തൃശൂർ ∙ ‌ഏറെനേരം അ‌ടഞ്ഞുകിടന്ന വാതിൽ തുറന്നു പുറത്തേക്കിറങ്ങി നിഹാൽ ഒന്നു പുഞ്ചിരിച്ചു, എന്നിട്ടു പറഞ്ഞു: ‘എനിക്കൊരു ബർഗർ വാങ്ങിത്തരണം..’ ചെസ് ഒളിംപ്യാഡിൽ ഇന്ത്യയ്ക്കു ചരിത്രത്തിലാദ്യമായി സ്വർണ മെഡൽ ഉറപ്പിച്ച ശേഷം അഭിമാന താരത്തിന്റെ | Nihal Sarin | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ ‌ഏറെനേരം അ‌ടഞ്ഞുകിടന്ന വാതിൽ തുറന്നു പുറത്തേക്കിറങ്ങി നിഹാൽ ഒന്നു പുഞ്ചിരിച്ചു, എന്നിട്ടു പറഞ്ഞു: ‘എനിക്കൊരു ബർഗർ വാങ്ങിത്തരണം..’ ചെസ് ഒളിംപ്യാഡിൽ ഇന്ത്യയ്ക്കു ചരിത്രത്തിലാദ്യമായി സ്വർണ മെഡൽ ഉറപ്പിച്ച ശേഷം അഭിമാന താരത്തിന്റെ ആദ്യത്തെ പ്രതികരണം! അത്രമാത്രം വിശപ്പും ദാഹവും ക്ഷീണവും തോന്നിപ്പിച്ച മത്സരമായിരുന്നു അതെന്നു നിഹാലിന്റെ പിതാവ് ഡോ. സരിൻ പറഞ്ഞു. ഓൺലൈൻ ആയി നടന്ന മത്സരത്തിൽ പങ്കെടുക്കുന്നതിനിടെ സെർവർ തകരാർ മൂലം നിഹാലിനും സഹത‍ാരം ദിവ്യ ദേശ്മുഖിനും തോൽവി പിണഞ്ഞെങ്കിലും അപ്പീലിലൂടെ ഇന്ത്യയും റഷ്യയും സംയുക്ത ജേതാക്കളായി. നിഹാൽ സര‍ിന്റെ തൃശൂർ പൂത്തോളിലെ വീട്ടിലേക്കെത്തിയ അതിഗംഭീര ഓണസമ്മാനമായി ഈ നേട്ടം.

ഇന്റർനെറ്റ് തകരാറുണ്ടാവുകയോ വൈദ്യുതി തടസ്സപ്പെടുകയോ ചെയ്താൽ മത്സരം തോൽക്കാം – കോവിഡ് മൂലം ചരിത്രത്തിലാദ്യമായി ഓൺലൈനായി സംഘടിപ്പിച്ച ചെസ് ഒളിംപ്യാഡിൽ താരങ്ങൾക്കു മുന്നിലെ വലിയ വെല്ലുവിളിയായിരുന്നു ഇത്. കഴിഞ്ഞ ദിവസം കൊനേരു ഹംപിയെയും ക്യാപ്റ്റൻ വിദിത് ഗുജറാത്തിയെയും ‘പവർകട്ട്’ തോൽപിച്ചതോടെ ഇന്ത്യൻ ടീം ജാഗ്രത പാലിച്ചിരുന്നു. നിഹാലിന്റെ തൃശൂരിലെ വീട്ടിൽ ബ്രോഡ്ബാൻഡ് കണക്‌ഷനൊപ്പം 2 വൈഫൈ കണക്‌ഷനുകളും കരുതിവച്ചിരുന്നു. ഫൈനലിലെ ആദ്യ റൗണ്ടിൽ 3–3ന് ഇന്ത്യയും റഷ്യയും ഒപ്പത്തിനൊപ്പം. നിഹാൽ അടക്കമുള്ള താരങ്ങൾ മികച്ച പ്രകടനം പുറത്തെടുത്തു. നിർണായകമായ രണ്ടാം റൗണ്ടിൽ നിഹാൽ സമനിലയിലേക്കും സഹതാരം ദിവ്യ ദേശ്മുഖ് വിജയത്തിലേക്കും നീങ്ങുന്ന സമയം.

ADVERTISEMENT

മത്സരം ടൈബ്രേക്കറിലേക്കെന്ന് എല്ലാവരും ഉറപ്പിച്ചിരിക്കെ, നിഹാലിന്റെ ബോർഡിൽ കളി തീരാൻ 27 സെക്കൻഡ് ശേഷ‍ിക്കെ ഇന്റർനെറ്റ് കണക്‌ഷൻ നിശ്ചലമായി. ദിവ്യയ്ക്കും സമാന ബുദ്ധിമുട്ടുണ്ടായി. വൈദ്യുതി നിലയ്ക്കുകയോ ഇന്റർനെറ്റ് തകരാർ ഉണ്ടാവുകയോ ചെയ്തില്ല. എന്താണ് സംഭവിക്കുന്നതെന്നറിയാതെ എല്ലാവരും പകച്ചിരിക്കെ, ഇരുവരും തോറ്റത‍ായി പ്രഖ്യാപനമെത്തി. അതായത്, ഇന്ത്യ ഫൈനലിൽ പരാജയപ്പെട്ടിരിക്കുന്നു!

നിഹ‍ാലും ദിവ്യയും ഉടൻ അപ്പീൽ നൽകി. വീണ്ടും മത്സരം നടത്താനാകും തീരുമാനമെന്നു കരുതി മനസ്സുകൊണ്ടു തയാറെടുത്തു. എന്നാൽ, പ്രശ്നം പരിശോധിച്ച രാജ്യാന്തര ചെസ് ഫെഡറേഷൻ (ഫിഡെ) സെർവർ തകരാറാണ് കാരണമെന്നു കണ്ടെത്തി. ഇതോടെയാണ് സ്വർണത്തിന് ഇന്ത്യയും റഷ്യയും സംയുക്ത അവകാശികളെന്ന പ്രഖ്യാപനമെത്തിയത്. ഇന്ത്യയെ ലോകജേതാക്കളാക്കിയതിന്റെ പേരിൽ അഭിനന്ദനങ്ങൾ പ്രവഹിക്കുമ്പോൾ അതേക്കുറിച്ചൊന്നും ടെൻഷനടിക്കാതെ നിഹാൽ സ്വസ്ഥമായിരിക്കുന്നു, 10 ദിവസം നീണ്ട ടെൻഷൻ കഴിഞ്ഞു, ഇനി സന്തോഷമായി ഓണം ആഘോഷിക്കാമല്ലോ...!

ADVERTISEMENT

English Summary: India-Russia declared joint winners in Online Chess Olympiad after internet outage, cloudflare crash mar final