ചെന്നൈ ∙ കോവിഡ്മൂലം കഴിഞ്ഞ 3 മാസം ജർമനിയിൽ കുടുങ്ങിയ ഇന്ത്യയുടെ ലോക ചെസ് ചാംപ്യൻ വിശ്വനാഥൻ ആനന്ദ് ഒടുവി‍ൽ നാട്ടിൽ തിരിച്ചെത്തി. ബുന്ദസ്‍ലിഗ ചെസ് ലീഗിൽ പങ്കെടുക്കാൻ ഫെബ്രുവരിയിലാണ് ആനന്ദ് ജർമനിയിലേക്കു പോയത്. കോവിഡ് മൂലം മത്സരം നിർത്തിവയ്ക്കുകയും ആകാശയാത്രയ്ക്കു വിലക്കേർപ്പെടുത്തുകയും ചെയ്തതോടെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ കോവിഡ്മൂലം കഴിഞ്ഞ 3 മാസം ജർമനിയിൽ കുടുങ്ങിയ ഇന്ത്യയുടെ ലോക ചെസ് ചാംപ്യൻ വിശ്വനാഥൻ ആനന്ദ് ഒടുവി‍ൽ നാട്ടിൽ തിരിച്ചെത്തി. ബുന്ദസ്‍ലിഗ ചെസ് ലീഗിൽ പങ്കെടുക്കാൻ ഫെബ്രുവരിയിലാണ് ആനന്ദ് ജർമനിയിലേക്കു പോയത്. കോവിഡ് മൂലം മത്സരം നിർത്തിവയ്ക്കുകയും ആകാശയാത്രയ്ക്കു വിലക്കേർപ്പെടുത്തുകയും ചെയ്തതോടെയാണ് ആനന്ദിന് ഇന്ത്യയിലേക്കു മടങ്ങാൻ പറ്റാതെയായത്.

ഫ്രാങ്ക്ഫർട്ടിൽനിന്ന് ഡൽഹിയിലെത്തിയ അദ്ദേഹം അവിടെനിന്ന് ഇന്നലെ ഉച്ചയ്ക്കു ബെംഗളൂരുവിൽ വിമാനമിറങ്ങി. സർക്കാരിന്റെ ക്വാറന്റീൻ നിർദേശങ്ങൾ അനുസരിച്ചേ ആനന്ദ് ചെന്നൈയിലേക്ക് എത്തുകയുള്ളൂവെന്ന് അദ്ദേഹത്തിന്റെ ഭാര്യ അരുണ പറഞ്ഞു.

ADVERTISEMENT

നിലവിലെ നിർദേശപ്രകാരം 7 ദിവസം അദ്ദേഹം ഏതെങ്കിലും സ്ഥാപനത്തിൽ ക്വാറന്റീനിൽ കഴിയണം. അതിനുശേഷമുള്ള പരിശോധനയിൽ നെഗറ്റീവായാൽ വീട്ടിലെത്തി വീണ്ടും 14 ദിവസത്തെ ഐസലേഷൻ പൂർത്തിയാക്കണം. ജർമനിയിൽ കുടുങ്ങിയ സമയത്തു റഷ്യയിൽ നടന്ന കാൻഡിഡേറ്റ്സ് ടൂർണമെന്റിനു കമന്ററി പറയാനും ആനന്ദ് സമയം കണ്ടെത്തിയിരുന്നു. എന്നാൽ, കോവിഡ് മൂലം പിന്നീട് ആ ടൂർണമെന്റും റദ്ദാക്കി.

English Summary: Stuck in Germany for over 3 months, Viswanathan Anand to finally return home