ഒളിംപിക്സിലെ അമ്പെയ്ത്ത് മത്സരവേദിയിൽ എക്കാലവും ദക്ഷിണ കൊറിയയുടെ സർവാധിപത്യമാണ്. ഇത്തവണ വനിതാ ടീമിനത്തിൽ തുടർച്ചയായ 9–ാം തവണയും സ്വർണം നേടി കൊറിയ ചരിത്രനേട്ടവും സ്വന്തമാക്കി. കൊറിയയുടെ അമ്പെയ്ത്ത് പെരുമയ്ക്കു കാരണമായി പറയുന്ന രസകരമായ 2 കാരണങ്ങളുണ്ട്. അതിലൊന്ന്, ‘കിംചി’ എന്ന തദ്ദേശീയ വിഭവമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒളിംപിക്സിലെ അമ്പെയ്ത്ത് മത്സരവേദിയിൽ എക്കാലവും ദക്ഷിണ കൊറിയയുടെ സർവാധിപത്യമാണ്. ഇത്തവണ വനിതാ ടീമിനത്തിൽ തുടർച്ചയായ 9–ാം തവണയും സ്വർണം നേടി കൊറിയ ചരിത്രനേട്ടവും സ്വന്തമാക്കി. കൊറിയയുടെ അമ്പെയ്ത്ത് പെരുമയ്ക്കു കാരണമായി പറയുന്ന രസകരമായ 2 കാരണങ്ങളുണ്ട്. അതിലൊന്ന്, ‘കിംചി’ എന്ന തദ്ദേശീയ വിഭവമാണ്. കാബേജ് ഇലകൾക്കു മുകളിൽ കുഴമ്പുരൂപത്തിൽ കുരുമുളക് പുരട്ടി വറുത്തെടുക്കുന്ന വിഭവമാണിത്.

ഈ കുഴമ്പുണ്ടാക്കാനായി അതിവേഗത്തിൽ കൈകൾ ചലിപ്പിച്ച തലമുറയുടെ പിൻമുറക്കാരായ കൊറിയൻ വനിതകൾ അതേവേഗത്തി‍ൽ അമ്പും വില്ലും കൈകാര്യം ചെയ്യുന്നുവെന്ന രസകരമായ നിഗമനം ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഭക്ഷണസാധനങ്ങൾ കഴിക്കാൻ ഉപയോഗിക്കുന്ന ചോപ്സ്റ്റിക് ഉപയോഗിക്കുന്നതിലെ വൈദഗ്ധ്യവും അമ്പെയ്ത്തിൽ കൊറിയക്കാർക്കു ഗുണം ചെയ്യുന്നുവെന്ന നിരീക്ഷണമാണു മറ്റൊന്ന്.

ADVERTISEMENT

∙ തുടക്കം സ്കൂളിൽ

പ്രൈമറി സ്കൂളുകളിൽ തുടങ്ങുന്നു കൊറിയയിലെ അമ്പെയ്ത്ത് പരിശീലനം. മത്സരയിനം പരിചയപ്പെടുത്താൻ ദിവസവും 2 മണിക്കൂർ വീതം ക്ലാസ്. 3–ാം വയസ്സിൽ വരെ അമ്പെയ്ത്തിൽ പരിശീലനം തുടങ്ങുന്നവരുണ്ട്. മിടുക്കരെന്നു തോന്നുന്ന കുട്ടികൾക്കു ഹൈസ്കൂളിലും കോളജിലും പ്രത്യേക പരിശീലനം നൽകി മത്സരങ്ങൾക്കായി ഒരുക്കും.

∙ അക്കാദമികൾ

അമ്പെയ്ത്തിൽ വിദഗ്ധ പരിശീലനം നൽകുന്ന അക്കാദമികൾ ഏറെയുള്ള നാടാണു കൊറിയ. പരിശീലനത്തിനെത്തുന്ന കുട്ടികളെ ആദ്യം ഈ കായികയിനം ആസ്വദിക്കാനാണു പഠിപ്പിക്കുന്നത്. പിന്നെയാണ് മത്സര പരിശീലനം. കൊറിയൻ പുതുവർഷാഘോഷത്തിന്റെ ഭാഗമായി രാജ്യത്തു പല മേഖലകളിലും അമ്പെയ്ത്ത് മത്സരങ്ങളും നടത്താറുണ്ട്.

ADVERTISEMENT

രാജ്യത്തെ ഏറ്റവും പേരുകേട്ട പരിശീലകൻ ‘കോച്ച് കിം’ എന്നറിയപ്പെടുന്ന കിം ഹ്യൂങ് ടാക് ആണ്. നൂറുകണക്കിനു കുട്ടികളാണ് അദ്ദേഹം നേതൃത്വം നൽകുന്ന സോളിലെ അക്കാദമിയിൽ പരിശീലനം നടത്തുന്നത്.

∙ സ്റ്റേഡിയം മാതൃക

ഒളിംപിക്സ് നടക്കുന്ന വർഷം കൊറിയൻ ദേശീയ ടീമിലെ താരങ്ങൾ ഇൻഡോർ സ്റ്റേഡിയത്തിൽ മത്സരിക്കുകയേ ഇല്ല. ഒളിംപിക്സിലെ മത്സരവേദിയുടെ അതേ മാതൃക കൊറിയയിൽ പുനർനിർമിച്ച് താരങ്ങൾക്കു പരിശീലന സൗകര്യമൊരുക്കും. 2016ൽ റിയോയിലെയും ഇത്തവണ ജപ്പാനിലെയും അമ്പെയ്ത്ത് മത്സരവേദിയുടെ അതേ മാതൃക അവർ കൊറിയയിൽ നിർമിച്ചു.

മത്സരവേദിയിലെ അതേ കാലാവസ്ഥയും അവർ സ്വന്തം രാജ്യത്തു സൃഷ്ടിച്ചെടുക്കും. മത്സരാന്തരീക്ഷം സൃഷ്ടിച്ച് ഓരോ താരത്തിന്റെയും നാഡീചലനങ്ങൾ വിശകലനം ചെയ്തു സമ്മർദം അളക്കുന്ന ശാസ്ത്രീയരീതികളും കൊറിയയിലുണ്ട്.

ADVERTISEMENT

∙ അമ്പെയ്ത്ത്

1984 മുതൽ ഇതുവരെ

ആകെ സ്വർണം 37
ദക്ഷിണ കൊറിയ 26

ടോക്കിയോയിൽ ഇതുവരെ

ആകെ സ്വർണം 3
ദക്ഷിണ കൊറിയ 3

English Summary: Korean Revolution in Archery