ഒരു ദേശം ഇല്ലാതാകുന്നതോടെ അവിടത്തെ ജനം നാമാവശേഷമാകുകയാണു പതിവ്. എന്നാൽ എരിഞ്ഞു തീർന്ന ചാരത്തിൽ നിന്നു മനക്കരുത്തിന്റെ ബലത്തിൽ പറന്നുയരുന്ന ചില ജന്മങ്ങളുണ്ട്. അത്തരത്തിൽ ലോകത്തിനു പ്രചോദനമാകുന്ന ജീവിതങ്ങളെ അടുത്തു കാണണമെങ്കിൽ ടോക്കിയോയിലേക്കു നോട്ടം തിരിച്ചാൽ മതി. ഇത്തവണ ഒളിംപിക്സ് പതാകയേന്തി അങ്കം

ഒരു ദേശം ഇല്ലാതാകുന്നതോടെ അവിടത്തെ ജനം നാമാവശേഷമാകുകയാണു പതിവ്. എന്നാൽ എരിഞ്ഞു തീർന്ന ചാരത്തിൽ നിന്നു മനക്കരുത്തിന്റെ ബലത്തിൽ പറന്നുയരുന്ന ചില ജന്മങ്ങളുണ്ട്. അത്തരത്തിൽ ലോകത്തിനു പ്രചോദനമാകുന്ന ജീവിതങ്ങളെ അടുത്തു കാണണമെങ്കിൽ ടോക്കിയോയിലേക്കു നോട്ടം തിരിച്ചാൽ മതി. ഇത്തവണ ഒളിംപിക്സ് പതാകയേന്തി അങ്കം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ദേശം ഇല്ലാതാകുന്നതോടെ അവിടത്തെ ജനം നാമാവശേഷമാകുകയാണു പതിവ്. എന്നാൽ എരിഞ്ഞു തീർന്ന ചാരത്തിൽ നിന്നു മനക്കരുത്തിന്റെ ബലത്തിൽ പറന്നുയരുന്ന ചില ജന്മങ്ങളുണ്ട്. അത്തരത്തിൽ ലോകത്തിനു പ്രചോദനമാകുന്ന ജീവിതങ്ങളെ അടുത്തു കാണണമെങ്കിൽ ടോക്കിയോയിലേക്കു നോട്ടം തിരിച്ചാൽ മതി. ഇത്തവണ ഒളിംപിക്സ് പതാകയേന്തി അങ്കം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു ദേശം ഇല്ലാതാകുന്നതോടെ അവിടത്തെ ജനം നാമാവശേഷമാകുകയാണു പതിവ്. എന്നാൽ എരിഞ്ഞു തീർന്ന ചാരത്തിൽ നിന്നു മനക്കരുത്തിന്റെ ബലത്തിൽ പറന്നുയരുന്ന ചില ജന്മങ്ങളുണ്ട്. അത്തരത്തിൽ ലോകത്തിനു പ്രചോദനമാകുന്ന ജീവിതങ്ങളെ അടുത്തു കാണണമെങ്കിൽ ടോക്കിയോയിലേക്കു നോട്ടം തിരിച്ചാൽ മതി. ഇത്തവണ ഒളിംപിക്സ് പതാകയേന്തി അങ്കം കുറിച്ചിരിക്കുന്നത് 29 അഭയാർഥികളാണ്. അതിലൊരാളാണ് യുസ്ര മാർദിനി.

ജന്മനാടായ ദമാസ്കസ് ആഭ്യന്തര യുദ്ധത്തിൽ തകർന്ന രാത്രി ഒരു പറ്റം ആളുകൾക്കൊപ്പം എങ്ങോട്ടെന്നില്ലാതെ പുറപ്പെടുമ്പോൾ യുസ്ര മാർദിനിയുടെ ജീവിതം ആടി ഉലയുന്ന ഒരു വഞ്ചി മാത്രമായിരുന്നു. എന്നാൽ കാറ്റിലും കോളിലും പെട്ടുപോയ ആ ജീവിതം നിശ്ചയദാർഢ്യം ഒന്നുകൊണ്ടുമാത്രം ലോകത്തിന്റെ നെറുകയിലേക്ക് നീന്തിക്കയറുമ്പോൾ നാം അവർക്കു മുന്നിൽ തല കുനിക്കേണ്ടി വരുന്നു. യുസ്ര ആദ്യമായി പങ്കെടുത്തത് റിയോ ഒളിംപിക്സിലാണ്. ഇപ്പോൾ ടോക്കിയോയിൽ രണ്ടാം വട്ടം. 

