ടോക്കിയോ∙ ജപ്പാന്റെ വനിതാ റസ്‌ലിങ് താരവും നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്തിരുന്ന ‘ടെറസ് ഹൗസ്’ എന്ന റിയാലിറ്റി ഷോ താരവുമായിരുന്ന ഹനാ കിമുറ(22) അന്തരിച്ചു. ജാപ്പനീസ് റസ്‌ലിങ് സംഘടനയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഹന കടുത്ത സൈബർ ആക്രമണം നേരിട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്....Female Wrestler dies at 22, Netflix Show, Hana Kimura, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടോക്കിയോ∙ ജപ്പാന്റെ വനിത റസ്‌ലിങ് താരവും നെറ്റ്ഫ്ലിക്സ് സംപ്രേഷണം ചെയ്തിരുന്ന ‘ടെറസ് ഹൗസ്’ എന്ന റിയാലിറ്റി ഷോ താരവുമായിരുന്ന ഹന കിമുറ(22) അന്തരിച്ചു. ജാപ്പനീസ് റസ്‌ലിങ് സംഘടനയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഹന കടുത്ത സൈബർ ആക്രമണം നേരിട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. 

മരണകാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും സൈബർ ആക്രമണങ്ങളിൽ മനംനൊന്ത് ജീവനൊടുക്കിയതാവാമെന്നാണ് സൂചന. മരണത്തിനു തൊട്ടുമുൻപ് ആരാധകർക്കായി ‘ഗുഡ്ബൈ’ എന്ന സന്ദേശവും ഹന സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. നെറ്റ്ഫ്ലിക്സും ജപ്പാനിലെ ഭുജി ടിവിയും സംപ്രേഷണം ചെയ്തിരുന്ന രാജ്യാന്തര ശ്രദ്ധ നേടിയ ‘ടെറസ് ഹൗസ്: ടോക്കിയോ 2019–2020’ എന്ന ഷോയിലാണ് ഹന പങ്കെടുത്തിരുന്നത്. ഒരു മേൽക്കൂരയ്ക്കു താഴെ കഴിയുന്ന അപരിചിതരായ ആറു പേരെക്കുറിച്ചായിരുന്നു ഷോ പറഞ്ഞിരുന്നു.

ADVERTISEMENT

റിയാലിറ്റി ഷോയിലെ ഹനയുടെ പെരുമാറ്റവും രീതികളും ശരിയല്ലെന്ന് പറഞ്ഞ് സമൂഹമാധ്യമത്തിൽ ഹനയ്ക്കെതിരെ വ്യാപക ആക്രമണം ഉയർന്നിരുന്നു. ഒരു പൂച്ചയെ കൈയിൽ പിടിച്ചു കൊണ്ടു നിൽക്കുന്ന ചിത്രമാണ് ഹന അവസാനമായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ‘ഞാൻ നിന്നെ സ്നേഹിക്കുന്നു, ഒരുപാടു കാലം സന്തോഷത്തോടെ ജീവിക്കൂ, എന്നോടു ക്ഷമിക്കൂ’എന്നാണ് ചിത്രത്തോടൊപ്പം ഹന പങ്കുവച്ച കുറിപ്പ്. മരണത്തിനു തൊട്ടുമുൻപാണ് ഹന ഈ ചിത്രം പങ്കുവച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഗുഡ്ബൈ എന്ന് ഒരു സന്ദേശവും താരം പങ്കുവച്ചിരുന്നു. 

ഹനയ്ക്ക് ദിവസവും സമൂഹമാധ്യമങ്ങളിലൂടെ ഏറെ വിമർശനങ്ങളും ആക്രമണങ്ങളും ഏൽക്കേണ്ടി വന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അവരുടെ മരണത്തോടെ സൈബർ ആക്രമണത്തിനെതിരെ സഹപ്രവർത്തകരും ആരാധകരും അടക്കം നിരവധി പേർ  രംഗത്തുവന്നിട്ടുണ്ട്. ഹനയുടെ മരണം പുറത്തുവന്നതോടെ നിരവധി പേർ അവർക്കെതിരെ അയച്ച സന്ദേശങ്ങളും കമന്റുകളും സമൂഹമാധ്യമങ്ങളിൽ നിന്നു മാറ്റിയതായും റിപ്പോർട്ടുണ്ട്. കഴിഞ്ഞ വർഷം ദക്ഷിണ കൊറിയയിൽ സൈബർ ആക്രമണത്തിന്  ഇരകളായ രണ്ടു പോപ് ഗായകർ ആത്മഹത്യ ചെയ്തിരുന്നു. 

ADVERTISEMENT

English Summary : Japanese Female Wrestler Who Was Cast In Netflix Reality Show Dies At 22