2020 ടോക്കിയോ ഒളിംപിക്സ് മല്‍സരങ്ങള്‍ കാണികളെ കൂടാതെ മുന്നേറുമ്പോള്‍ വേദികളില്‍ കടന്നുചെല്ലാന്‍ അവസരം ലഭിച്ച അപൂര്‍വം പേരില്‍ ഒരാളാണ് ടോക്കിയോയില്‍ താമസിക്കുന്ന മിനി. ഇന്ത്യന്‍ താരങ്ങളായ ശ്രീഹരി നടരാജന്‍, മനാഫ് പട്ടേല്‍, സജന്‍ പ്രകാശ് എന്നിവരുടെ പ്രകടനം നേരിട്ടു കണ്ടു.

2020 ടോക്കിയോ ഒളിംപിക്സ് മല്‍സരങ്ങള്‍ കാണികളെ കൂടാതെ മുന്നേറുമ്പോള്‍ വേദികളില്‍ കടന്നുചെല്ലാന്‍ അവസരം ലഭിച്ച അപൂര്‍വം പേരില്‍ ഒരാളാണ് ടോക്കിയോയില്‍ താമസിക്കുന്ന മിനി. ഇന്ത്യന്‍ താരങ്ങളായ ശ്രീഹരി നടരാജന്‍, മനാഫ് പട്ടേല്‍, സജന്‍ പ്രകാശ് എന്നിവരുടെ പ്രകടനം നേരിട്ടു കണ്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2020 ടോക്കിയോ ഒളിംപിക്സ് മല്‍സരങ്ങള്‍ കാണികളെ കൂടാതെ മുന്നേറുമ്പോള്‍ വേദികളില്‍ കടന്നുചെല്ലാന്‍ അവസരം ലഭിച്ച അപൂര്‍വം പേരില്‍ ഒരാളാണ് ടോക്കിയോയില്‍ താമസിക്കുന്ന മിനി. ഇന്ത്യന്‍ താരങ്ങളായ ശ്രീഹരി നടരാജന്‍, മനാഫ് പട്ടേല്‍, സജന്‍ പ്രകാശ് എന്നിവരുടെ പ്രകടനം നേരിട്ടു കണ്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് മഹാമാരി ജപ്പാനെ പിടിച്ചു കുലുക്കിയ ഘട്ടത്തിലും ഒളിംപിക്സ് വൊളന്റിയറാകാനുള്ള തീരുമാനത്തില്‍ നിന്നു പിന്നോട്ടു പോകാതിരുന്നത് ടോക്കിയോയില്‍ ജോലിചെയ്യുന്ന തിരുവനന്തപുരം സ്വദേശിനി മിനി അജുവിന് മഹാഭാഗ്യമായി മാറി. ടോക്കിയോ ഒളിംപിക്സ് മല്‍സരങ്ങള്‍ കാണികളെ കൂടാതെ മുന്നേറുമ്പോള്‍ വേദികളില്‍ കടന്നുചെല്ലാന്‍ അവസരം ലഭിച്ച അപൂര്‍വം പേരില്‍ ഒരാളാണ് 18 വര്‍ഷമായി ടോക്കിയോയില്‍ താമസിക്കുന്ന മിനി. ഇന്ത്യന്‍ താരങ്ങളായ ശ്രീഹരി നടരാജന്‍, മനാഫ് പട്ടേല്‍, സജന്‍ പ്രകാശ് എന്നിവരുടെ പ്രകടനം നേരിട്ടു കണ്ടു.

‘ഉദ്ഘാടനച്ചടങ്ങിന്റെയും ബാഡ്മിന്റന്‍ അടക്കം മല്‍സരങ്ങളുടെയും ടിക്കറ്റ് തരപ്പെടുത്തി മല്‍സരാവേശത്തില്‍ പങ്കുചേരാന്‍ ഞങ്ങളെല്ലാം പ്ലാനിട്ടിരുന്നു. സുഹൃത്തുകളുമൊപ്പം ഉദ്ഘാടനച്ചടങ്ങിനു പോയി അടിപൊളിയായി ആഘോഷിക്കാനിരുന്നതാണ്. എന്നാല്‍ വേദികളില്‍ കാണികളെ അനുവദിക്കേണ്ടെന്ന തീരുമാനം ഉദ്ഘാടനത്തിനു പത്തു ദിവസം മുൻപു വന്നപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി,'–  മിനി പറഞ്ഞു.