യുസ്ര മാർദിനി (ട്വിറ്റർ ചിത്രം)
ADVERTISEMENT

കെട്ടുകഥകളെക്കാൾ വിചിത്രമാണ് യുസ്രയുടെ ജീവിതം. ഗുഡ്നൈറ്റ് സ്റ്റോറീസ് ഫോർ റിബൽ ഗേൾസ് എന്ന പുസ്തകത്തിൽ യുസ്രയുടെ ജീവിതകഥ എഴുതിയിട്ടുണ്ട്. 2018 ഏപ്രിൽ 26ന് ബട്ടർഫ്ലൈ എന്ന പേരിൽ ആത്മകഥയും പ്രസിദ്ധീകരിച്ചു.

സിറിയയിൽ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടതോടെ കയ്യിൽ കിട്ടിയ സാധനങ്ങളുമെടുത്ത് അഭയാർഥികൾ പല വഴി പലായനം തുടങ്ങി. ഒരു സംഘം ആളുകൾ കടൽമാർഗം ബോട്ടിൽ രക്ഷാതീരം തേടി പോവുകയാണ്. 7 പേർക്കു കയറാവുന്ന ബോട്ടിൽ 22 പേരാണുള്ളത്. ഗ്രീസിലേക്കാണ് പലായനം. യാത്രാമധ്യേ ബോട്ടിന്റെ എൻജിൻ പണിമുടക്കി. കടലിൽ ബോട്ട് ആടി ഉലയാൻ തുടങ്ങി. യാത്രികരുടെ സിരകളിൽ പേടി അരിച്ചുകയറി. ചലിക്കാത്ത ബോട്ടിനൊപ്പം നടുകടലിൽ ജീവിതം അവസാനിച്ചെന്നാണ് എല്ലാവരും കരുതിയത്.

യുസ്ര മാർദിനി (ട്വിറ്റർ ചിത്രം)

പക്ഷേ, അവർക്കിടയിൽ നിന്ന് ഒരു താരം ഉദിച്ചുയർന്നു. യുസ്ര മാർദിനി എന്ന ആ 17കാരി കടലിലേക്കു ചാടി. ഭയ ചകിതരായി ബോട്ടിൽ വിറച്ചുനിന്നവരെ, ഒരു പോരാളിയെപ്പോലെ അവൾ ധൈര്യമുള്ളവരാക്കി. കുടെയുള്ള എല്ലാവർക്കും ജീവിതം അവസാനിച്ചെന്നാണു തോന്നിയതെങ്കിൽ അവൾക്ക് അതൊരു പോരാട്ടമായിരുന്നു. അങ്ങനെ വെറുതെ നടുക്കടലിൽ ഉപേക്ഷിക്കാനുളളതായിരുന്നില്ല അവൾക്ക് ജീവിതം.

‘നമ്മളാരും കടലിൽ കിടന്നു മരിക്കാനുള്ളവരല്ല, ധൈര്യമായിരിക്കൂ..’

