മോട്ടോർ സ്പോർട്സിൽ ഇക്കാലത്ത് ഒന്നാം നമ്പർ ചാംപ്യൻഷിപ്പാണു ഫോർമുല വൺ. 1920കളിലും 1930കളിലും നടന്നിരുന്ന യൂറോപ്യൻ ഗ്രാൻപ്രി ചാംപ്യൻഷിപ്പുകളാണു തുടക്കം. 1946ൽ ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് ഓട്ടമൊബീൽസ് (FIA) എന്ന സംഘടന രൂപീകൃതമായി. എഫ്ഐഎ ആണ് എഫ് വൺ മത്സരത്തിന് | F1 race | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മോട്ടോർ സ്പോർട്സിൽ ഇക്കാലത്ത് ഒന്നാം നമ്പർ ചാംപ്യൻഷിപ്പാണു ഫോർമുല വൺ. 1920കളിലും 1930കളിലും നടന്നിരുന്ന യൂറോപ്യൻ ഗ്രാൻപ്രി ചാംപ്യൻഷിപ്പുകളാണു തുടക്കം. 1946ൽ ഇന്റർനാഷനൽ ഫെഡറേഷൻ ഓഫ് ഓട്ടമൊബീൽസ് (FIA) എന്ന സംഘടന രൂപീകൃതമായി. എഫ്ഐഎ ആണ് എഫ് വൺ മത്സരത്തിന് ഇന്നത്തെ ഘടനയും നിയമാവലിയും തയാറാക്കിയത്. 1950ൽ ആദ്യ എഫ് വൺ ഡ്രൈവേഴ്‌സ് ചാംപ്യൻഷിപ് തുടങ്ങി.

നിനോ ഫറീന

നിനോ ഫറീന 

ADVERTISEMENT

എഫ് വണ്ണിലെ ആദ്യ കിരീട ജേതാവാണ് ഇറ്റലിക്കാരനായ നിനോ ഫറീന. 1950ൽ ലോക ഡ്രൈവേഴ്‌സ് ചാംപ്യൻഷിപ് എന്ന നിലയിൽ എഫ്1 ആരംഭിച്ച വർഷം ജേതാവായി ഫറീന ചരിത്രത്തിൽ ഇടംനേടി. 1937, '38, '39 വർഷങ്ങളിൽ ഇറ്റാലിയൻ ചാംപ്യൻ ആയിരുന്നു ഫറീന. ഇറ്റലിയിലെ ടൂറിനിൽ 1906 ഒക്ടോബർ 30നു ജനനം. 1966ൽ മരിച്ചു. 1950 മുതൽ 1956 വരെ എഫ്1 സർക്യൂട്ടിൽ സജീവം. ആൽഫാ റോമിയോ, ഫെറാറി, ലാൻസിയ ടീമുകൾക്കുവേണ്ടി കാറോടിച്ചു. 36 മത്സരങ്ങളിൽ പങ്കെടുത്തു. 5 ഗ്രാൻപ്രി വിജയങ്ങൾ. 20 പോഡിയം. 5 പോൾ പൊസിഷൻ. 5 ഫാസ്റ്റസ്റ്റ് ലാപ്. 1950ലെ ബ്രിട്ടിഷ് ഗ്രാൻപിയിൽ അരങ്ങേറ്റം. 1956ൽ ഇന്ത്യാനാപോളിസിൽ വിടവാങ്ങൽ മത്സരം.