ബെയ്ജിങ്∙ ബാഡ്മിന്റനിൽ രണ്ടു തവണ ഒളിംപിക്സ് സ്വർണ മെഡൽ ജേതാവും അഞ്ചു തവണ ലോക ചാംപ്യനുമായ ഇതിഹാസ താരം ചൈനയുടെ ലിൻ ഡാൻ വിരമിക്കൽ പ്രഖ്യാപിച്ചു. രണ്ടു പതിറ്റാണ്ടോളം പിന്നിട്ട വർണശബളമായ കരിയറിനാണ് മുപ്പത്താറുകാരനായ ലിൻ ഡാൻ വിരാമമിട്ടത്. ഏറെ വേദനയോടെയാണ് കളമൊഴിയുന്നതെന്ന് വിരമിക്കൽ പ്രഖ്യാപനത്തിൽ ലിൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെയ്ജിങ്∙ ബാഡ്മിന്റനിൽ രണ്ടു തവണ ഒളിംപിക്സ് സ്വർണ മെഡൽ ജേതാവും അഞ്ചു തവണ ലോക ചാംപ്യനുമായ ഇതിഹാസ താരം ചൈനയുടെ ലിൻ ഡാൻ വിരമിക്കൽ പ്രഖ്യാപിച്ചു. രണ്ടു പതിറ്റാണ്ടോളം പിന്നിട്ട വർണശബളമായ കരിയറിനാണ് മുപ്പത്താറുകാരനായ ലിൻ ഡാൻ വിരാമമിട്ടത്. ഏറെ വേദനയോടെയാണ് കളമൊഴിയുന്നതെന്ന് വിരമിക്കൽ പ്രഖ്യാപനത്തിൽ ലിൻ ഡാൻ വ്യക്തമാക്കി. ഈ വർഷം നടക്കേണ്ടിയിരുന്ന ടോക്കിയോ ഒളിംപിക്സ് കോവിഡ് വ്യാപനത്തെ തുടർന്ന് അടുത്ത വർഷത്തേക്ക് നീട്ടിവച്ചതോടെ ലിൻ ഡാൻ വിരമിക്കൽ നീട്ടിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, ഒരു ഒളിംപിക്സിന് കൂടി ബാല്യമില്ലെന്ന തിരിച്ചറിവിലാണ് ലിൻ ഡാന്റെ പടിയിറക്കം.

5 തവണ ലോക ചാംപ്യനായ ലിൻ 2008ലും 2012ലുമാണ് ഒളിംപിക്സിൽ സിംഗിൾസ് സ്വർണം നേടിയത്. രണ്ടു തവണയും വെള്ളിയുടെ സങ്കടത്തിൽ മുങ്ങിയത് എക്കാലത്തെയും കരുത്തനായ എതിരാളിയ മലേഷ്യയുടെ ലീ ചോങ് വെയ്. എന്നാൽ, 2016ൽ റിയോയിൽ ലിൻ ഡാനെ സെമിയിൽ കീഴ്പ്പെടുത്തി മധുരമായി പകരംവീട്ടി ലീ ചോങ് വെയ്. റിയോയിലെ നഷ്ടത്തിനു പകരം ചോദിക്കാൻ ലിൻ വീണ്ടുമിറങ്ങുമെന്ന പ്രതീക്ഷകൾ കാറ്റിൽ പറത്തിയാണ് വിരമിക്കൽ പ്രഖ്യാപനം. കളത്തിലെ കടുത്ത ശത്രുവും കളത്തിനു പുറത്തെ അടുത്ത മിത്രവുമായിരുന്ന ലീ ചോങ് വെയി വിരമിക്കൽ പ്രഖ്യാപിച്ച് ഒരു വർഷം പിന്നിടുമ്പോഴാണ് ലിൻ ‍ഡാനും കളമൊഴിയുന്നത്.

ADVERTISEMENT

ക്രിക്കറ്റിൽ സച്ചിൻ തെൻഡുൽക്കർക്കുള്ളതു പോലെ പ്രഭാവമാണ് ബാഡ്‌മിന്റനിൽ ലിൻ ഡാനുള്ളത്. രണ്ട് ഒളിംപിക് സ്വർണം, അഞ്ച് ലോക ചാംപ്യൻഷിപ്പ് സ്വർണം എന്നിവയ്ക്കു പുറമെ ആറ് ഓൾ ഇംഗ്ലണ്ട് ഓപ്പൺ, രണ്ട് ലോകകപ്പ്, അഞ്ച് ഏഷ്യൻ ഗെയിംസ്, നാല് ഏഷ്യൻ ചാംപ്യൻഷിപ്പ് എന്നീ സുവർണ നേട്ടങ്ങളും സ്വന്തം. 28 വയസ്സിനുള്ളിൽ തന്നെ ലോക ബാഡ്മിന്റനിലെ ഒൻപതു കിരീടങ്ങളും നേടിയ ‘സൂപ്പർ സ്ലാം’ നേട്ടവും ലിൻ ഡാനു മാത്രം സ്വന്തം. 2017ൽ മലേഷ്യൻ ഓപ്പൺ നേടിയതോടെ അതുല്യമായ മറ്റൊരു നേട്ടവും ലിൻ ഡാനെ തേടിയെത്തി– ലോക ബാഡ്മിന്റനിലെ സകല മേജർ കിരീടങ്ങളും നേടിയ ഒരേയൊരു താരം!

2008, 2012 ലണ്ടൻ ഒളിംപിക്സുകളിൽ തന്റെ ചിരകാല വൈരിയായ മലേഷ്യയുടെ ലീ ചോങ് വെയെ കീഴടക്കി ഒളിംപിക് സ്വർണം നേടിയ കാലമായിരുന്നു ലിൻ ഡാന്റെ സുവർണകാലം. അതിനു ശേഷം ചെൻ ലോങ് അടക്കമുള്ള ചൈനീസ് താരങ്ങളും വിക്ടർ അക്സെൽസൻ, കെന്റോ മൊമോറ്റ ഉൾപ്പെടെയുള്ള ചൈനീസ് ഇതര താരങ്ങളും ലിൻ ഡാന്റെ മേൽക്കോയ്മയെ വെല്ലുവിളിച്ചു തുടങ്ങി. ഗോപീചന്ദിനു ശേഷം, 2014 ചൈന ഓപ്പൺ ഫൈനലിൽ ലിൻ ഡാനെ കീഴടക്കിയ കെ.ശ്രീകാന്താണ് ലിൻ ഡാനെ വീഴ്ത്തിയ ആദ്യ ഇന്ത്യൻ താരം. എന്നാൽ മലയാളി താരം പ്രണോയി അഞ്ചു തവണ ലിൻ ഡാനുമായി ഏറ്റുമുട്ടിയപ്പോൾ മൂന്നിലും ജയിച്ചു.

ADVERTISEMENT

English Summary: China's 2-time Olympic Champion and Badminton Legend Lin Dan Announces Retirement