ADVERTISEMENT

യുസ്രയുടെ വാക്കുകൾ കുറച്ചൊന്നുമല്ല സഹയാത്രികർക്ക് ആശ്വസമായത്. നീന്തലുമായി യുസ്രയുടെ ജീവിതം അഭേദ്യമാംവിധം ബന്ധപ്പെട്ടാണ് കിടന്നിരുന്നത്. ആടിയുലഞ്ഞ ബോട്ടിനെ ഒരുകൈ കൊണ്ട് ഉന്തി മുന്നോട്ടു നീക്കി അവൾ കരയിലേക്കു നീന്താൻ ശ്രമിച്ചു. പക്ഷേ, പ്രതീക്ഷിച്ചപോലെ എളുപ്പമായിരുന്നില്ല ദൗത്യം. എത്രയായാലും ഒരു കൊച്ചു പെൺകുട്ടിയുടെ കൈകൾക്ക് എത്രകണ്ട് ശക്തിയുണ്ടാകും. യുസ്ര തളരുന്നത് തിരിച്ചറിഞ്ഞതോടെ സഹോദരി സാറ കടലിലേക്ക് ചാടി. അനുജത്തിയുടെ ഭാരം പാതികുറച്ചു. അതോടെ വിറച്ചുനിന്ന രണ്ടു പേർകൂടി കടലിലേക്കു ചാടി. അങ്ങനെ ആ 4 പേർ ഒരു വിധത്തിൽ കരയിലേക്കു ബോട്ട് അടുപ്പിച്ചു. 3 മണിക്കൂറാണു സ്വന്തം പ്രാണനോടൊപ്പം മറ്റുള്ളവരുടെ ജീവനും മുറുകെ പിടിച്ച് ആ നാലുപേർ നീന്തിയത്.

പ്രതീക്ഷിച്ചതുപോലെ ഗ്രീസിലല്ല, ആ യാത്ര അവസാനിച്ചതു ജർമനിയുടെ തീരത്താണ്. കരയിലെത്തിയവർ പരസ്പരം കെട്ടിപ്പിടിച്ച് നന്ദി പറഞ്ഞു. കടലിലെ ഉപ്പും നെഞ്ചിലെ പിടച്ചിലും ഒരുപോലെ അവരുടെ അവരുടെ കണ്ണുകളെ നിറച്ചു. ആ കഥ അന്നവിടെ അവസാനിച്ചേനെ. എന്നാൽ 22 പേരുടെ ജീവൻ രക്ഷിച്ച യുസ്ര 2016ൽ റിയോ ഒളിംപിക്സിൽ അഭയാർഥികളുടെ ടീമിലൂടെ നീന്തൽ മത്സരത്തിനെത്തിയതോടെ അവളുടെ ജീവിതം ലോകത്തോളം വളർന്നു.

യുസ്ര മാർദിനി (ട്വിറ്റർ ചിത്രം)

സിറിയയിലെ ദമാസ്കസിലാണു യുസ്രയുടെ ജീവിതം തുടങ്ങുന്നത്. 1998 മാർച്ച് അഞ്ചിനായിരുന്നു ജനനം. കുഞ്ഞുന്നാൾ മുതൽ നീന്തലിൽ അവൾക്കു വലിയ താൽപര്യമുണ്ടായിരുന്നു. യുസ്രയെ നീന്തൽ പഠിപ്പിച്ചതും പ്രോത്സാഹനം നൽകിയതും പിതാവാണ്. എല്ലാ ദിവസവും യുസ്രയും സഹോദരി സാറയും നീന്തൽ പരിശീലിച്ചു. നീന്തലിൽ യുസ്രയുടെ കഴിവു തിരിച്ചറിഞ്ഞ സിറിയൻ ഒളിംപിക്സ് കമ്മിറ്റി അവളുടെ പരിശീലനം ഏറ്റെടുത്തു. 2012ൽ ഐഎൻഎ വേൾഡ് സ്വിമ്മിങ് ചാംപ്യൻഷിപ്പിൽ വിജയിച്ചതോടെ യുസ്ര സിറിയയുടെ പ്രതീക്ഷയായി.

അങ്ങനെയിരിക്കെയാണു യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. 2015ലാണ് അവളുടെ ജീവിതം മാറിമറിയുന്നത്. നാടുമുഴുവൻ സ്ഫോടനങ്ങൾ. മാതാപിതാക്കൾ നഷ്ടപ്പെട്ട മക്കളും മക്കൾ നഷ്ടപ്പെട്ട മാതാപിതാക്കളും അലഞ്ഞു നടന്നു. യുസ്രയുടെ നീന്തൽക്കുളവും ബോംബ് സ്ഫോടനത്തിൽ തകർന്നു. അധികം വൈകാതെ വീടും. മാതാപിതാക്കൾ എങ്ങോട്ടോ ഓടിപ്പോയി.

