ഹോക്കിയിൽ തുടരെ 3 ഒളിംപിക് സ്വർണം. (ലണ്ടൻ – 1948, ഹെൽസിങ്കി – 52, മെൽബൺ – 56). 52ൽ വൈസ് ക്യാപ്റ്റൻ. പരുക്കു വകവയ്ക്കാതെ 1956ലെ ഒളിംപിക് ഫൈനലിൽ പാക്കിസ്ഥാനെതിരെ കളിക്കാനിറങ്ങിയ ക്യാപ്റ്റൻ. ചരിത്രത്തിലെ ഇന്ത്യയു| Balbir Singh | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഞാനും അവളും തമ്മിൽ ദിവ്യ പ്രണയമായിരുന്നു. ലണ്ടനിൽവച്ചാണു ഞങ്ങൾ സ്നേഹത്തിലാകുന്നത്. ഹെ‍ൽസിങ്കിയിൽ ഞങ്ങൾ വിവാഹിതരായി. മെൽബണിൽ മധുവിധു ആഘോഷിച്ചു.(ഹോക്കിയും താനും തമ്മിലുള്ള ബന്ധത്തെപ്പറ്റി ബൽബീർസിങ് സീനിയർ തന്റെ ആത്മകഥയിൽ കുറിച്ചത്).

ഹോക്കിയിൽ തുടരെ 3 ഒളിംപിക് സ്വർണം. (ലണ്ടൻ – 1948, ഹെൽസിങ്കി – 52, മെൽബൺ – 56). 52ൽ വൈസ് ക്യാപ്റ്റൻ.  പരുക്കു വകവയ്ക്കാതെ 1956ലെ ഒളിംപിക് ഫൈനലിൽ പാക്കിസ്ഥാനെതിരെ കളിക്കാനിറങ്ങിയ ക്യാപ്റ്റൻ.

ADVERTISEMENT

ചരിത്രത്തിലെ ഇന്ത്യയുടെ ഒരേയൊരു ലോകകപ്പ് കിരീടത്തിൽ (1975) മാനേജർ. ആധുനിക ധ്യാൻചന്ദ് എന്നു വിശേഷിപ്പിക്കപ്പെട്ടയാൾ. പഞ്ചാബ് പൊലീസ് കായികവിഭാഗത്തിന്റെ അമരക്കാരൻ. എണ്ണിയാലൊടുങ്ങാത്ത കഥകളും കൗതുകങ്ങളുമാണു ബൽബീർ സിങ്ങിന്റെ ജീവിതം.

 ഒരേയൊരു സീനിയർ!

ബൽബീറിന്റെ ജീവിതം മാറ്റിമറിച്ചത് 1936ലെ ഒളിംപിക്സ് ഹോക്കിയിലെ ഇന്ത്യയുടെ സ്വർണനേട്ടമായിരുന്നു. ഇന്ത്യയുടെ വിജയഗാഥ വായിച്ചറിഞ്ഞ ബൽബീറിന്റെ പിന്നീടുള്ള പ്രണയം ഹോക്കിയോടു മാത്രമായി. ഗോൾകീപ്പറായാണ് കളി തുടങ്ങിയത്. പിന്നീടു മധ്യനിരയിലേക്ക്. ഒടുവിൽ സെന്റർ ഫോർവേഡായി. ഹോക്കിയിലെ അനേകം ബൽബീർ സിങ്ങുമാർക്കിടയിൽ ബൽബീർ സിങ് ‘സീനിയറാ’യി അദ്ദേഹം വേറിട്ടുനിന്നു.

 ചരിത്രം, ബ്രിട്ടനെതിരെ!

