ന്യൂയോർക്ക് ∙ ലോക്ഡൗൺ കാലത്ത് കായികപ്രേമികൾക്ക് ഒരു ഇടിവെട്ട് വാർത്ത! യുഎസ് ബോക്സിങ് ഇതിഹാസം മൈക്ക് ടൈസൻ റിങ്ങിലേക്കു തിരിച്ചു വരുന്നു. സാമൂഹികപ്രവർത്തനങ്ങൾക്കു പണം കണ്ടെത്താൻ സംഘടിപ്പിക്കുന്ന ചാരിറ്റി മത്സരങ്ങളിലൂടെയാകും അൻപത്തിമൂന്നുകാരനായ ടൈസന്റെ തിരിച്ചുവരവ്. തിരിച്ചുവരവ് പ്രഖ്യാപിച്ച് ടൈസൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ ലോക്ഡൗൺ കാലത്ത് കായികപ്രേമികൾക്ക് ഒരു ഇടിവെട്ട് വാർത്ത! യുഎസ് ബോക്സിങ് ഇതിഹാസം മൈക്ക് ടൈസൻ റിങ്ങിലേക്കു തിരിച്ചു വരുന്നു. സാമൂഹികപ്രവർത്തനങ്ങൾക്കു പണം കണ്ടെത്താൻ സംഘടിപ്പിക്കുന്ന ചാരിറ്റി മത്സരങ്ങളിലൂടെയാകും അൻപത്തിമൂന്നുകാരനായ ടൈസന്റെ തിരിച്ചുവരവ്. തിരിച്ചുവരവ് പ്രഖ്യാപിച്ച് ടൈസൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പരിശീലന വിഡിയോയ്ക്ക് ആവേശ പ്രതികരണമാണ് ആരാധകരിൽനിന്നു ലഭിച്ചത്. 

ട്രെയ്നർ റാഫേൽ കോർഡെയ്റോയുമൊത്ത് ടൈസൻ പരിശീലിക്കുന്നതിന്റെ ദൃശ്യങ്ങളാണു വിഡിയോയിൽ. ഇൻസ്റ്റഗ്രാം ലൈവ് സെഷനിലും ടൈസൻ തന്റെ തിരിച്ചുവരവിന്റെ ഒരുക്കങ്ങൾ വ്യക്തമാക്കി. 

ADVERTISEMENT

‘ഞാൻ വർക്ക്ഔട്ട് ചെയ്തു തുടങ്ങി. എല്ലാ ദിവസവും 2 മണിക്കൂർ വ്യായാമം ചെയ്യുന്നു. ഒരു മണിക്കൂർ ട്രെഡ്മില്ലിൽ. ശേഷം, കുറച്ച് വെയ്റ്റ് എക്സർസൈസ്... അവസാനം ബോക്സിങ് പരിശീലനവും’ – ടൈസൻ പറ‍ഞ്ഞു. ഇരുപതും ഇരുപത്തൊന്നും വയസ്സുള്ള ബോക്സർമാരെപ്പോലെ വേഗവും കരുത്തും ടൈസൻ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നതായി പരിശീലകൻ കോർഡെയ്റോ പറഞ്ഞു. 

കുപ്രസിദ്ധൻ, റിങ്ങിലും പുറത്തും

ADVERTISEMENT

ബോക്സിങ് റിങ്ങിലും പുറത്തും‘ബാഡ് ബോയ്’ ആയി അറിയപ്പെടുന്ന മൈക്ക് ടൈസൻ 1986ൽ തന്റെ 20–ാം വയസ്സിൽ ലോക ഹെവിവെയ്റ്റ് ചാംപ്യനായാണു വരവറിയിച്ചത്. ബോക്സിങ്ങിലെ 3 പ്രധാന ലോക കിരീടങ്ങളും (ഡബ്ല്യുബിഎ, ഡബ്ല്യുബിസി, ഐബിഎഫ്) ഒരേ സമയം കൈവശം വയ്ക്കുന്ന ആദ്യ താരമാണ്. 1997ൽ മത്സരത്തിനിടെ എതിരാളി ഇവാൻഡർ ഹോളിഫീൽഡിന്റെ ചെവി കടിച്ചുപറിച്ച് ടൈസൻ കുപ്രസിദ്ധനായി. 1992ൽ മാനഭംഗക്കേസിൽ കുറ്റക്കാരനായി 3 വർഷം തടവുശിക്ഷയും അനുഭവിച്ചു. 2003ൽ കടങ്ങൾ പെരുകി പാപ്പരാവുകയും ചെയ്തു. 2006ൽ പ്രഫഷനൽ ബോക്സിങ്ങിൽ നിന്നു വിരമിച്ചു. 58 മത്സരങ്ങൾ, 50 വിജയം (44 നോക്കൗട്ട്) എന്നിങ്ങനെയാണു ടൈസന്റെ പ്രഫഷനൽ റെക്കോർഡ്.

English Summary: Mike Tyson wants to return to the ring