ADVERTISEMENT

ഒരു നിമിഷം കൊണ്ടു യുസ്രയും സാറയും അനാഥരായി. എവിടേക്കു പോകണം എന്നറിയാതെ അവർ അഭയാർഥികൾക്കൊപ്പം കൂടി. അങ്ങനെയാണു ഗ്രീസിലേക്കു പുറപ്പെട്ട സംഘത്തിനൊപ്പം യുസ്രയും സഹോദരിയും കൂടുന്നത്. ആ യാത്രയിലാണു ബോട്ട് കേടാകുന്നതും ഒടുക്കം ജർമനിയുടെ തീരങ്ങളിൽ അഭയം തേടുന്നതും.

യുസ്ര മാർദിനി (ട്വിറ്റർ ചിത്രം)

നഷ്ടമായെന്നു കരുതിയ മാതാപിതാക്കളെ ജർമനിയിൽ വച്ച് യുസ്രയും സഹോദരിയും കണ്ടുമുട്ടി. അഭയാർഥിയായി കഴിയുമ്പോഴും നീന്തൽ എന്ന വികാരം മറച്ചുവയ്ക്കാൻ അവൾക്കു സാധിച്ചില്ല. കിട്ടിയ സാഹചര്യം പാഴാക്കാതെ അവൾ പരിശീലിച്ചു. അങ്ങനെയാണ് ഒളിംപിക്സ് പതാകയുടെ കീഴിൽ അഭയാർഥി ടീമിലൂടെ 2016ൽ തിളക്കമാർന്ന പ്രകടനം കാഴ്ചവയ്ക്കുന്നത്. അഭയാർഥി ടീമിനെ പ്രതിനിധീകരിച്ചു 10 പേരാണ് ഒളിംപിക്‌സിൽ പങ്കെടുത്തത്. വിവിധ താരങ്ങൾ രാജ്യത്തിന്റെ പതാകയുമായി ഒളിംപിക്‌സ് മത്സരവേദിയിലെത്തിയപ്പോൾ അഭയാർഥികൾ ഒളിംപിക്സ് പതാകയുടെ കീഴിലാണ് അണിനിരന്നത്.100 മീറ്റർ ഫ്രീസ്റ്റൈൽ, 100 മീറ്റർ ബട്ടർഫ്ലൈ എന്നീ ഇനങ്ങളിൽ യുസ്ര മികച്ച പ്രകടനം കാഴ്ച വച്ചു.

അഭയാർഥി ടീമിൽ ഇത്തവണ നേട്ടം പ്രതീക്ഷിക്കുന്ന താരംകൂടിയാണ് യുസ്ര. യുണൈറ്റഡ് നാഷൻസ് റഫ്യൂജി ഏജൻസിയുടെ അമ്പാസിഡറാണ്. യുസ്രയുടെ ജീവിതം ആധാരമാക്കി ഒരു സിനിമ അണിയറയിൽ ഒരുങ്ങുകയാണ്. നെറ്റ്ഫ്ലിക്സിൽ അടുത്ത വർഷം പ്രതീക്ഷിക്കാം. പ്യൂപ്പിൾ മാഗസിൻ ലോകത്തെ സ്വാധീനിക്കുന്ന 25 വനിതകളിൽ ഒരാളായി തിരഞ്ഞെടുത്തിരിക്കുന്നതും യുസ്രയെയാണ്. അഭയം കൊടുത്ത ജർമനിയുടെ പൗരത്വം ലഭിക്കുക എന്നതാണ് യുസ്രയുടെ ഇനിയുള്ള ആഗ്രഹം. കൂടുതൽ പഠിക്കണം, നീന്തൽ പരിശീലനം നൽകുന്ന ഒരു സ്കൂൾ ജർമനിയിൽ തുടങ്ങണം– ചെയ്തു തീർക്കാൻ ഈ 23 കാരിക്ക് ഇനിയുമുണ്ട് സ്വപ്നങ്ങൾ.

English Summary: Syrian swimmer Yusra Mardini provides message of hope at Olympics