ADVERTISEMENT

ബ്രിട്ടിഷ് ഇന്ത്യയുടെ ഭാഗമായിരിക്കെ ധ്യാൻചന്ദും സംഘവും ഒളിംപിക് ഹോക്കിയിൽ സ്വർണം നേടിയിട്ടുണ്ടെങ്കിലും  സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഹോക്കി സ്വർണം വരുന്നത് 1948ൽ ലണ്ടനിലാണ്. അന്നു ഫൈനലിൽ ഇന്ത്യയ്ക്ക് എതിരാളികളായി കിട്ടിയത് അത്രയും കാലം തങ്ങളെ അടക്കിഭരിച്ച ബ്രിട്ടനെയാണ്. ബൽബീർ 2 ഗോളടിച്ചപ്പോൾ ഇന്ത്യൻ ജയം 4–0ന്. ഒരു സ്വാതന്ത്ര്യസമര സേനാനിയുടെ മകന് ഇതിൽപരം വേറെന്താണ് ആനന്ദം?!. 

 റൊട്ടേഷൻ തുണ

1948ലെ ലണ്ടൻ ഒളിംപിക്സിനുള്ള ഇന്ത്യൻ ഹോക്കി ടീമിൽ ഇടംപിടിക്കാൻ ബൽബീറിനെ സഹായിച്ചതു ദേശീയ ടൂർണമെന്റിൽ പഞ്ചാബിനെ കിരീടത്തിലേക്കു നയിച്ച മികവായിരുന്നു. ടൂർണമെന്റ് ജയിക്കുന്ന ടീമിലെ എല്ലാ താരങ്ങൾക്കും മെഡൽ നൽകാൻ അക്കാലത്തു നിയമമുണ്ടായിരുന്നില്ല.

ഒരു ഒളിംപിക് മത്സരമെങ്കിലും കളിച്ചാലേ മെഡൽ ലഭിക്കൂ. അതുകൊണ്ടുതന്നെ മികച്ച ടീമിനെ ഇറക്കുന്നതിനെക്കാൾ എല്ലാ താരങ്ങൾക്കും ഒരു അവസരമെങ്കിലും ഉറപ്പാക്കാനായിരുന്നു ടീമുകൾ ശ്രമിച്ചിരുന്നത്. അതിനാൽ ആദ്യ മത്സരത്തിൽ റിസർവ് ബെഞ്ചിലിരിക്കാനായിരുന്നു ബൽബീറിന്റെ വിധി. മത്സരം 8–0 നു ജയിച്ച് ഇന്ത്യ തുടക്കം ഗംഭീരമാക്കി.

ADVERTISEMENT

 അരങ്ങേറ്റം, ചരിത്രം

അടുത്ത മത്സരം അർജന്റീനയ്ക്കെതിരെ. ആദ്യ ഇലവനിൽ ബൽബീറുണ്ടായിരുന്നു. അന്ന് അർജന്റീനയെ 9–1ന് ഇന്ത്യ തകർത്തപ്പോൾ 6 ഗോളുമായി തിളങ്ങി. ഒളിംപിക് ഹോക്കിയിൽ അരങ്ങേറ്റത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡ് ഇന്നും ബൽബീറിന്റെ പേരിലാണ്. അടുത്ത മത്സരത്തിൽ വീണ്ടും പുറത്ത്.

ഇങ്ങനെ ഒന്നിടവിട്ട മത്സരങ്ങളി‍ൽ പുറത്തിരിക്കേണ്ടി വന്നിട്ടും ഫൈനലിലെ ഇരട്ടഗോൾ ഉൾപ്പെടെ ടൂർണമെന്റിലെ ടോപ് സ്കോറർ ആയാണു ബൽബീർ മടങ്ങിയത്. പിന്നീട് 1952ലും 1956ലും ഒളിംപിക് സ്വർണം.  പരിശീലകനും മാനേജരുമായി തിരിച്ചെത്തിയ 1971ൽ ലോകകപ്പ് ഹോക്കിയിൽ വെങ്കലം. 1975ൽ മാനേജരായപ്പോൾ കിരീടം ഇന്ത്യയിലെത്തിച്ചു.