ADVERTISEMENT

∙ രണ്ടു വര്‍ഷം നീണ്ട കാത്തിരിപ്പ്

ടോക്കിയോ 2020 ഒളിംപിക്സ് വേദിയായി പ്രഖ്യാപിച്ചപ്പോള്‍ തന്നെ എങ്ങനെയും അതിന്റെ ഭാഗമാകണമെന്ന് ആഗ്രഹിച്ചു. രണ്ടു വര്‍ഷം മുൻപാണു വൊളന്റിയറാകാന്‍ അപേക്ഷ അയച്ചത്. ആദ്യം ഇന്‍റര്‍വ്യൂ, ഓറിയന്‍റേഷന്‍, പിന്നെയാണ് സിലക്ഷന്‍. വേദി നിശ്ചയിച്ചുള്ള ഷെഡ്യൂള്‍ സ്വീകരിച്ച് കണ്‍ഫര്‍മേഷന്‍ നല്‍കണം.

പലരും വൊളന്‍റിയറാകാന്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പിന്മാറി. വൊളന്‍റിയര്‍മാക്ക് വാക്സീന്‍ നല്‍കുന്ന കാര്യത്തിലും അനിശ്ചിതത്വമുണ്ടായിരുന്നു. ആദ്യം വാക്സീന്‍ ലഭിക്കില്ലെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഒടുവില്‍ വാക്സീന്‍ നല്‍കാന്‍ തീരുമാനമായി. ആദ്യ ഡോസ് സ്വീകരിച്ച ശേഷമാണ് വേദിയിലെത്തിയത്. ആദ്യം ഷെഡ്യൂള്‍ സ്വീകരിച്ചിരുന്നതിനാലാണ് വൊളന്റിയറാകാന്‍ സാധിച്ചത്. അല്ലാത്തവര്‍ക്ക് പിന്നീട് അവസരം നല്‍കിയില്ല.

∙ അപൂര്‍വ അനുഭവം

ADVERTISEMENT

ഒളിംപിക് വൊളന്റിയറിങ് ശരിക്കുമൊരു അുഭവം തന്നെയെന്ന് മിനി പറയുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള  താരങ്ങള്‍, ഒഫിഷ്യലുകള്‍, ഉറങ്ങാത്ത വേദികള്‍, വിവിധ രാജ്യങ്ങളില്‍നിന്നുള്ള വൊളന്റിയര്‍മാരുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനം. എന്നാല്‍ ഇക്കുറി എല്ലാം അകലം പാലിച്ചാണെന്നു മാത്രം. കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമാണ്. വേദികളില്‍ താരങ്ങളും ഒഫിഷ്യലുകളുമെല്ലാം അതു പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതും വൊളന്റിയര്‍മാരുടെ കടമയാണ്.

ഒളിംപിക് നീന്തല്‍ മല്‍സരങ്ങള്‍ നടക്കുന്ന ടോക്കിയോയിലെ അക്വാറ്റിക് സെന്റർ.

