പ്രതിഫലക്കാര്യത്തിൽ മെഴ്സിഡീസുമായി വിലപേശൽ തുടരുന്ന ലൂയിസ് ഹാമിൽട്ടന്റെ ഫോർമുല വൺ കരിയർ ആശങ്കയിൽ. അടുത്ത സീസണിലേക്ക് ഹാമിൽട്ടൻ ഇതുവരെ ടീമുമായുള്ള കരാർ പുതുക്കിയിട്ടില്ല

പ്രതിഫലക്കാര്യത്തിൽ മെഴ്സിഡീസുമായി വിലപേശൽ തുടരുന്ന ലൂയിസ് ഹാമിൽട്ടന്റെ ഫോർമുല വൺ കരിയർ ആശങ്കയിൽ. അടുത്ത സീസണിലേക്ക് ഹാമിൽട്ടൻ ഇതുവരെ ടീമുമായുള്ള കരാർ പുതുക്കിയിട്ടില്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രതിഫലക്കാര്യത്തിൽ മെഴ്സിഡീസുമായി വിലപേശൽ തുടരുന്ന ലൂയിസ് ഹാമിൽട്ടന്റെ ഫോർമുല വൺ കരിയർ ആശങ്കയിൽ. അടുത്ത സീസണിലേക്ക് ഹാമിൽട്ടൻ ഇതുവരെ ടീമുമായുള്ള കരാർ പുതുക്കിയിട്ടില്ല. നിലവിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഫോർമുല വൺ ഡ്രൈവറാണു ലൂയിസ് ഹാമിൽട്ടൻ.

കോവിഡ് കാലത്തെ സാമ്പത്തിക സാഹചര്യം മനസ്സിലാക്കി പ്രതിഫലം കുറയ്ക്കാൻ തയാറാകാതിരുന്ന ഹാമിൽട്ടൻ കൂടുതൽ തുക ആവശ്യപ്പെട്ടിരിക്കുകയാണ്.

ADVERTISEMENT

7 ലോക കിരീടങ്ങളോടെ പ്രശസ്തിയിൽ നിൽക്കുന്ന ഹാമിൽട്ടന്റെ 6 വിജയങ്ങളും മെഴ്സിഡീസിന് ഒപ്പമായിരുന്നു. മാർച്ചിലാണ് അടുത്ത സീസൺ തുടങ്ങുക. എന്നാൽ, ഇതുവരെ കരാറൊപ്പിടാത്ത ഹാമിൽട്ടന്റെ നീക്കം മെഴ്സിഡീസ് മേധാവികളെ ചൊടിപ്പിച്ചിട്ടുണ്ട്.

ഹാമിൽട്ടൻ കോവിഡ് പോസിറ്റീവായപ്പോൾ ബഹ്റൈൻ ഗ്രാൻപ്രിയിൽ പകരമിറങ്ങിയ ജോർജ് റസ്സലിന്റെ പ്രകടനത്തിൽ തൃപ്തരായ മെഴ്സിഡീസ് അദ്ദേഹത്തെ സ്ഥിരം ഡ്രൈവറാക്കാനും സാധ്യതയുണ്ട്. 36 വയസ്സു കഴിഞ്ഞ ഹാമിൽട്ടനുമായി ദീർഘകാല കരാറിന് അവർക്കു താൽപര്യവുമില്ല.

ADVERTISEMENT

4 കോടി യൂറോയാണു (ഏകദേശം 345 കോടി രൂപ) ഹാമിൽട്ടന്റെ വാർഷിക പ്രതിഫലം. സമ്മാനത്തുകയും പരസ്യ വരുമാനവും വേറെ. പരിസ്ഥിതി പ്രണയത്തിലൂടെയും വീഗനിസത്തിലൂടെയും ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രസ്താവനകളിലൂടെയും ലോകശ്രദ്ധ പിടിച്ചു പറ്റിയ ഹാമിൽട്ടന്റെ പിടിവാശി, കരിയറിനു വിരാമമിട്ടേക്കുമെന്ന ആശങ്കയുണ്ട്.