ദുബായ്∙ കോവിഡ് പ്രതിരോധയജ്ഞങ്ങൾക്കു പിന്തുണ പ്രഖ്യാപിച്ച്, ദക്ഷിണാഫ്രിക്കക്കാരായ ദമ്പതികൾ ദുബായിലെ അപ്പാർട്മെന്റിന്റെ ബാൽക്കണിയിൽ മാരത്തൺ ഓടിത്തീർത്തു! നാൽപത്തിയൊന്നുകാരൻ കോളിൻ അലിൻ, ഭാ | Covid-19 | Corona Malayalam News | Malayala Manorama

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ കോവിഡ് പ്രതിരോധയജ്ഞങ്ങൾക്കു പിന്തുണ പ്രഖ്യാപിച്ച്, ദക്ഷിണാഫ്രിക്കക്കാരായ ദമ്പതികൾ ദുബായിലെ അപ്പാർട്മെന്റിന്റെ ബാൽക്കണിയിൽ മാരത്തൺ ഓടിത്തീർത്തു! നാൽപത്തിയൊന്നുകാരൻ കോളിൻ അലിൻ, ഭാര്യ ഹിൽഡ എന്നിവരാണ് 20 മീറ്റർ നീളം മാത്രമുള്ള ബാൽക്കണിയിൽ 2100 ലാപ്പുകളിലായി 42.2 കിലോമീറ്റർ ദൂരം ഓടി പൂർത്തിയാക്കിയത്.  5 മണിക്കൂർ 9 മിനിറ്റ് 39 സെക്കൻഡിലായിരുന്നു ബാൽക്കണിയോട്ടം. 

ഇന്റർനെറ്റിൽ തൽസമയം സ്ട്രീം ചെയ്ത ഓട്ടത്തിന് ആവേശം പകർന്ന് ഓൺലൈൻ കാണികളുമുണ്ടായിരുന്നു. #balconymarathon എന്ന ഹാഷ്ടാഗോടെ കോളിൻ ഇൻസ്റ്റഗ്രാമിലും ഓട്ടം പങ്കുവച്ചിട്ടുണ്ട്. 10 വയസ്സുകാരി മകൾ ജീനയാണ് റേസ് ഡയറക്ടറുടെ റോളിലുണ്ടായിരുന്നത്. ബാൽക്കണിയോട്ടം വിജയമായ സാഹചര്യത്തിൽ, ഇത് ലോകവ്യാപകമായി ആസൂത്രണം ചെയ്യാൻ ആലോചിക്കുന്നതായി കോളിൻ പറഞ്ഞു. 

ADVERTISEMENT

 ഫ്രാൻസിലെ മുപ്പത്തിരണ്ടുകാരനായ എലിഷ നോച്ചോമോവിറ്റ്സ് എന്നയാൾ 7 മീറ്റർ മാത്രം നീളമുള്ള ബാൽക്കണിയിലും മാരത്തൺ ഓടിയിരുന്നു. 6 മണിക്കൂർ 48 മിനിറ്റെടുത്താണ് അദ്ദേഹത്തിന് ഓട്ടം പൂർത്തിയാക്കാനായത്.