എൺപതുകളിലും തൊണ്ണൂറുകളിലും ജനിച്ച പലരുടെയും കുട്ടിക്കാലത്തിന് ഔദ്യോഗികമായ അവസാനം! റസ്‌ലിങ് ഇതിഹാസം ‘അണ്ടർടേക്കർ’ വിരമിക്ക | Undertaker | Malayalam News | Manorama Online

എൺപതുകളിലും തൊണ്ണൂറുകളിലും ജനിച്ച പലരുടെയും കുട്ടിക്കാലത്തിന് ഔദ്യോഗികമായ അവസാനം! റസ്‌ലിങ് ഇതിഹാസം ‘അണ്ടർടേക്കർ’ വിരമിക്ക | Undertaker | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എൺപതുകളിലും തൊണ്ണൂറുകളിലും ജനിച്ച പലരുടെയും കുട്ടിക്കാലത്തിന് ഔദ്യോഗികമായ അവസാനം! റസ്‌ലിങ് ഇതിഹാസം ‘അണ്ടർടേക്കർ’ വിരമിക്കൽ പ്രഖ്യാപിച്ചു. അഭിനയവും റസ്‌ലിങ്ങും കൂടിക്കലർന്ന വേൾഡ് റസ്‌ലിങ് എന്റർടെയ്ൻമെന്റിനെ (ഡബ്ല്യുഡബ്ല്യുഇ) ജനപ്രിയമാക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച അണ്ടർടേക്കറുടെ 30 വർഷത്തെ കരിയറിനാണു തിരശ്ശീല വീണത്. ഏറ്റവും കൂടുതൽ കാലം ഡബ്ല്യുഡബ്ല്യുഇയുടെ ഭാഗമായിരുന്ന റസ്‌ലർ എന്ന റെക്കോർഡും സ്വന്തമാക്കിയാണ് ഈ 55 വയസ്സുകാരൻ ഇടി നിർത്തുന്നത്.

മാർക്ക് വില്യം കാലവേ എന്നു യഥാർഥ പേരുള്ള അണ്ടർടേക്കർ 1990ലാണു ഡബ്ല്യുഡബ്ല്യുഇയി‍ൽ ചേർന്നത്. ആദ്യപോരാട്ടം തോറ്റെങ്കിലും ചുരുങ്ങിയകാലം കൊണ്ടു തന്നെ ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരെ നേടിയെടുത്തു.

ADVERTISEMENT

ഏഴുതവണ ലോക ഹെവിവെയ്റ്റ് ചാംപ്യൻഷിപ് നേടിയ ഈ യുഎസ്സുകാരൻ ഡബ്ല്യുഡബ്ല്യുഇയുടെ വാർഷിക ഇവന്റായ റസ്ൽമാനിയയിൽ 1991 മുതൽ 2013 വരെ തുടർച്ചയായി 21 വിജയങ്ങൾ നേടിയിട്ടുണ്ട്. 

സബർബൻ കമാൻഡോ ഉൾപ്പെടെ അഞ്ചു ഹോളിവുഡ് സിനിമകളുടെയും ഭാഗമായി. ‘റെസ്റ്റ് ഇൻ പീസ്’ എന്ന വാക്യമായിരുന്നു അണ്ടർടേക്കറുടെ ഏറ്റവും പ്രശസ്തമായ ഡയ ലോഗ്. 

ADVERTISEMENT

കണ്ണുരുട്ടി പ്രത്യേക മുഖഭാവത്തോടെ അദ്ദേഹം ഇത് ഉരുവിട്ടപ്പോൾ എതിരാളികൾ മാത്രമല്ല, പ്രേക്ഷകരും പേടിച്ച ചരിത്രമുണ്ടായിരുന്നു!