മ്യൂണിക്∙ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകുന്ന കായിക താരങ്ങളുടെ എണ്ണമേറുന്നു. ഫുട്ബോൾ സൂപ്പർതാരങ്ങളായ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, റോബർട്ട് ലെവൻഡോവിസ്കി, സ്ലാട്ടൻ ഇബ്രാഹിമോവിച്ച് തുടങ്ങിയവർക്കു പിന്നാലെ കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ സാമ്പത്തിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മ്യൂണിക്∙ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകുന്ന കായിക താരങ്ങളുടെ എണ്ണമേറുന്നു. ഫുട്ബോൾ സൂപ്പർതാരങ്ങളായ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, റോബർട്ട് ലെവൻഡോവിസ്കി, സ്ലാട്ടൻ ഇബ്രാഹിമോവിച്ച് തുടങ്ങിയവർക്കു പിന്നാലെ കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ സാമ്പത്തിക സഹായവുമായി സ്വിറ്റ്സർലൻഡിൽനിന്നുള്ള ടെന്നിസ് താരം റോജർ ഫെ‍ഡററും രംഗത്ത്. ഫെ‍ഡററും ഭാര്യ മിർക്കയും ചേർന്ന് സ്വിറ്റ്സർലൻഡിലെ കൊറോണ വ്യാപനത്തിനെതിരായ പ്രവർത്തനങ്ങൾക്കായി ഒരു മില്യൻ സ്വിസ് ഫ്രാങ്ക് (എട്ടു കോടിയോളം രൂപ) സംഭാവനയായി നൽകും. ഫെഡറർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡിനെതിരായ പോരാട്ടത്തിൽ ഒരാൾപ്പോലും അവഗണിക്കപ്പെടാൻ പാടില്ലെന്ന് ഫെഡറർ പറഞ്ഞു. വൈറസ് ബാധ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന സ്വിറ്റ്സർലൻഡിലെ ജനങ്ങൾക്കായാണ് സംഭാവനയെന്ന് വ്യക്തമാക്കിയ താരം, എല്ലാവരും ആവുന്നവിധം സഹായിക്കാനും ആഹ്വാനം ചെയ്തു. സ്വിറ്റ്സർലൻഡിലാകെ ഇതുവരെ 10,000ത്തോളം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 122 ആണ്.

ADVERTISEMENT

‘ഇത് എല്ലാവരെയും സംബന്ധിച്ച് പരീക്ഷണ സമയമാണ്. ആരും പിന്നിലായിപ്പോകരുത്. സ്വിറ്റ്സർലൻഡിൽ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്കായി ഒരു മില്യൻ സ്വിസ് ഫ്രാങ്ക് സംഭാവന നൽകാൻ ഞാനും മിർക്കയും തീരുമാനിച്ചിരിക്കുന്നു. ഇതൊരു തുടക്കം മാത്രമാണ്. ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാൻ കൂടുതൽ പേർ രംഗത്തെത്തുമെന്നാണ് പ്രതീക്ഷ. നമുക്കൊരുമിച്ച് നിന്ന് ഈ വിപത്തിനെ നേരിടാം. എല്ലാവരും സുരക്ഷിതരായിരിക്കൂ’ – ഫെഡറർ ട്വിറ്ററിൽ കുറിച്ചു.

∙ ശമ്പളം കുറച്ച് താരങ്ങൾ

ADVERTISEMENT

കൊറോണ വൈറസ് വ്യാപനം ലോകത്താകെ കായിക മേഖല സ്തംഭിപ്പിച്ചതിനു പിന്നാലെ, പ്രതിസന്ധി തീരുംവരെ ശമ്പളം കുറയ്ക്കാൻ സന്നദ്ധരായി ജർമനിയിലെ പ്രമുഖ ക്ലബ്ബുകളായ ബയൺ മ്യൂണിക്കിന്റെയും ബൊറൂസിയ ഡോർട്മുണ്ടിന്റെയും താരങ്ങൾ രംഗത്തെത്തി. പ്രതിഫലത്തിന്റെ 20 ശതമാനം വരെ കുറയ്ക്കാനാണ് ബയൺ താരങ്ങളുടെയും ഡയറക്ടർമാരുടെയും തീരുമാനം. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജോലിയില്ലാതായെ ക്ലബ്ബിലെ മറ്റു ജീവനക്കാരെ സഹായിക്കുന്നതിനാണിത്.

ബയൺ താരങ്ങൾക്കു പിന്നാലെ ബൊറൂസിയ ഡോർട്മുണ്ടിന്റെ താരങ്ങളും ശമ്പളം കുറയ്ക്കാൻ സന്നദ്ധരായി രംഗത്തെത്തി. ഇവരും ടീം മാനേജ്മെന്റും തമ്മിലുള്ള ചർച്ച പുരോഗമിക്കുകയാണ്. ജർമനിയിലെ മറ്റൊരു ക്ലബ്ബായ ബൊറൂസിയ മോൻഷെൻഗ്ലാഡ്ബാഷിന്റെ താരങ്ങളും സ്വയമേവ ശമ്പളം വെട്ടിക്കുറയ്ക്കാൻ സന്നദ്ധരായി രംഗത്തെത്തിയിരുന്നു.

ADVERTISEMENT

ജർമനിയിലാകെ ഇതുവരെ 33,000ത്തോളം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 159 പേർ വൈറസ് ബാധിച്ച് മരണത്തിനു കീഴടങ്ങി. മൂവായിരത്തോളം പേർ സുഖം പ്രാപിച്ചു.

English Summary: Bayern Munich and Borussia Dortmund stars to take pay cut due to coronavirus, Roger Federer steps in with huge donation