എന്നാല്‍ ആരെയും മുഷിപ്പിക്കാതെ, അവസരത്തിനൊത്ത് കൈകാര്യം ചെയ്യണം. ടോക്കിയോ അക്വാറ്റിക് സെന്ററിലെ നീന്തല്‍ വേദിയില്‍ പീപ്പിള്‍ മാനേജ്മെന്റ് വിഭാഗത്തിലാണ് മിനിക്ക് ഡ്യൂട്ടി. ഒളിംപിക്സ്, പാരാ ഒളിംപിക്സ് വേദിയാണ് ഇവിടം. നീന്തല്‍, ഡൈവിങ് മല്‍സരങ്ങള്‍ നടക്കുന്നു. രാവിലെ 6.30 മുതല്‍ രാത്രി ഏകദേശം 11 മണിവരെ രണ്ടു ഷിഫ്റ്റായാണ് വൊളന്റിയര്‍മാരുടെ പ്രവര്‍ത്തനം. ആദ്യ ഷിഫ്റ്റ് 6.30- 2.30, രണ്ടാമത്തേത് 3.00- 11.00. പത്തു ദിവസത്തെ ഷെഡ്യൂളാണ് മിനിക്കു ലഭിച്ചിരിക്കുന്നത്.

18 വര്‍ഷമായി ടോക്കിയോയില്‍ താമസമാണ് മിനിയും കുടുംബവും. സുഹൃത്തുക്കളുമായി ചേര്‍ന്ന് നഗരത്തില്‍ സൗത്ത് പാര്‍ക്ക് എന്ന പേരില്‍ കേരള റസ്റ്ററന്റ് നടത്തുന്നു. ഭര്‍ത്താവ് അജു പിള്ള അമേരിക്കന്‍ നിക്ഷേപക സ്ഥാപനമായ ജെ പി മോര്‍ഗനില്‍ ഐടി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നു. മകള്‍ അതിഥി പത്താം ഗ്രേഡ് വിദ്യാര്‍ഥി.

∙ 'ഉത്സവ് 2021' ഒളിംപ്യന്‍മാരുമായി മുഖാമുഖം

ADVERTISEMENT

ഒളിംപിക്സ് അടിച്ചുപൊളിക്കാനുള്ള പദ്ധതിയെല്ലാം കോവിഡില്‍ തട്ടി പാളിയെങ്കിലും ഒട്ടും ആവേശം ചോരാതെ ലോക കായിക മാമാങ്കത്തില്‍ പങ്കാളികളാകുകയാണ് ജപ്പാനിലെ മലയാളി സമൂഹം. നേരിട്ടു വേദികളിലെത്തി മല്‍സരങ്ങള്‍ കാണാനാണ് എല്ലാവരും ആഗ്രഹിച്ചിരുന്നതെങ്കിലും അതു സാധിക്കാതെ വന്നപ്പോള്‍ മറ്റു വഴികള്‍ തേടുകയാണ് അവര്‍. സമൂഹ മാധ്യമങ്ങളില്‍ ഒളിംപിക്സ് ആവേശം അലയടിക്കുകയാണ്.

മലയാളി കൂട്ടായ്മയായ നിഹോണ്‍ കൈരളി ഇത്തവണത്തെ ടാലന്റ് ഷോ 'ഉത്സവ് 2021' ഒളിംപിക്സ് സ്പെഷ്യലാക്കി. കലാപരിപാടികള്‍ക്കൊപ്പം ഒളിംപിക്സില്‍ ഇന്ത്യന്‍ അഭിമാനം വാനോളം ഉയര്‍ത്തിയ ഒളിംപ്യന്മാരെ അണിനിരത്തും. ഇവരുമായി ജപ്പാന്‍ മലയാളികള്‍ ആശയവിനിമയം നടത്തും. പി.ടി. ഉഷ, മേഴ്സി കുട്ടന്‍, എം.ഡി. വല്‍സമ്മ, ഷൈനി വില്‍സന്‍, എം.പി. ജാബിര്‍ എന്നിവര്‍ ഓണ്‍ലൈന്‍ ലൈവില്‍ പങ്കെടുക്കും. ഓഗസ്റ്റ് 7ന് വൈകിട്ട് നാലുമുതലാണ് 'ഉത്സവ് 2021' നടക്കുക.

മിനി ഭര്‍ത്താവ് അജുവിനൊപ്പം ഒളിംപിക് സ്റ്റേഡിയത്തിനു സമീപം.

English Summary: This Malayali Native Wins a Chance to Volunteer in Tokyo Olympics 2020