ന്യൂയോർക്ക്∙ അമേരിക്കയിൽ കൊറോണ വൈറസ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്നതിനിടെ, യുഎസ് ഓപ്പൺ ടെന്നിസിന്റെ സ്ഥിരം വേദിയായ ബില്ലി ജീൻ കിങ് നാഷനൽ ടെന്നിസ് സെന്ററിന്റെ ഒരു ഭാഗം താൽക്കാലിക ആശുപത്രിയാക്കി മാറ്റാൻ തീരുമാനം. യുണൈറ്റഡ് സ്റ്റേറ്റ്സ് ടെന്നിസ് അസോസിയേഷനാണ് (യുഎസ്ടിഎ) ഇക്കാര്യം അറിയിച്ചത്. യുഎസിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക്∙ അമേരിക്കയിൽ കൊറോണ വൈറസ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്നതിനിടെ, യുഎസ് ഓപ്പൺ ടെന്നിസിന്റെ സ്ഥിരം വേദിയായ ബില്ലി ജീൻ കിങ് നാഷനൽ ടെന്നിസ് സെന്ററിന്റെ ഒരു ഭാഗം താൽക്കാലിക ആശുപത്രിയാക്കി മാറ്റാൻ തീരുമാനം. യുണൈറ്റഡ് സ്റ്റേറ്റ്സ് ടെന്നിസ് അസോസിയേഷനാണ് (യുഎസ്ടിഎ) ഇക്കാര്യം അറിയിച്ചത്. യുഎസിൽ മാത്രം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1.5 ലക്ഷത്തോളമെത്തിയതോടെ ആശുപത്രികൾ ഉൾപ്പെടെ നിറഞ്ഞുകവിയുകയാണ്.

കേരളത്തേക്കാൾ കുറവ് ജനങ്ങളുള്ള ന്യൂയോർക്ക് സംസ്ഥാനത്തുമാത്രം ഇതുവരെ ആയിരത്തിലധികം പേർ മരിച്ചു. രണ്ടാഴ്ച കൂടി പിന്നിടുമ്പോൾ രാജ്യത്ത് ഒരു ലക്ഷം പേരെങ്കിലും മരിച്ചേക്കാമെന്ന് മുന്നറിയിപ്പു നൽകിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സാമൂഹിക അകല കാലയളവ് ഏപ്രിൽ 30 വരെ നീട്ടിയിരുന്നു. രോഗികളുടെ എണ്ണം കൂടുകയും സൗകര്യങ്ങള്‍ അപര്യാപ്തമാവുകയും ചെയ്തതോടെയാണ് വിഖ്യാതമായ യുഎസ് ഓപ്പൺ വേദി ആശുപത്രിയാക്കി മാറ്റുന്നത്. 350 ബെഡുകളുള്ള ആശുപത്രിയാകും ഇവിടെ തയാറാക്കുക.

ADVERTISEMENT

വേദിയിലെ ഇൻഡോർ ടെന്നിസ് സംവിധാനം ആശുപത്രിയാക്കി രൂപാന്തരപ്പെടുത്താനുള്ള നടപടികൾക്ക് ഇന്നു തുടക്കമാകുമെന്ന് വേദിയുടെ ഉടമസ്ഥരായ യുഎസ് ടെന്നിസ് അസോസിയേഷൻ വക്താവ് ക്രിസ് വിഡ്മെയർ അറിയിച്ചു. ‘ഇപ്പോൾ ഞങ്ങളുടെ ലക്ഷ്യം പരമാവധി പേർക്കു സഹായമെത്തിക്കുക എന്നത് മാത്രമാണ്. ഇക്കാര്യത്തിൽ രണ്ടുപക്ഷമില്ല. ന്യൂയോർക്ക് ഞങ്ങളുടെ കൂടി നഗരമാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ നാമെല്ലാം ഒരുമിച്ചാണ്’– ക്രിസ് വിഡ്മെയർ വ്യക്തമാക്കി.

നേരത്തെ, ബ്രസീലിലെ വിഖ്യാതമായ മാറക്കാന സ്റ്റേഡിയം ഉൾപ്പെടുന്ന റിയോ ഡി ജനീറോയിലെ മാറക്കാന സ്പോർട്സ് കോംപ്ലക്സും കൊറോണ രോഗികളെ ശുശ്രൂഷിക്കുന്നതിനുള്ള ആശുപത്രിയാക്കി മാറ്റാൻ തീരുമാനിച്ചിരുന്നു. വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ കൂടുതൽ മെഡിക്കൽ സംവിധാനങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് സ്റ്റേഡിയം താൽക്കാലിക ആശുപത്രിയാക്കി വികസിപ്പിക്കാൻ തീരുമാനിച്ചത്. മാറക്കാനയ്ക്കു പുറമെ സാവോ പോളോയിലെ പക്കാംബു സ്റ്റേഡിയവും ബ്രസീലിയയിലെ മാനെ ഗരിഞ്ച സ്റ്റേഡിയവും ആശുപത്രികളാക്കി മാറ്റിയിരുന്നു.

ADVERTISEMENT

അതിനിടെ, ലണ്ടനിലെ വിഖ്യാതമായ ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയം കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മെഡിക്കൽ സ്റ്റാഫിന് പാർക്കിങ് സൗകര്യം ഒരുക്കാൻ തീരുമാനിച്ചു. മാത്രമല്ല, ലണ്ടിനിലെ വെല്ലിങ്ടൻ ആശുപത്രിക്കുള്ള സ്റ്റോറേജും മൈതാനത്ത് ഒരുക്കും. മേരിലെബോൺ ക്രിക്കറ്റ് ക്ലബ്ബാണ് (എംസിസി) ഇക്കാര്യം അറിയിച്ചത്. നിലവിൽ വെല്ലിങ്ടൻ ഹോസ്പിറ്റൽ, യൂണിവേഴ്സിറ്റി കോളജ് ഹോസ്പിറ്റൽ, സെന്റ് ജോൺസ് ഹോസ്പിറ്റൽ, സെന്റ് എലിസബത്ത് ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ആരോഗ്യ പ്രവർത്തകർക്ക് ലോർഡ്സിൽ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

English Summary: US Open venue to be 350-bed temporary hospital amid coronavirus pandemic