്കരിക്കാം’ – 1892 നവംബറിൽ പാരിസിലെ സ്പോർട്സ് അസോസിയേഷൻ സമ്മേളനത്തിൽ പിയർ ഡി കുബർട്ടിൻ എന്ന 29 വയസ്സുകാരന്റെ പ്രസംഗംകേട്ട് ചരിത്രം എഴുന്നേറ്റുനിന്നു കയ്യടിച്ചു കാണും. 4 വർഷത്തിനപ്പുറം ഒളിംപിക്സ് യാഥാർഥ്യമായി.

ADVERTISEMENT

ടോക്കിയോ ഒളിംപിക്സിനു ജൂലൈയിൽ കൊടി ഉയരുമ്പോൾ കുബർട്ടി‍ൻ വീണ്ടും ഓർമകളിൽ നിറയുന്നു. അദ്ദേഹത്തിന്റെ പ്രസംഗവും വാർത്തകളിൽ നിറയുന്നു. കാരണമുണ്ട്? 130 വർഷങ്ങൾക്കു മുൻപു പ്രസംഗത്തിനായി കുബർട്ടിൻ തയാറാക്കിയ കുറിപ്പുകൾ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ (ഐഒസി) സ്വിറ്റ്സർലൻഡിലെ ലൊസാനിലുള്ള ഒളിംപിക് മ്യൂസിയത്തിന് ഒരാൾ സമ്മാനിച്ചു. അലിഷർ ഉസ്മാനോവ് എന്ന റഷ്യൻ കോടീശ്വരനാണ് ഈ ചരിത്രരേഖകൾ സമ്മാനിച്ചത്. 14 പേജുകളിലായി കുബർട്ടിൻ തയാറാക്കിയ ‘ഒളിംപിക്സ് നയപ്രഖ്യാപനം’ ഡിസംബറിൽ യുഎസിൽ നടന്ന ലേലത്തിൽ 88 ലക്ഷം ഡോളർ (ഏകദേശം 62 കോടി രൂപ) മുടക്കിയാണ് ഉസ്മാനോവ് വാങ്ങിയത്. 

Content Highlights: Koubertin